»   » മക്കളുടെ കാര്യത്തില്‍ ആശങ്കപ്പെട്ട് താരസുന്ദരിമാര്‍!ഇരട്ടക്കുട്ടികളുള്ള കരണിന്റെ അവസ്ഥയോ?

മക്കളുടെ കാര്യത്തില്‍ ആശങ്കപ്പെട്ട് താരസുന്ദരിമാര്‍!ഇരട്ടക്കുട്ടികളുള്ള കരണിന്റെ അവസ്ഥയോ?

By: Teresa John
Subscribe to Filmibeat Malayalam

അമ്മയാവുക എന്നത് ഓരോ സ്ത്രീയെ സംബന്ധിച്ചും മഹത്തരമായ കാര്യമാണ്. കുട്ടികളുടെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറാവാത്തവരാണ് അമ്മമാര്‍. എന്നാല്‍ തിരക്കുകളുടെ ലോകത്ത് അമ്മയും കുഞ്ഞും എന്ന ബന്ധത്തിന് വിള്ളല്‍ വന്നിരിക്കുകയാണ്. അതില്‍ മാതൃകയാക്കാന്‍ പറ്റിയ ചിലരുണ്ട്.

അമ്മയുടെ യോഗത്തില്‍ മോഹന്‍ലാലും മമ്മുട്ടിയും മിണ്ടാതിരുന്നതിന് കാരണമുണ്ട്! ബാലചന്ദ്ര മേനോന്‍

പാപ്പരാസികള്‍ വീണ്ടും ചുറ്റും കൂടി! തലയില്‍ മുണ്ടിട്ട് താരപുത്രിയുടെ ഒളിച്ചോട്ടം, കാരണം ഇതായിരുന്നു!

ലോകസുന്ദരി ഐശ്വര്യ റായ് അടക്കം ബോളിവുഡിലെ റാണി മുഖര്‍ജി, കരീന കപൂര്‍ എന്നിങ്ങനെയുള്ള നടിമാരാണ് തങ്ങളുട കരിയറിനെക്കാള്‍ പ്രധാന്യം മക്കള്‍ക്ക് കൊടുത്തിരിക്കുന്നത്. മക്കളോടുള്ള സ്‌നേഹം കൂടുന്നത് കണ്ട് പ്രശസ്ത സിനിമ നിര്‍മാതാവായ കരണ്‍ ജോഹര്‍ അവരെ കളിയാക്കി ഒരും പേരിട്ടിരിക്കുകയാണ്.

ഇരട്ടക്കുട്ടികളുടെ അച്ഛന്‍

അടുത്തിടെ കരണ്‍ ജോഹര്‍ ഇരട്ടക്കുട്ടികളുടെ അച്ഛനായിരുന്നു. വാടകഗര്‍ഭ പാത്രത്തിലുടെ ജനിച്ച യഷും റൂഹിയുമാണ് കരണിന്റെ മക്കള്‍.

അച്ഛനും അമ്മയുമാണ്

അവര്‍ക്ക് ഒരേ സമയം താന്‍ അച്ഛനും അമ്മയുയുമാണെന്നാണ് കരണ്‍ പറയുന്നത്. അടുത്തിടെ ഒരു പുസ്തക പ്രകാശനത്തിനെത്തിയപ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മക്കളുടെ കാര്യത്തല്‍

തനിക്ക് മക്കളുടെ കാര്യത്തില്‍ ടെന്‍ഷന്‍ ഒന്നുമില്ലെന്നാണ് കരണ്‍ പറയുന്നത്. എന്നാല്‍ മക്കളുടെ കാര്യത്തില്‍ ആശങ്കപ്പെടുന്ന അമ്മമാര്‍ തന്റെ ചുറ്റിനുമുണ്ടെന്നും താരം പറയുന്നു.

പേര് വെളിപ്പെടുത്തിയിരുന്നില്ല

നടിമാരുടെ പേര് വെളിപ്പെടുത്താതെ തന്നെയായിരുന്നു കരണ്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. അടുത്ത കാലത്തായി മക്കളുടെ കാര്യത്തില്‍ ടെന്‍ഷനടിച്ചും വിവാദങ്ങളില്‍ പെട്ടതും ഈ നടിമാരായിരുന്നു.

പ്രമുഖ നടിമാര്‍

മക്കളുടെ കാര്യത്തില്‍ ആശങ്കയുമായി നടക്കുന്നത് പ്രമുഖ നടിമാരായ ഐശ്വര്യ റായ്, കരീന കപൂര്‍, റാണി മുഖര്‍ജി എന്നിവരാണെന്നാണ് കരണ്‍ ജോഹര്‍ പറയുന്നത്. അവരെ ഹൈപ്പര്‍ മദര്‍ എന്നാണ് കരണ്‍ പേരിട്ട് വിളിച്ചിരിക്കുന്നത്.

റാണി മുഖര്‍ജി

റാണി മുഖര്‍ജിയ്ക്ക് ആദിറ എന്ന പേരുള്ള മകളാണ്. ആദിറയുടെ കാര്യത്തില്‍ പലപ്പോഴും റാണി അസ്വസ്ഥത കാണിക്കാറുണ്ടെന്ന് കരണ്‍ ജോഹര്‍ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

റാണിയെ കളിയാക്കിയിരുന്നു

ഒരിക്കല്‍ റാണിയെ യൂറോപ്പില്‍ നിന്നും കണ്ടിരുന്നു. കുറച്ച് നേരം അവരുടെ കൂടെ സമയം ചിലവഴിച്ചപ്പോള്‍ തന്നെ റാണി മകളെക്കുറിച്ച് അസ്വസ്ഥതയായി ഇന്ത്യയിലുള്ള അമ്മയെ വിളിക്കുമായിരുന്നു. ഇക്കാര്യത്തിന്റെ പേരില്‍ താന്‍ അവരെ കളിയാക്കാറുണ്ടെന്നും കരണ്‍ പറഞ്ഞിരുന്നു.

English summary
Aishwarya Rai Bachchan & Rani Mukerji Might Get Offended! Did Karan Johar Call Them Hyper Moms?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam