സല്‍മാന്‍ ഖാന്റെ പുതിയ ചിത്രത്തിലെ വില്ലന്‍ സൗത്ത് ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍!!
കിച്ച സുദീപ് നായകനാകുന്ന പൈല്‍വാന്‍ എന്ന കന്നട ചിത്രത്തിന്റെ ടീസര്‍ സല്‍മാന്‍ ഖാന്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ ഷെയര്‍ ചെയ്തിരുന്നു. ഗുസ്തിയെ കുറിച്ച് പറയുന്ന ചിത്രത്തെ പ്രശംസിച്ചുകൊണ്ടാണ് ട്വീറ്റ് ഇട്ടത്.
സുല്‍ത്താന്‍ എന്ന ചിത്രത്തില്‍ ഗുസ്തിക്കാരനായ് അഭിനയിച്ചതിന്റെ അനുഭവത്തിലാണ് സല്‍മാന്‍ സുദീപിനെ പ്രശംസിച്ച് പോസ്റ്റ് ഇട്ടത്. മാത്രമല്ല ബോളിവുഡില്‍ സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് കന്നടയില്‍ അവതരിപ്പിയ്ക്കുന്നത് കിച്ച സുദീപാണ്.

ഇരുവരും തമ്മില്‍ മറ്റൊരു ബന്ധം കൂടെ തുടങ്ങാന്‍ പോകുകയാണ്. സല്‍മാന്‍ ഖാന്റെ ദബാഗ് എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗം ഒരുങ്ങുന്നതായ വാര്‍ത്തകള്‍ നേരത്തെ സ്ഥിരീകരിച്ചതാണ്. ഈ ചിത്രത്തില്‍ കിച്ച സുദീപ് ആണത്രെ വില്ലനായി എത്തുന്നത്.
സൂം ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ദബാഗ് ത്രി വരുന്നതായി ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ അര്‍ബാസ് ഖാന്‍ ആണ് സ്ഥിരീകരിച്ചത്. ഏപ്രിലില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കും.


Click it and Unblock the Notifications











