»   » ഷാരൂഖുമായി വീണ്ടുമൊരു ചിത്രം തന്റെ ആഗ്രഹമാണെന്ന് കരണ്‍ ജോഹര്‍, ഉടന്‍ പ്രതീക്ഷിക്കാം

ഷാരൂഖുമായി വീണ്ടുമൊരു ചിത്രം തന്റെ ആഗ്രഹമാണെന്ന് കരണ്‍ ജോഹര്‍, ഉടന്‍ പ്രതീക്ഷിക്കാം

Posted By:
Subscribe to Filmibeat Malayalam

2010ല്‍ പുറത്തിറങ്ങിയ മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തിന് ശേഷം ഷാരൂഖ് ഖാനും കരണ്‍ ജോഹറും വീണ്ടും ഒന്നിക്കുന്നു. ഏറെ കാത്തിരിക്കാതെ ഉടന്‍ തന്നെ ചിത്രം പുറത്തിറങ്ങുമെന്നും സംവിധായകന്‍ കരണ്‍ ജോഹര്‍ പറയുന്നു. ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കവെയാണ് കരണ്‍ ജോഹര്‍ പുതിയ ചിത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.

ഷാരൂഖിനൊപ്പം വീണ്ടും ഒരു ചിത്രം തന്റെ ആഗ്രഹമാണെന്നും കരണ്‍ ജോഹര്‍ പറഞ്ഞു. കൂടാതെ അടുത്ത ചിത്രം ഒരു ആക്ഷന്‍ ത്രില്ലര്‍ രൂപത്തില്‍ ഒരുക്കാനാണ് താത്പര്യം. എല്ലാം ഒത്തു വന്നാല്‍ സ്റ്റുഡന്റ്‌സ് ഓഫ് ദി ഇയറിന്റെ രണ്ടാം ഭാഗവും ചെയ്യണമെന്ന് ആഗ്രഹിക്കുന്നതായി കരണ്‍ ജോഹര്‍ പറഞ്ഞു.

shah-rukh-khan

1988ല്‍ പുറത്തിറങ്ങിയ കുച്ച് കുച്ച് ഹോത്താ ഹേ എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖും കരണ്‍ ജോഹറും ആദ്യമായി ഒന്നിക്കുന്നത്. തുടര്‍ന്ന് കബി ഖുഷി കബി ഖം, കബി അല്‍വിധാന ഖേന, മൈ നെയിം ഈസ് ഖാന്‍ എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചു.

റണ്‍ബീര്‍ കപൂറും ഐശ്വര്യ റായ് യും അനുഷ്‌ക ശര്‍മ്മയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ വര്‍ക്കിലാണ് ഇപ്പോള്‍ കരണ്‍ ജോഹര്‍. യേ ദില്‍ ഹയ് മുഷ്‌കില്‍ എന്ന് പേരിട്ടിരിക്കുന്ന ഹിരോ യാഷ് ജോഹറും കരണ്‍ ജോഹറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

English summary
Karan Johar ‘dying’ to direct Shah Rukh Khan again.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam