കവിളുകൾ ഒട്ടി ചുളിവുകൾ വീണു, രോ​ഗാവസ്ഥയിലാണെന്ന് തിരിച്ചറിയുന്നില്ല; കരൺ ജോഹർ ഓസെംപിക് മരുന്ന്‌ പരീക്ഷിച്ചോ?

സംവിധായകൻ, നിർമാതാവ്, അവതാരകൻ തുടങ്ങി നിരവധി ടാ​ഗുകൾ ഇതിനോടകം കരൺ ജോഹറിനുണ്ട്. ബോളിവുഡിലെ മികച്ച സംവിധായകരുടെ പട്ടികയിലാണ് കരൺ ജോഹ​റിന്റെ സ്ഥാനം. ആലിയ ഭട്ട് അടക്കമുള്ളവർ കരണിന്റെ കൈപിടിച്ച് അഭിനയത്തിലേക്ക് ചുവടുവെച്ചവരാണ്. ബോളിവുഡിൽ ഏറ്റവും സ്വാധീനം ചെലുത്താൻ കഴിവുള്ള സെലിബ്രിറ്റി കൂടിയാണ് താരം. ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുകയും പലപ്പോഴും ചില തീരുമാനങ്ങളുടേയും പ്രസ്താവനകളുടേയും പേരിൽ ട്രോളുകൾ ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട് കരൺ.

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ സെൽഫി ഫോട്ടോയാണ് റെഡ്ഡിറ്റിൽ ചർച്ചയാകുന്നത്. നടന്റെ രൂപത്തിൽ വന്ന മാറ്റത്തെ കുറിച്ചാണ് ചർച്ചകൾ. അടുത്തിടെയായി അമിതമായ രീതിയിൽ വെയ്റ്റ് ലോസ് നടന് സംഭവിച്ചിട്ടുണ്ട്.

Karan Johar latest pic

പുതിയ സെൽഫി ഫോട്ടോയിൽ അത് കൂടുതൽ വ്യക്തമാകുന്നുണ്ട്. കാറിനുള്ളിൽ നിന്നും പകർത്തിയ സെൽ‌ഫിയിൽ‌ കരണിന്റെ കവിളുകൾ ഒട്ടി കഴുത്തിലും മുഖത്തും ചുളിവുകൾ വീണതായി കാണാം. ക്ലീൻ ഷേവ് ചെയ്ത ലുക്കിലാണ് കരൺ പ്രത്യക്ഷപ്പെട്ടത്. മാത്രമല്ല മേക്കപ്പ് ഒന്നും തന്നെ ഉപയോ​​ഗിച്ചിട്ടുമില്ല. നാച്വറൽ ലുക്കിലുള്ള കരണിന്റെ ഫോട്ടോ വൈറലായതോടെ താരത്തിന് എന്ത് സംഭവിച്ചുവെന്നതിനെ കുറിച്ചാണ് ബോളിവുഡ് സിനിമ പ്രേമികൾക്കിടയിൽ ചർച്ചകൾ.

അസുഖ ബാധിതനെപ്പോലെ തോന്നിക്കുന്നുവെന്നാണ് ഏറെയും കമന്റുകൾ. അതേസമയം മറ്റ് ചിലർ നടൻ ശരീരഭാരം കുറയ്ക്കാനുള്ള ഓസെംപിക് മരുന്ന് ഉപയോ​ഗിച്ച് തുടങ്ങിയെന്നുള്ള സംശയമാണ് പങ്കുവെച്ചത്. അമ്പത് പിന്നിട്ട താരം സൗന്ദര്യം നിലനിർത്താൻ വേണ്ടിയുള്ള ശ്രമത്തിലാണെന്നും മറ്റ് ചിലർ കുറിച്ചു.

2017ലാണ് പ്രമേഹത്തിനെതിരെ കുത്തിവയ്പ്പ് എടുക്കുന്നതിനായി യുഎസ് എഫ്ഡിഎ ആദ്യമായി ഓസെംപികിന് അംഗീകാരം നല്‍കിയത്. 2021ല്‍ അമിതവണ്ണം കുറയ്ക്കുന്നതിനുള്ള സെമാഗ്ലൂറ്റൈഡ് എന്ന ഘടകത്തിന്റെ അളവ് കൂടുതലുള്ള വെഗോവി എന്ന മരുന്നിനും എഫ്ഡിഎ അംഗീകാരം നല്‍കി. ഇതിന് ശേഷമാണ് മരുന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമായത്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മരുന്നായി വെഗോവിയെ എഫ്ഡിഎ അംഗീകരിച്ചതോടെ മരുന്നിന് ആവശ്യക്കാരേറെയായി.

ഇതോടെ വെഗോവി ലഭിക്കാതെ വന്നപ്പോള്‍ പലരും ഓസെംപിക് വാങ്ങാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ഹോളിവുഡിലെ പല താരങ്ങളും ‌ശരീര ഭാരം കുറയ്ക്കാൻ ഈ മരുന്ന് ഉപയോ​ഗിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. അതേസമയം കരൺ ജോ​ഹർ എന്തിനാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു ബോഡി ട്രാൻസ്ഫോർമേഷന് ശ്രമിക്കുന്നതെന്ന സംശയവും പ്രേക്ഷകർക്കുണ്ട്.

Karan Johar latest pic

അമിത ശരീരഭാരം ഇല്ലാത്ത കരൺ ബോളിവുഡിലെ യുവനായികമാരെപ്പോലെ ഓസെംപിക് ട്രീറ്റ്മെന്റ് എടുത്ത് ആരോ​ഗ്യം ഇല്ലാതാക്കുകയാണെന്നും കമന്റുകളുണ്ട്. അടുത്തിടെയായി വളരെ വിരളമായി മാത്രമാണ് കരൺ പാപ്പരാസികൾ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് കൂടിയാണ് താരത്തിന്റെ രൂപത്തിലെ മാറ്റം വലിയ രീതിയിൽ ചർച്ചയാകുന്നതിന് കാരണവും. രോ​ഗാവസ്ഥയിലാണെന്ന് തിരിച്ചറിയേണ്ട ഘട്ടത്തിലാണ് കരണെന്നും കമന്റുകളുണ്ട്.

സൗന്ദര്യ വർധനത്തിനുള്ള ചികിത്സയിലാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ക്ഷയ രോ​ഗികൾ സംഭവിക്കുന്നത് പോലുള്ള മാറ്റമാണ് കരണിൽ വന്നിട്ടുള്ളതെന്നും കമന്റുകളുണ്ട്. കാര്യങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് അറിയാതെ ഊഹാപോഹങ്ങളുടെ പേരിൽ‌ ഒരാളെ വിമർശിക്കുന്നതും പരിഹസിക്കുന്നതും ശരിയല്ലെന്നും ചിലർ അഭിപ്രായപ്പെട്ടു. തന്റെ ലൈംഗിക അഭിരുചിയെക്കുറിച്ചൊക്കെ തുറന്ന് പറഞ്ഞിട്ടുള്ള കരൺ അമ്പത്തിരണ്ടിലും അവിവാഹിതനാണ്.

More from Filmibeat

Read more about: karan johar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X