ബോളിവുഡിന് ഒരു സന്തോഷ വാർത്ത, ഗായിക കനിക കപൂറിന്‍റെ പുതിയ കൊവിഡ് പരിശോധനാഫലം പുറത്ത്

കൊറോണ വൈറസ് വ്യാപനം ലോകജനങ്ങൾക്കിടയിൽ വൻ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. കൊവിഡിനെതിരെയുളള പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ദിനംപ്രതി നിരവധി കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. കൊറോണ വൈറസ് സ്ഥിരികരിക്കുന്നതിനൊപ്പം തന്നെ നിരവധി പേർ വൈറസിൽ നിന്ന് മുക്തരാകുന്നുമുണ്ട്. വിവധ സംസ്ഥാനങ്ങളിൽ ചികിത്സയിൽ കഴിയുന്ന വ്യക്തികൾ വൈറസ് മുക്തരാവുകയാണ്.

ബോളിവുഡിൽ വൻ ആശങ്ക സൃഷ്ടിച്ച സംഭവമായിരുന്നു ഗായിക കനിക കപൂറിന്റെ കൊവിഡ് ബാധ.സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിൽ ചികിത്സയിൽ കഴിയുന്ന ഗായികയുടെ അഞ്ച് കൊറോണ ടെസ്റ്റ് പരിശോധന ഫലങ്ങളും പോസിറ്റീവ് ആയിരുന്നു. താരത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും കുടുംബാംഗങ്ങളെ ഉദ്ധരിച്ച് വാർത്ത വന്നിരുന്നു. ഇപ്പോഴിത കനിക കപൂറിന്റെ പുതിയ കൊറോണ ടെസ്റ്റ് പരിശോധഫലം പുറത്തു വന്നിട്ടുണ്ട്..

  ലണ്ടനിൽ നിന്ന്

ഏറെ കാലത്തെ ലണ്ടൻ വാസത്തിന് ശേഷം മാർച്ച് 9 നായിരുന്നു താരം ഇന്ത്യയിൽ മടങ്ങി എത്തിയത് . പിന്നീട് മാർച്ച് 11 ന് ലക്നൗവിലെ വസതിയിൽ എത്തുകയായിരുന്നു. എന്നാൽ ലണ്ടനിൽ നിന്ന് മടങ്ങിയ എത്തിയപ്പോൾ ഒരു തരത്തിലുമുള്ള അസുഖങ്ങളും ഉണ്ടായിരുന്നില്ല. പിന്നീട് കടുത്ത പനി പിടിപെടുകയായിരുന്നു. തുടർന്ന് നടത്തിയ ആദ്യ പരിശോധനയിലും കൊറോണ കണ്ടെത്തിയിരുന്നില്ല. പനി കടുത്തതോടെ വീണ്ടും ഡോക്ടറെ സമീപിക്കുകയായിരുന്നു. ഒന്ന് കൂടി പരിശോധിപ്പിച്ചപ്പോഴാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് കനിക ആശുപത്രിയില്‍ അഡ്മിറ്റായത്

 ആറാമത്തെ ഫലം

കനിക കപൂറിന്റെ പുറത്തു വന്ന അഞ്ച് കൊറോണ ടെസ്റ്റ് ഫലങ്ങളും പോസിറ്റീവായിരുന്നു. ഇപ്പോഴിത ആറാം ടെസ്റ്റ് ഫലം പുറത്തു വന്നിരിക്കുകയാണ് പുതിയ പരിശോധനാഫലം നെഗറ്റീവ്. ഇതാദ്യമായി കനികയുടെ റിസൾട്ട് നെഗറ്റീവ് ആകുന്നത്. അടുത്ത ടെസ്റ്റില്‍ കൂടി ഫലം നെഗറ്റീവ് ആകുന്നപക്ഷം കനികയ്ക്ക് ആശുപത്രി വിടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. നിലവിൽ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ചികിത്സയിലാണ് ഗായിക.

അകലം  പാലിച്ചു

ലണ്ടനിൽ നിന്ന് തിരികെ നാട്ടിലെത്തിയ കനിക മറ്റുളളവരിൽ നിന്ന് കൃത്യമായി അകലം പാലിച്ചിരുന്നതായി കുടുംബാംഗങ്ങൾ ഇന്ത്യ ടുഡെ യോട് പറഞ്ഞു. ആ സമയത്ത് രോഗ ലക്ഷണങ്ങളൊന്നും തന്നെ കാണിച്ചിരുന്നില്ല. അതുകൊണ്ടാണ് പലയിടത്തും പോയത്. ആളുകളില്‍ നിന്ന് എപ്പോഴും അകലം പാലിക്കുന്ന ശീലം കനികയ്ക്കുണ്ടെന്ന് കുടുംബം പറയുന്നു. ഇത് ഒരു ശീലമാണ്. കനിക ആരെങ്കിലുമായി അടുത്തിടപഴകുകയോ സംസാരിക്കുകയോ ചെയ്തിട്ട് ദീര്‍ഘകലമായെന്ന് കുടുംബം വ്യക്തമാക്കി. അതാണ് അവരുമായി ബന്ധപ്പെട്ടവര്‍ക്കാര്‍ക്കും കൊറോണ സ്ഥിരീകരിക്കാതിരുന്നത്- കുടുംബാംഗങ്ങൾ പറയുന്നു.

 ഐസൊലോഷൻ

ലണ്ടനിൽ നിന്ന് എത്തിയതിന് ശേഷം താജ് ഹോട്ടലില്‍ കനിക മുറി ബുക്ക് ചെയ്തിരുന്നു. എന്നാൽ അവിടെ അവരുടെ കുറച്ച് സുഹൃത്തുക്കള്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നത് കൊണ്ട് അന്ന് രാത്രി കുടുംബത്തിനൊപ്പമാണ് താമസിച്ചത്. കനികയുടെ സുഹൃത്ത് ഓജസ് ദേശായ് താജ് ഹോട്ടലിലാണ് താമസിച്ചത്. ഇവര്‍ വളരെ കുറച്ച് നേരം മാത്രമാണ് സംസാരിച്ചത്. കൃത്യമായി അകലം പാലിച്ചായിരുന്നു കനിക നിന്നതെന്നും കുടുംബം പറഞ്ഞു. കുടുത്ത പനിയെ തുടർന്നായിരുന്നു ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് 92കാരിയായ മുത്തശ്ശി വീട്ടിലുള്ളത് കൊണ്ട് രണ്ട് ദിവസം കനിക സ്വയം ഐസൊലേഷനിലായിരുന്നു.,മാർച്ച് 18 ന് മക്കളെ കാണാനായി ബ്രിട്ടനിൽ പോകാനിരിക്കവെയായിരുന്നു അസുഖം സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സ തേടുന്നത്.

More from Filmibeat

Read more about: coronavirus bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X