'കല്യാണം കഴിക്കണം, സ്നേഹം കൊണ്ടല്ല'; കരണുദ്ദേശിച്ചത് ദീപികയെയും കത്രീനയെയുമെന്ന് സൂചന

ബോളിവുഡിലെ പ്രമുഖ നിർമാതാവും സംവിധായകനുമാണ് കരൺ ജോഹർ. ബോളിവുഡ് ഇൻ‌ഡ്സ്ട്രിയുടെ നെടും തൂണുകളിലൊന്നായി അറിയപ്പെടുന്ന കരൺ ജോഹർ‌ സിനിമാ രം​ഗത്ത് ഒഴിച്ചു നിർത്താൻ പറ്റാത്ത വ്യക്തികളിലൊരാളാണ്. കരണിന്റെ ധർമ്മ പ്രൊഡക്ഷൻ ഇതിനകം നിരവധി ഹിറ്റുകൾ ബോളിവുഡിൽ സമ്മാനിച്ചു കഴിഞ്ഞു. സിനിമാ വ്യവസായ തന്ത്രമറിയുന്ന ഫിലിം മേക്കർ എന്നതിനൊപ്പം താരങ്ങളുമായും അടുത്ത സൗഹൃദമാണ് കരണിനുള്ളത്. സൂപ്പർ സ്റ്റാറുകളുമായും പുതുമുഖങ്ങളുമായും ഒരേ പോലെ സൗഹൃദം സ്ഥാപിക്കാൻ കരണിന് കഴിഞ്ഞു.

പാർട്ടികൾ സംഘടിപ്പിച്ച് കരൺ ഈ ബന്ധം പുതുക്കാറുമുണ്ട്

മുംബൈയിൽ ഇടയ്ക്കിടെ പാർട്ടികൾ സംഘടിപ്പിച്ച് കരൺ ഈ ബന്ധം പുതുക്കാറുമുണ്ട്. ഇപ്പോഴിതാ നടിമാരായ കത്രീന കൈഫിനോടും ദീപിക പദുകോണിനോടുമുള്ള കരണിന് നീരസമെന്ന വിവരമാണ് പുറത്തു വരുന്നത്. കോഫി വിത്ത് കരണിന്റെ പുതിയ എപ്പിസോഡിലാണ് കരൺ ഇക്കാര്യം സൂചിപ്പിച്ചത്. രണ്ട് നടിമാരുടെയും വിവാഹ ചടങ്ങിന് കരണിന് ക്ഷണമുണ്ടായിരുന്നില്ല. കത്രീന ജോധ്പൂരിലും ദീപിക ഇറ്റലിയിലും വെച്ചായിരുന്നു വിവാഹം കഴിച്ചത്.

ഈ സ്ഥലങ്ങളിലൊന്നും എനിക്ക് ക്ഷണമുണ്ടായിരുന്നില്ല

'നിങ്ങൾക്കറിയാമല്ലോ ഞാൻ വിവാഹം കഴിക്കില്ലെന്ന് നേരത്തെ പലവട്ടം പറഞ്ഞിട്ടുണ്ട്. പക്ഷെ ശരിക്കും വിവാഹം കഴിക്കണമെന്ന് തോന്നിയ ചില സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ അത് സ്നേഹം കൊണ്ടല്ല. വിവാ​ഹം കഴിക്കുകയാണെങ്കിൽ അതിന് എന്നെ കല്യാണത്തിന് ക്ഷണിക്കാത്ത എല്ലാവരെയും ക്ഷണിക്കാം'

'ഞാൻ ഒരു പ്രതികാര കല്യാണം നടത്തും. ബോളിവുഡിലെ എല്ലാവരും സ്വകാര്യ ചടങ്ങിൽ വിവാഹം കഴിക്കുകയാണിപ്പോൾ. കുറച്ച് അതിഥികളെ മാത്രം ഉൾപ്പെടുത്തി. അത് മനസ്സിലാക്കാം പക്ഷെ ഈ സ്ഥലങ്ങളിലൊന്നും എനിക്ക് ക്ഷണമുണ്ടായിരുന്നില്ല. തുസ്കാനി (ഇറ്റലി), ജോധ്പൂർ എവിടെയും,' കരൺ പറഞ്ഞു.

ദീപികയെയും കത്രീനയെയും ആണോ കരൺ ഉദ്ദേശിച്ചതെന്നാണ് ഉയരുന്ന ചോദ്യം

ദീപികയെയും കത്രീനയെയും ആണോ കരൺ ഉദ്ദേശിച്ചതെന്നാണ് ഉയരുന്ന ചോദ്യം. രണ്ട് പേരുടെയും വിവാഹം യഥാക്രമം ഇറ്റലിയിൽ വെച്ചും ജോധ്പൂരിൽ വെച്ചുമായിരുന്നു. സോനം കപൂറും അർജുൻ കപൂറും അതിഥികളായെത്തിയ എപ്പിസോഡിലാണ് കരൺ ഇക്കാര്യം പറഞ്ഞത്. 2018 ലായിരുന്നു ദീപിക പദുകോണും രൺവീർ സിം​ഗും തമ്മിലുള്ള വിവാഹം. ഇറ്റലിയിൽ വിവാഹം നടന്നെങ്കിലും ബോളിവുഡിലെ സുഹൃത്തുക്കൾക്കായി പ്രത്യേക റിസപ്ഷൻ താരങ്ങൾ ഒരുക്കിയിരുന്നു. 2021 ഡിസംബറിലായിരുന്ന കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്.

വിവാഹത്തിന് ക്ഷണിക്കാത്തതിൽ കരണിന് അതൃപ്തിയുണ്ടെന്നാണ് വിവരം

അതേസമയം എല്ലാവരെയും ക്ഷണിച്ച് കൊണ്ട് സോനം കപൂർ നടത്തിയ വിവാഹത്തെ കരൺ ജോഹർ പ്രശംസിക്കുകയും ചെയ്തു. ദീപികയും കത്രീനയുമായി അടുത്ത സൗഹൃദമാണ് കരണിനുള്ളത്. തന്നെ വിവാഹത്തിന് ക്ഷണിക്കാത്തതിൽ കരണിന് അതൃപ്തിയുണ്ടെന്നാണ് വിവരം. അതേസമയം അടുത്തിടെ നടന്ന ആലിയ ഭട്ട്-രൺബീർ കപൂർ വിവാഹത്തിന് നിറ സാന്നിധ്യമായി കരൺ ജോഹറുണ്ടായിരുന്നു. ആലിയയും രൺബീറുമായും ഇവരുടെ കുടുംബാം​ഗങ്ങളുമായും അടുത്ത സൗഹൃദമാണ് കരണിനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X