»   » കരണ്‍ ജോഹര്‍ സിനിമകളില്‍ എന്തുകൊണ്ട് ആമിര്‍ ഖാന്‍ നായകനായില്ല??? കാരണം എന്താണെന്നല്ലേ...

കരണ്‍ ജോഹര്‍ സിനിമകളില്‍ എന്തുകൊണ്ട് ആമിര്‍ ഖാന്‍ നായകനായില്ല??? കാരണം എന്താണെന്നല്ലേ...

Posted By: Karthi
Subscribe to Filmibeat Malayalam

ബോളിവുഡ് സിനിമയിലെ റൊമാന്റിക് സംവിധായകനാണ് കരണ്‍ ജോഹര്‍. കുച്ച് കുച്ച് ഹോതാ ഹേയ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് 1998ലാണ് കരണ്‍ ജോഹര്‍ ബോളിവുഡ് സിനിമയിലേക്ക് കരണ്‍ ജോഹര്‍ പ്രവേശിച്ചത്. പിന്നീടിങ്ങോട്ടുള്ള സിനിമകളില്‍ ഷാരുഖ് ഖാനും, സല്‍മാന്‍ ഖാനും ഉള്‍പ്പെടെയുള്ളവര്‍ നായകന്മാരായി. 

സ്വാതന്ത്ര്യത്തോടെ, പേടികൂടാതെ ജീവിക്കാന്‍ സ്വാതന്ത്ര്യ ദിനത്തില്‍ ചിമ്പു അത് ഉപേക്ഷിച്ചു!!!

ഖാന്‍ ത്രയങ്ങളില്‍ ആമീര്‍ ഖാനൊപ്പം ഇതുവരെ ഒരു ചിത്രം പോലും കരണ്‍ ജോഹര്‍ ചെയ്തിട്ടില്ല. എന്തുകൊണ്ടാണ് കരണ്‍ ജോഹര്‍ ചിത്രങ്ങളില്‍ ആമിര്‍ ഖാന്‍ നായകനാകാത്തത് എന്ന് ചോദിച്ചാല്‍ അദ്ദേഹത്തിന് വ്യക്തമായ ഉത്തരമുണ്ട്.

ആമിര്‍ ഇല്ലാതെ കരണ്‍ ജോഹര്‍

പത്തൊമ്പത് വര്‍ഷത്തെ കരണ്‍ ജോഹറിന്റെ സിനിമ കരിയറില്‍ ഒരു ചിത്രത്തില്‍ പോലും ആമിര്‍ ഖാന്‍ നായകനായിട്ടില്ല. അതേസമയം ഖാന്‍ ത്രയങ്ങളിലെ സല്‍മാന്‍ ഖാനും, ഷാരുഖ് ഖാനും നായകന്മാരുകുകയും ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടുകയും ചെയ്തിരുന്നു.

പരാജയമറിയാത്ത ആമിര്‍

2001ല്‍ ലഗാന്‍ പുറത്തിറങ്ങിയതിന് ശേഷം ഒടുവില്‍ പുറത്തിറങ്ങിയ ആമിര്‍ ചിത്രം ദംഗല്‍ വരെ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ആമിറിനെ നായകനാക്കി ഒരു സിനിമ എന്നത് കരണ്‍ ജോഹറിന് വെല്ലുവിളിയാണ്.

ചിന്താക്കുഴപ്പത്തിലാണ്

ആമിര്‍ ഖാനെ നായകനാക്കി ഒരു മികച്ച സിനിമ ചെയ്യണമെന്നാണ് കരണ്‍ ജോഹറിന്റെ ആഗ്രഹം. എന്നാല്‍ താന്‍ ആശയക്കുഴപ്പത്തിലാണെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. അതുകൊണ്ട് ഒരു ആമിര്‍ ചിത്രം കരണ്‍ ജോഹറില്‍ നിന്നും ബോളിവുഡിന് കിട്ടാന്‍ വൈകിയേക്കും.

ആമിറിന്റെ ചീത്ത സിനിമ

ആമിറിനെ നായകനാക്കി ഒരു ചിത്രത്തേക്കുറിച്ച് ആലോചിക്കുമ്പോള്‍ കരണിനെ പിന്നോട്ട് വലിക്കുന്ന ഒരു കാരണമുണ്ട്. ആമിറിന് ചീത്ത സിനിമ നല്‍കിയ സംവിധായകന്‍ എന്ന നിലയില്‍ അറിയപ്പെടാന്‍ കരണ്‍ ആഗ്രഹിക്കുന്നില്ല.

ബുദ്ധിമാനായ സിനിമക്കാരന്‍

ബുദ്ധിമാനായ സിനിമാക്കാരന്‍ എന്നാണ് ആമിറിനെ കരണ്‍ വിശേഷിപ്പിക്കുന്നത്. ആമിറിന്റെ കരിയറില്‍ പരാജയ ചിത്രങ്ങള്‍ ഇല്ലാത്തിന് കാരണം ഈ ബുദ്ധി കൂര്‍മ്മതയാണെന്നാണ് കരണിന്റെ കണ്ടെത്തല്‍. മെല്‍ബണില്‍ നടന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റുവലിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കരണ്‍ ജോഹറിന്റെ പുതിയ ചിത്രം

ആമിര്‍ ചിത്രത്തേക്കുറിച്ച് ആലോചനയുണ്ടെങ്കിലും കരണ്‍ ജോഹറിന്റെ അടുത്ത ചിത്രം മക്കളായ റൂഹിക്കും യഷിനും വേണ്ടിയുള്ളതാണ്. ഇക്കാര്യം കരണ്‍ നേരത്തെ പറഞ്ഞിരുന്നതാണ്. ആ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് അദ്ദേഹമിപ്പോള്‍.

English summary
Aamir most intelligent cinematic mind, don't want to give him a bad film: Karan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam