നടനെ ഇഷ്ടമായില്ല, പൊളിയുമെന്ന് കരുതി സിനിമ കണ്ടു, പിന്നീട് കരൺ ജോഹറിന് സംസാരിക്കാനായില്ല

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുളള താരമാണ് രൺവീർ സിങ്ങ്. സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നാണ് രൺവീർ ബോളിവുഡിൽ എത്തിയത്. തുടക്കം മുതൽ തന്നെ രൺവീറിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നു. ബോളിവുഡിൽ പിടിച്ചു നിൽക്കുക എന്നത് വളരെ ബുദ്ധിമുട്ടുളള കാര്യമാണ്. എന്നാൽ രൺവീർ സ്വന്തം പ്രയത്നത്തിലൂടെയാണ് ബോളിവുഡിൽ ഇന്നു കാണുന്ന പദവി നേടിയെടുത്തത്.


ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറിന്റെ വാക്കുകളാണ്. രൺവീർ സിങ്ങിനെ തുടക്കത്തിൽ തനിക്ക് ഇഷ്ടമായിരുന്നില്ലെന്നാണ് കരൺ ജോഹർ പറയുന്നത്. കോഫി വിത്ത് കരൺ ഷോയിൽ രൺവീർ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ആദിത്യ ചോപ്രയുടെ ബന്ദ് ബജാ ബരാത്തിലായിരുന്നു രൺവീറിന്റെ തുടക്കം. ഈ ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചിരുന്നു.

രൺവീറിനെ കണ്ടപ്പോൾ

കരൺ ജോഹറിന്‌റെ വാക്കുകൾ ഇങ്ങനെ.... ഒരിക്കൽ ആദിത്യ ചോപ്രയുടെ ക്ഷണം സ്വീകരിച്ച് യഷ് ഫിലിം സിറ്റിയിൽ എത്തിയപ്പോഴാണ് ആദ്യമായി രൺവീറിനെ കാണുന്നത്. ആദ്യ രൺവീറിനെ കണ്ടപ്പോൾ ചിത്രത്തിലെ അസിസ്റ്റന്റ് ഡയറക്ടർ ആയിരിക്കുമെന്നാണ് വിചാരിച്ചത്. താൻ ഇതിനെ കുറിച്ച് ആദിത്യയോട് പറയുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹം പറഞ്ഞത് രൺവീർ മികച്ച നടനാണ്. അദ്ദേഹത്തെ കുറിച്ച് നിങ്ങൾക്ക് അറിയാത്തത് കൊണ്ടാണെന്നാണ്. കൂടാതെ സിനിമയിൽ രൺവീർ സിങ്ങിനെ മാറ്റാനും താൻ ആവശ്യപ്പെട്ടിരുന്നു. ഈ സിനിമ ആരെങ്കിലും കാണുമോ എന്നും ചിന്തിച്ചതായും കരൺ ജോഹർ പറയുന്നു.

ഖേദം തോന്നി

എന്നാൽ ആദിത്യയ്ക്ക് തന്റെ നടനിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്നു. തന്നോട് എന്തെങ്കിലും തീരുമാനം എടുക്കുന്നതിനും മുൻപ് ആ സിനിമ കാണണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആദിത്യ പറഞ്ഞത് പോലെ തന്നെ സംഭവിക്കുകയായിരുന്നു. ചിത്രം കണ്ടതിന് ശേഷം തനിക്ക് മിണ്ടാൻ സാധിച്ചില്ല. അന്ന് രൺവീറിനെ കുറിച്ച് പറഞ്ഞതിൽ തനിക്ക് ഖേദം തോന്നിയെന്നും കരൺ ജോഹർ പറയുന്നു.

പോസ്റ്റർ മാറ്റി

എന്നാൽ ചിത്രത്തിന്റെ പോസ്റ്റർ തനിക്ക് അത്രയധികം ഇഷ്ടമായിരുന്നില്ല. കാരണം പ്രെമോ വീഡിയോ കണ്ടപ്പോൾ തന്നെ ആ ചെറുപ്പക്കാരന്റെ ആത്മവിശ്വാസത്ത കുറിച്ച് തനിക്ക് മനസ്സിലായി. അദ്ദേഹത്തിന് എന്തൊക്കെയൊ പ്രത്യേകതയുണ്ടെന്ന് മനസ്സിലായി. എന്നാൽ അതൊന്നും ആ പോസ്റ്ററിൽ കാണാൻ സാധിച്ചില്ല. അതുകൊണ്ടാണ് പോസ്റ്റർ മാറ്റിയതെന്നും കരൺ ജോഹർ പറയുന്നു. ഒട്ടും വിശ്വസമില്ലാതെയായിരുന്നു ആ ചിത്രം കാണാൻ പോയത്. എന്നാൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ച വെച്ചുവെന്നും കരൺ ജോഹർ പറയുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
അനുഷ്കയേയും ഇഷ്ടമല്ലായിരുന്നു

നിരവധി പുതുമുഖ താരങ്ങളെ ബോളിവുഡിൽ കൈ പിടിച്ച് കയറ്റിയത് കരൺ ജോഹർ ആയിരുന്നു. ആലിയ ഭട്ട്, അനന്യ പാണ്ഡെ തുടങ്ങിയവർ കരൺ ജോഹർ ചിത്രത്തിലൂടെയാണ് എത്തിയത്. രൺവീറിനെ പോലെ തന്നെ നടി അനുഷ്ക ശർമയേയും കരൺ ജോഹറിന് ആദ്യ കാഴ്ചയിൽ ഇഷ്ടപ്പെട്ടിരുന്നില്ല. ഷാരൂഖ് ഖാൻ ചിത്രത്തിൽ മാറ്റാനും ഇദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ അനുഷ്കയും തന്റെ പ്രകടനത്തിലൂടെ കരൺ ജോഹറിന്റെ മുൻവിധി മാറ്റിയെടുക്കുകയായിരുന്നു. ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളാണ് ഇവർ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X