നിന്റെ ശരീരമാണ് ചർച്ചാ വിഷയം എന്ന് കരൺ; എന്താണീ പറയുന്നതെന്ന് മലൈക അറോറ
ബോളിവുഡിലെ പ്രമുഖ സെലിബ്രറ്റികളിൽ ഒരാളാണ് മലൈക അറോറ. ഛയ്യ ഛയ്യ എന്ന ഹിറ്റ് ഡാൻസ് നമ്പറിലൂടെ പ്രേക്ഷക മനസ്സിൽ കയറിയ മലെെക പിന്നീട് സിനിമകളിലേക്കാളും തിളങ്ങിയത് ഫാഷൻ വേദികളിലാണ്. ഫിറ്റന്സ്, ഫാഷൻ ഐക്കൺ ആയ മലൈകകക്ക് ബോളിവുഡിൽ എപ്പോഴും പ്രത്യേക ആരാധക വൃന്ദമുണ്ട്.
49 കാരിയായ മലൈക ബോളിവുഡിലെ പല പതിവ് രീതികൾക്കും മാറ്റം കൊണ്ടു വന്ന വ്യക്തിയുമാണ്. പ്രായം 40 കടന്നാലും സ്ത്രീകൾക്കും ആഘോഷത്തോടെയുള്ള ജീവിതം സാധ്യമാവുമെന്ന് മലൈക തെളിയിച്ചു. വിവാഹ മോചിതയും കൗമാരക്കാരനായ മകന്റെ അമ്മയുമാണ് മലെെക. എന്നാൽ ഇതൊന്നും മലൈകയെ തന്റെ കരിയറിൽ നിന്നും പിന്നോട്ട് വലിച്ചില്ല.
ഇപ്പോഴിതാ മലൈകയുടെ പുതിയ ഷോ ആണ് ബോളിവുഡിലെ സംസാരം. മൂവിംഗ് ഇൻ വിത് മലൈക എന്ന ഹോട്സ്റ്റാറിലെ ഷോ ആണ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത്. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് മലൈക തുറന്ന് സംസാരിക്കുന്ന ഷോ ആണിത്. ഷോയുടെ പുതിയ എപ്പിസോഡിന്റെ പ്രൊമോ ആണ് പുറത്ത് വന്നിരിക്കുന്നത്. കരൺ ജോഹർ ആണ് മലൈകയുടോാപ്പം ഈ എപ്പിസോഡിൽ സംസാരിക്കുന്നത്. ഇരുവരും തമാശയോടെ എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കുന്നതാണ് ഷോയിൽ കാണാനാവുന്നത്.

ഇപ്പോഴിതാ മലൈകയെക്കുറിച്ച് കരൺ ജോഹർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മലൈകയുടെ ശരീരമാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം എന്ന് കരൺ പറയുന്നു. നിങ്ങൾ സീരിയസ് ആണോയെന്നാണ് മലൈക ഇതിന് മറുപടി ആയി പറയുന്നത്. മലൈകയുടെ വിവാഹത്തെ പറ്റിയും കരൺ ചോദിക്കുന്നു. ഇതിന് നിങ്ങൾ പോവൂ എന്നാണ് തമാശയോടെ മലൈക പറയുന്നത്.
തന്റെ ആദ്യ വിവാഹം വിവാഹ മോചനം, കാമുകനുമായുള്ള പ്രായ വ്യത്യാസം തുടങ്ങിയവയെക്കുറിച്ചെല്ലാം മലൈക ഷോയിൽ സംസാരിക്കുന്നുണ്ട്. പ്രായ വ്യത്യാസത്തിന്റെ പേരിൽ മലൈകയും കാമുകൻ അർജുൻ കപൂറും വാർത്തകളിൽ ഇടം നേടാറുണ്ട്. 49 കാരിയാണ് മലൈക. അർജുൻ കപൂർ 37 കാരനും. ഇതാണ് പലപ്പോഴും സൈബർ ആക്രമണങ്ങൾക്ക് കാരണം ആവാറ്. എന്നാൽ ട്രോളുകളെയൊന്നും ഇവർ കാര്യമാക്കാറില്ല.
2017 ൽ അർബഹാസ് ഖാനുമായി വിവാഹം ബന്ധം വേർപെടുത്തിയതിന് ശേഷമാണ് മലൈക അർജുൻ കപൂറുമായി പ്രണയത്തിലാവുന്നത്. അർബാസിനും മലൈകയ്ക്കും അർഹാൻ ഖാൻ എന്ന മകനുമുണ്ട്. ബോളിവുഡ് നടൻ സൽമാൻ ഖാന്റെ സഹോദരനുമാണ് അർബാസ് ഖാൻ. 1998 ലാണ് മലൈകയും അർബാസും വിവാഹം കഴിക്കുന്നത്. പ്രണയ വിവാഹമായിരുന്നു. എന്നാൽ 18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം മലൈകയും അർഹാനും വേർപിരിഞ്ഞു.

ശേഷം അർജുൻ കപൂർ മലൈകയുടെ ജീവിതത്തിലേക്ക് കടന്ന് വന്നു. മലൈകയുമായുള്ള പ്രണയത്തെ പറ്റി നേരത്തെ പലയിടത്തും അർജുൻ തുറന്നു സംസാരിച്ചിട്ടുണ്ട്. തന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്ന വ്യക്തിയാണ് മലൈക എന്നായിരുന്നു നേരത്തെ അർജുൻ കപൂർ പറഞ്ഞത്. മലൈകയുമായുള്ള തന്റെ ബന്ധം അവരുടെ മകനെ ബാധിക്കരുതെന്ന് തനിക്ക് നിർബന്ധമുണ്ടെന്നും അർജുൻ കപൂർ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications