For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കിട്ടിയത് രണ്ട് പഴവും ഒരു ഓറഞ്ചും, മരുന്നു പോലും ലഭിച്ചില്ല, വെളിപ്പെടുത്തലുമായി കനിക കപൂർ

  |

  ബോളിവുഡ് ഗായിക കനിക കപൂറിന് കൊറോണ സ്ഥിരികരിച്ചത് ബോളിവുഡിനെ മാത്രമല്ല പാർലമെന്റിനേയും രാഷ്ട്രപതി ഭവനേയുംവരെ ആശങ്കയിലാഴ്ത്തിയിണ്ടുണ്ട്. ഏറെ നാളത്തെ ലണ്ടൻ വാസത്തിന് ശേഷം മാർച്ചിൽ ആയിരുന്നു ഇവർ ഇന്ത്യയിൽ മടങ്ങി എത്തിയത്. ഇന്ത്യയിൽ എത്തിയതിന് പിന്നാലെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ലക്നൗവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ പാർട്ടി സംഘടിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് ഗായികയുടെ ആരോഗ്യസ്ഥിതി മോശമാകുന്നതും തുടർന്ന് ചികിത്സ നേടുന്നതും.

  ഇപ്പോഴിത കൊറോണ കാലത്തെ അനുഭവം പങ്കുവെച്ച് കനിക കപൂർ. ആശുപത്രിയിൽ നിന്ന് മോശമായ അനുഭവമാണ് തനിയക്ക് ഉണ്ടായിരിക്കുന്നതെന്ന് പ്രിയ ഗായിക പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം തനിയ്ക്കെതിരെ പ്രചരിക്കുന്നത് വെറും അപവാദ പ്രചരണം മാത്രമാണെന്നും ഗായിക പറഞ്ഞു. സർക്കാർ നിർദ്ദേശമില്ലാതിരുന്നതു കൊണ്ട് മാത്രമാണ് താൻ സെൽഫ് ക്വാറന്റൈനിൽ ഇരിക്കാതിരുന്നതെന്നും അവർ വ്യക്തമാക്കി.

  രാവിലെ 11 മണി മുതൽ ഞാൻ ഇവിടെയുണ്ട്.എന്നാല്‍ എനിക്ക് തന്നത് ഒരു ചെറിയ ബോട്ടില്‍ വെള്ളം മാത്രമാണ്. കഴിക്കാന്‍ എന്തെങ്കിലും തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ രണ്ട് പഴവും ഒരു ഓറഞ്ചും മാത്രമാണ് ലഭിച്ചത്, അതില്‍ ഈച്ചകളും വന്നിരിക്കുന്നു. എനിക്ക് നല്ല വിശപ്പുണ്ട്. എന്നാല്‍ ഇന്ന് എനിക്ക് മരുന്നുകള്‍ പോലും തന്നിട്ടില്ല കൂടാതെ താൻ കൊണ്ടുവന്ന ഭക്ഷണം പോലും അവർ എന്നിൽ നിന്ന് എടുത്തുമാറ്റി.അലര്‍ജിയുള്ളതിനാല്‍ ചില ഭക്ഷണങ്ങള്‍ എനിക്ക് കഴിക്കാനും പറ്റില്ല.എനിക്ക് വല്ലാതെ വിശക്കുന്നും ദാഹിക്കുന്നുമുണ്ട്. എനിക്ക് പനിയുണ്ടെന്ന് ഞാന്‍ അവരെ അറിയിച്ചിരുന്നു. എന്നാല്‍ ആരും തിരിഞ്ഞു നോക്കിയിട്ടില്ല. ഇവിടത്തെ അവസ്ഥ പരിതാപകരമായി തോന്നുവെന്നും കനിക പറഞ്ഞു.

  ഒരു കുറ്റവാളി പോലെയാണ് ഇവർ എന്നോട് പെരുമാറുന്നത്. താൻ കിടക്കുന്ന മുറി മുഴുവൻ കൊതുകും പൊടിയുമാണ്. അത് വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഇത് ഫൈവ് സ്റ്റാർ ഹോട്ടൽ അല്ല, ഇവിടെ ഇങ്ങനെയുള ചികിത്സയെ ലഭിക്കു എന്നുളള മറുപടിയാണ് ലഭിച്ചതെന്നും ഗായിക പറഞ്ഞു. നിലവിൽ കനിക കപൂർ ഖ്‌നൗവിലെ കിങ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് ഉളളത്.

  എയർപോർട്ടിൽ സ്ക്രീനിങ് ഒഴിവാക്കി ഞാൻ ബാത്ത് റൂമിൽ ഒളിച്ചിരുന്നു എന്ന് പറയുന്നത് വെറും അപവാദ പ്രചരണം മാത്രമാണ്. ഇന്റർനാഷണൽ ഫ്ളൈറ്റിൽ വരുന്നവരെ എങ്ങനെയാണ് ഇമിഗ്രേഷനിലെ സ്ക്രീനിങ്ങിൽ നിന്ന് ഒഴിവാക്കുക? മുംബൈ എയർപ്പോർട്ടിൽ കൃത്യമായ സ്ക്രീനിങ്ങിന് താൻ വിധേയമായിരുന്നു. ഒരു ദിവസം നഗരത്തിൽ താമസിക്കുകയും ചെയ്തിരുന്നു. എന്നാൽ വിട്ടുകാർ വിളിച്ചതിനെ തുടർന്നാണ് ഷൂട്ടിങ് നിർത്തിവെച്ച് താൻ ലക്നൗവിൽ എത്തിയത്. കൂടാതെ വിദേശത്ത് നിന്ന് വരുന്നവർ സെൽഫ് ക്വാറന്റൈനിൽ കഴിയണമെന്നുളള നിർദ്ദേശം സർക്കാർ നൽകിയിരുന്നില്ല. പിന്നെ എന്തിനാണ് ഞാൻ അങ്ങനെ ചെയ്യുന്നത് കനിക കപൂർ ചോദിച്ചു? മുംബൈ വിടും വരെ തനിയ്ക്ക് യാതൊരു പ്രശ്നവുമില്ലായിരുന്നു.

  താൻ ഒരു വലിയ പാർട്ടിയും നടത്തിയിരുന്നില്ല. ഒരു ബർത്ത്ഡേ പാർട്ടിയിൽ മാത്രമാണ് പങ്കെടുത്തത്. അതും താൻ അതിഥിയായിട്ടായിരുന്നു എത്തിയിരുന്നത്. നിരവധി രാഷ്ട്രീയക്കാരും പാർട്ടിയിൽ ഉണ്ടായിരുന്നു. അതേസമയം ലക്ഷണങ്ങൾ കണ്ടതോടെ അടുത്തുള്ള ആശുപത്രിയുമായി ബന്ധപ്പെടുകയായിരുന്നു. ഇവർ പറഞ്ഞത് പ്രകാരം സംസ്ഥാന ആരോഗ്യ സംഘടനയുമായി ബന്ധപ്പെടുകയായിരുന്നു. തന്റെ ലക്ഷണങ്ങൾ പറഞ്ഞപ്പോൾ സാധാരണ പനിയാണെന്നാണ് ഇവർ പറഞ്ഞത്. തുടർന്ന് നിർബന്ധിച്ചപ്പോഴാണ് എന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് എടുക്കാൻ തയ്യാറായത്. ഇതിനായി മൂന്ന് ദിവസം എടുത്തിരുന്നു. തിങ്കളാഴ്ച മുതൽ ഞാൻ എന്റെ മുറിയിലാണ് താമസം. തീരെ വയ്യാതെയായപ്പോഴാണ് അധികൃതരുമായി ബന്ധപ്പെട്ടതെന്ന് കനിക പറയുന്നു.

  Read more about: coronavirus
  English summary
  Kanika Kapoor complains Kanika Kapoor complains about hospital conditions
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X