twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൊറോണയിൽ നിന്ന് മോചനം, ഗായികക്കെതിരെ നിയമ നടപടി, കനിക കപൂറിനെ പോലീസ് ചോദ്യം ചെയ്യും...

    |

    ബോളിവുഡിൽ വലിയ ആശങ്ക സൃഷ്ടിച്ച സംഭവമായിരുന്നു പ്രേക്ഷകരുടെ പ്രിയപ്പെട്ട ബേബി ഡോൾ ഗായിക കനിക കപൂറിന്റെ കൊവിഡ് ബാധ. ലണ്ടൻ വാസത്തിന് ശേഷം ഇന്ത്യയിൽ എത്തിയപ്പോഴാണ് കനികയ്ക്ക് അസുഖം സ്ഥിരീകരിക്കുന്നത്. നാട്ടിൽ തിരികെ എത്തിയതിന് ശേഷം കനിക ചില പാർട്ടികളിൽ പങ്കെടുത്തിരുന്നു. ഇത് ആളുകളിൽ വലിയ ആശങ്ക സൃഷ്ടിക്കുകയായിരുന്നു.

    ആഴ്ചകൽ നീണ്ട ചികിത്സയ്ക്കൊടുവിൽ കഴിഞ്ഞ ദിവസം കനിക കപൂർ അസുഖം ഭേദമായി ആശുപത്രി വിട്ടിരുന്നു. 14 ദിവസം ഹോം ഐസൊലേഷനിൽ തങ്ങണമെന്ന് ആശുപത്രി അധികൃതരുടെ കടുത്ത നിർദ്ദേശത്തോടെയാണ് ഗായിക വീട്ടിലേയ്ക്ക് മടങ്ങിയത്. കൊവിഡിൽ നിന്ന് മുക്തി നേടിയെങ്കിലും താരം നിയമ കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ്.

       പോലീസ് ചോദ്യം  ചെയ്യും

    അസുഖം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ട കനിക കപൂറിനെ ലക്നൗ പോലീസ് ചോദ്യം ചെയ്യും. 14 ദിവസത്തെ ഹോം ക്വാറന്റൈനു ശേഷമായിരിക്കു കനികയെ ചോദ്യം ചെയ്യുക. ഇന്ത്യൻ ശിക്ഷനിയമം അനുസരിച്ച് 269, 270 എന്നീ സെക്ഷൻസ് പ്രകരാമാണ് ഗായികയ്ക്കെതിരെ കേസ് എടുത്തിയിരിക്കുന്നത്. രോഗ വിവരം മറച്ചു വെച്ച് പൊതുസ്ഥലങ്ങളിൽ പോകുകയു വൈറസ് പടരാൻ സാഹചര്യമൊരുക്കി എന്നിവയാണ് ഗായികക്കെതിരെയുള്ള കേസ്.

    കൊറോണ സ്ഥിരീകരിക്കുന്നത്

    മാർച്ച് 11 ന് ലക്നൗവിലെ വസതിയിൽ എത്തുകയായിരുന്നു. എന്നാൽ ലണ്ടനിൽ നിന്ന് മടങ്ങിയ എത്തിയപ്പോൾ ഒരു തരത്തിലുമുള്ള അസുഖങ്ങളും ഉണ്ടായിരുന്നില്ല. പിന്നീട് കടുത്ത പനി പിടിപെടുകയായിരുന്നു. തുടർന്ന് നടത്തിയ ആദ്യ പരിശോധനയിലും കൊറോണ കണ്ടെത്തിയിരുന്നില്ല. പനി കടുത്തതോടെ വീണ്ടും ഡോക്ടറെ സമീപിക്കുകയായിരുന്നു. ഒന്ന് കൂടി പരിശോധിപ്പിച്ചപ്പോഴാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് കനിക ആശുപത്രിയില്‍ അഡ്മിറ്റായത്, മാർച്ച് 20 നായിരുന്നു താരത്തിന് കൊറോണ സ്ഥിരീകരിച്ചത്.നാട്ടിൽ മടങ്ങി എത്തുന്നതുവരെ തനിയ്ക്ക് അസുഖമൊന്നും ഇല്ലായിരുന്നെന്നും അധികൃത തനിയ്ക്ക് ഇതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ നൽകിയിട്ടില്ലായിരുന്നെന്നും ഗായിക പറഞ്ഞിരുന്നു.

     ജില്ല കളക്ടറുടെ  ഉത്തരവ്

    ലണ്ടനിൽ നിന്ന് തിരികെ എത്തിയ കനക മറ്റുള്ളവരിൽ നിന്ന് കൃത്യമായ അകലം പാലിക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആ സമയത്ത് രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ് പലയിടത്തും പോയത്. ആളുകളില്‍ നിന്ന് എപ്പോഴും അകലം പാലിക്കുന്ന ശീലം കനികയ്ക്കുണ്ടെന്ന് കുടുംബം പറയുന്നു. കനിക ആരെങ്കിലുമായി അടുത്തിടപഴകുകയോ സംസാരിക്കുകയോ ചെയ്തിട്ട് ദീര്‍ഘകലമായെന്ന് കുടുംബം വ്യക്തമാക്കി. ലണ്ടനിൽ നിന്ന് നാട്ടിൽ മടങ്ങി എത്തിയതിന് ശേഷം മൂന്ന് പാർട്ടികളിൽ പങ്കെടുത്തതായി ഗായികയുടെ അച്ഛൻ പോലീസിന് മൊഴി നൽകി. കൂടാതെ ഗ്ലാസ് ധരിച്ചു കൊണ്ടാണ് ഇവർ ഓരോ ഓത്ത് ചേരലിനും പങ്കെടുത്തിരുന്നത്.തുടര്‍ന്ന് ഗായിക പങ്കെടുത്ത പാര്‍ട്ടികളെക്കുറിച്ച് അന്വേഷിക്കാന്‍ ലക്നൗ ജില്ലാ മജിസ്ട്രേറ്റ് കോടതി ഉത്തരവിടുകയും ചെയ്തു.

      അഞ്ച് ഫലവും പോസിറ്റീവ്

    കനിക കപൂറിന്റെ അഞ്ച് കൊറോണ ടെസ്റ്റ് ഫലവും പോസിറ്റീവ് ആയിരുന്നു. ആറാമത്തെ ടെസ്റ്റ് ഫലമായിരുന്ന നെഗറ്റീവായത്. പിന്നീട് ഒരു ടെസ്റ്റ് കൂടി നടത്തിയതിന് ശേഷമാണ് കമിക കപൂറിന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ചികിത്സയിലായിരുന്നു താരം. ആശുപത്രിയിലായിരുന്നപ്പോഴും താരത്തെ ചുറ്റിപ്പറ്റി വിവാദങ്ങൾ ഉയർന്നു വന്നിരുന്നു. രോഗിയെ പോലെയല്ല താരത്തിന്റെതായ ദുശാഠ്യങ്ങള്‍ കനിക കാണിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനെ പാടേതള്ളിക്കൊണ്ട് കുടുംബാംഗങ്ങൾ എത്തുകയായിരുന്നു.

    Read more about: coronavirus bollywood
    English summary
    Kanika Kapoor charged with IPC Sections 269 and 270
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X