ജീവിതം സമയത്തിന്റെ വില പഠിപ്പിക്കും, സമയം ജീവിതത്തിന്റെ വില മനസിലാക്കി തരും...
ഗായിക കനിക കപൂറിന് കൊറോണ സ്ഥിരീകരിച്ചത് ബോളിവുഡിനെ ആകെ ആശങ്കയിലാഴ്ത്തിയുണ്ട്. കഴിഞ്ഞ ദിവസം പുറത്ത് വന്ന നാലാം ടെസ്റ്റ് പരീക്ഷണവു പോസിറ്റീവായിരുന്നു. താരത്തിന്റെ ആരോഗ്യനിലയിൽ ആശങ്ക അറിയിച്ച് കുടുംബാംഗങ്ങൾ രംഗത്തെത്തിയിരുന്നു. താരത്തിനറെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് ഗായികയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്.

ജിവിതത്തിലേയ്ക്കുളള മടങ്ങി വരവിനായുള്ള പ്രതീക്ഷ പങ്കുവെയ്ക്കുന്നതായിരുന്നു താരത്തിന്റെ പോസ്റ്റ്.തന്നെ കരുതലോടെ കാണുന്നവരോട് ഒരുപാട് നന്ദിയുണ്ടെന്നും താൻ ഐ സി യുവിലല്ലെന്നും കനിക എഴുതി.തന്റെ അടുത്ത ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആവാൻ വേണ്ടി പ്രാർത്ഥിക്കുന്നു .വീട്ടിൽ തിരിച്ചെത്തി എത്രയും പെട്ടെന്ന് മക്കളെ കാണാൻ ആഗ്രഹിക്കുന്നു എന്നും കനിക തന്റെ പോസ്റ്റിൽ പറയുന്നു. നിലവിൽ .സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിൽ ചികിത്സയിലാണ് പ്രിയഗായിക.
ഏറെ നാളത്ത ലണ്ടൻ വാസത്തിനു ശേഷം മാർച്ച് 9നായിരുന്നു കനിക ഇന്ത്യയിൽ എത്തിയത് . തിരിച്ചെത്തിയതിനു പിന്നാലെ മൂന്ന് പാർട്ടികളിൽ കനിക പങ്കെടുത്തതായി കനികയുടെ അച്ഛൻ പോലീസിനോട് പറഞ്ഞു . ഇതു കൂടാതെ ഒരു ഗെറ്റ് ടുഗദറിനും താരം പങ്കെടുത്തിരുന്നു , എന്നാൽ ഗ്ലാസ് ധരിച്ചു കൊണ്ടായിരുന്നു പരിപാടിയ്ക്ക് എത്തിയതെന്നും അച്ഛൻ പറയുന്നുണ്ട്. അതേസമയം കനികയുടെ ആരോഗ്യനില തൃപ്തികരമാകാത്തതിൽ അതീവ ആശങ്കയിലാണ് കുടുംബാംഗങ്ങൾ. ലോക്ക് ഡൗണിൽ തങ്ങളെല്ലാവരും നിസ്സഹായരാണ്. എല്ലാവരും പ്രാർഥിക്കണമെന്നും ഇവർ പറയുന്നു. ദേശീയ മാധ്യമങ്ങളാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം കനികയുമായി ഇടപെഴകിയ ആര്‍ക്കും കൊറോണ വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.മുംബൈയിലെ ഹോട്ടലിൽ കനികയ്ക്ക് ഒപ്പമുണ്ടായ സുഹൃത്ത് ഓജസ് ദേശായിയുടെ കൊവിഡ് ഫലം നെഗറ്റീവാണ്. സ്തൂര്‍ബാ ആശുപത്രിയിലാണ് താന്‍ ടെസ്റ്റ് ചെയ്തതെന്നും കൂഓജസ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. കൂടാതെ താൻ സ്വയം ഐസൊലോഷനിലാണെന്നും ഇയാൾ കൂട്ടിച്ചേർത്തിരുന്നു.
രോഗം കണ്ടെത്തിയ ശേഷം കനിക കപൂറിനെതിരെ ലക്‌നൗ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമം ഐപിസി 188, 269, 270 പ്രകാരമാണ് കനികയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രോഗവിവരം മറച്ചുവെച്ചുകൊണ്ട് പൊതുസ്ഥലങ്ങളിൽ പോവുകയും രോഗം പടരാൻ സാഹചര്യം ഒരുക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് കേസ് എടുത്തിരിക്കുന്നത്, അതേസമയം കനിക യാത്ര വിവരങ്ങൾ അധികാരികളെ അറിയിച്ചില്ലെന്ന വിമർശനവും ഉയർന്നിരുന്നു.
തനിയ്ക്കെതിരെ ഉയർന്നു വന്ന് ആരോപണത്തിനെതിരെ കനിക പ്രപതികരിച്ചിരുന്നു. അടിസ്ഥാന രഹിതമാണെന്ന് എയർപോർട്ടിൽ സ്ക്രീനിങ് ഒഴിവാക്കി ഞാൻ ബാത്ത് റൂമിൽ ഒളിച്ചിരുന്നു എന്ന് പറയുന്നത് വെറും അപവാദ പ്രചരണം മാത്രമാണെന്നും മുംബൈ എയർപ്പോർട്ടിൽ കൃത്യമായ സ്ക്രീനിങ്ങിന് താൻ വിധേയയായിരുന്നെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.


Click it and Unblock the Notifications