അനുഷ്കയെ ഇഷ്ടമായിരുന്നില്ല, ഷാരൂഖ് ഖാൻ ചിത്രത്തിൽ നിന്ന് മാറ്റാൻ പറഞ്ഞു, വെളിപ്പെടുത്തി കരൺ ജോഹർ

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് അനുഷ്ക ശർമ. അഭിനേത്രി എന്നതിൽ ഉപരി ബോളിവുഡിലെ ഏറ്റവും പ്രായം കുറഞ്ഞ നിർമ്മാതാവ് കൂടിയാണ്. 2008 ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ ചിത്രമായ റബ് നെ ബനാ ദെ ജോഡി എന്ന ചിത്രത്തിലൂടെയാണ് അനുഷ്ക ശർമ ബോളിവുഡിൽ എത്തുന്നത്. ആദിത്യചോപ്ര സംവിധാനം ചെയ്ത ചിത്രം ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടിക്കും ചിത്രത്തിലൂടെ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.

anushka

ഇപ്പോഴിത ഈ ചിത്രവുമായി ബന്ധപ്പെട്ട് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ നടത്തിയ വെളിപ്പെടുത്തൽ ബോളിവുഡ് കോളങ്ങളിൽ വലിയ ചർച്ചയാവുകയാണ്. രാജീവ് മസന്ദുമായുള്ള അഭിമുഖത്തിലാണ് കരൺ ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിൽ നിന്ന് അനുഷ്കയെ ഒഴിവാക്കാൻ താൻ സംവിധായകൻ ആദിത്യ ചോപ്രയോട് ആവശ്യപ്പെട്ടിരുന്നു എന്നാണ് കരൺ പറയുന്നത്. കാരണവും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

തുടക്കത്തിൽ അനുഷ്കയുടെ ചില ചിത്രങ്ങൾ സംവിധായകൻ ആദിത്യ ചോപ്ര തന്നെ കാണിച്ചിരുന്നു.അപ്പോൾ തന്നെ ഞാൻ എതിർത്തിരുന്നു. അനുഷ്കയെ മാറ്റണമെന്നും പറഞ്ഞു. സിനിമയിൽ ആദ്യം വിവാഹത്തിന്റെ രംഗമായിരുന്നു എടുത്തത്. ആ സീനിന് വേണ്ടി ഇരിക്കുന്ന അനുഷ്കയെ കണ്ടപ്പോൾ എന്റെ അമ്മ വിധിയെഴുതി ഇനി അനുഷ്ക സിനിമയിൽ ഉണ്ടാകില്ലെന്ന്. അമ്മയ്ക്കും ഇഷ്ടമായിരുന്നില്ല. താൻ അനുഷ്കയെ നോക്കി ചിന്തിക്കുമായിരുന്നു ആദിത്യ എന്തിന്റെ അടിസ്ഥാനത്തിലാണ് സിനിമയിലേയ്ക്ക് ഈ കുട്ടിയെ തിരഞ്ഞെടുത്തതെന്ന്.

Recommended Video

Karan Johar praises Dulquer Salman for his performance in The Zoya factor | Filmibeat Malayalam

എന്നാൽ അനുഷ്കയുടെ ആദ്യ ചിത്രം കണ്ടപ്പോൾ തന്റെ ചിന്തമാറുകയായിരുന്നു. സിനിമയിൽ വളരെ മികച്ചതായി തോന്നി. പിന്നീട് രൺവീർ സിങ്ങുമായുള്ള ചിത്രത്തിലെ അനുഷ്കയുടെ പ്രകടനം തനിക്ക് വളരെ ഇഷ്ടപ്പെട്ടു. പിന്നിടുള്ള ചിത്രങ്ങളിലെ അനുഷ്കയുടെ പ്രകടനം തന്നെ ആകർഷിക്കുകയായിരുന്നെന്നും കരൺ ജോാഹർ അഭിമുഖത്തിൽ പറയുന്നു. ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളാണ് കരൺ ജോഹറും അനുഷ്ക ശർമയും. കരണിന്റെ രണ്ട് ചിത്രങ്ങളിൽ അനുഷ്ക അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് അനുഷ്ക. ആനന്ദ് എൽ റായ് സംവിധാനം ചെയ്ത സീറോയിലാണ് നടി ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഷാരൂഖാൻ ആയിരുന്നു ചിത്രത്തിലെ നായികൻ. കത്രീന കൈഫും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X