For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവർ എയർപോർട്ടിൽ വന്ന് ഫോട്ടോയെടുത്ത് പോവും, വിമാനത്തിൽ കയറില്ല; ഉർഫി ജാവേദിനെ ട്രോളി കരൺ ജോഹർ

  |

  ബോളിവുഡിൽ പല തലത്തിലുള്ള സെലിബ്രറ്റികൾ അടുത്ത കാലത്തായി ഉയർന്നു വരുന്നുണ്ട്. സിനിമാ താരങ്ങൾ എന്നതിനപ്പുറം ഫാഷൻ ഐക്കണുകൾക്കും മറ്റും ഇപ്പോൾ വലിയ ജനശ്രദ്ധ ലഭിക്കുന്നുണ്ട്. സോഷ്യൽ മീഡിയയുടെ കാലത്ത് പല ഇൻഫ്ലുവേഴ്സിനും സിനിമാ താരങ്ങളേക്കാൾ വലിയ ആരാധക വൃന്ദവുമാണുള്ളത്. ഇത്തരത്തിൽ അടുത്ത കാലത്ത് മാധ്യമ ശ്രദ്ധ നേടിയ താരമാണ് ഉർഫി ജാവേദ്.

  വിചിത്രമായ ഫാഷൻ സെൻസാണ് ഉർഫിക്കെന്ന് ഒരു വിഭാ​ഗം പറയുന്നുണ്ടെങ്കിലും ഉർഫി ഇപ്പോഴത്തെ വൈറൽ താരമാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് ഉർഫിയെ എയർപോർട്ടിലും മറ്റ് പരിപാടികളിലും കാണാം. പാപ്പരാസികളാണെങ്കിൽ സ്ഥിരമായി ഉർഫിയുടെ പിന്നാലെയുമാണ്. വസ്ത്രങ്ങളുടെ പേരിൽ നിരന്തരം ട്രോളുകൾക്കും ഉർഫി ഇരയാവാറുണ്ട്. ചില സെലിബ്രറ്റികൾ പോലും താരത്തിനെതിരെ രം​ഗത്ത് വന്നിരുന്നു.

  Also Read: ഒന്നാം സ്ഥാനത്ത് സാന്ത്വനം; ശിവാഞ്ജലിമാരുടെ പിണക്കം ഉപകാരമായോ? രണ്ടിലേക്ക് പിന്തള്ളപ്പെട്ട് കുടുംബവിളക്ക്

  ഇപ്പോഴിതാ കരൺ ജോഹർ ഉർഫി ജാവേദിനെ കളിയാക്കിയോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കഴിഞ്ഞ ദിവസം കോഫി വിത്ത് കരണിലായിരുന്നു സംഭവം. ഇപ്പോഴത്തെ മികച്ച സെലിബ്രറ്റികളെ പറ്റി സംസാരിക്കുകയായിരുന്നു സോനം കപൂറും കരൺ ജോഹറും. സെലിബ്രറ്റികളുടെ പ്രവൃത്തികളിൽ ഭയപ്പെടുത്തുന്ന കാര്യമെന്താണെന്ന് ഇതിനിടെ കരണിനോട് സോനം ചോദിച്ചു.

  എയർപോട്ട് വരെ വന്നിട്ട് വിമാനത്തിൽ കയറാതെ തിരിച്ചു പോവുന്ന താരങ്ങളുടെ കാര്യത്തിൽ പേടിയുണ്ടെന്നാണ് കരൺ പറഞ്ഞത്. ഇത് കേട്ട് ശരിക്കും അങ്ങനെ നടക്കുന്നുണ്ടോ എന്ന് സോനം ചോദിച്ചു. അതെ അവർ ഫോട്ടോകൾ എടുക്കാനും മീഡിയകളോട് സംസാരിക്കാനും വേണ്ടിയാണ് എയർപോർട്ടിൽ പോവുന്നത്. എവിടേക്കും പോവാനല്ല എന്ന് കരൺ മറുപടി നൽകി.

  Also Read: മിന്നൽ മുരളി രണ്ടാം ഭാഗം ഒടിടിയിലേക്കോ?, തന്റെ ആഗ്രഹം വ്യക്തമാക്കി ടൊവിനോ

  ആരുടെയും പേര് കരൺ പരാമർശിച്ചിട്ടില്ലെങ്കിലും ഉർഫി ജാവേദിനെയാണ് കരൺ ഉദ്ദേശിച്ചതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. നേരത്തെ താൻ എയർപോർട്ടിൽ പോവുന്നത് എവിടേക്കുമുള്ള യാത്രയ്ക്കല്ലെന്നും നല്ല ഫോട്ടോകൾ എടുക്കാനാണെന്നും ഉർഫി തന്നെ തുറന്ന് പറഞ്ഞിരുന്നു.

  എയർപോർട്ടിൽ നല്ല ലൈറ്റാണ്. അവിടെ വെച്ച് നല്ല ഫോട്ടോ ഷൂട്ടുകൾ നടത്താമെന്നും ഉർഫി പറഞ്ഞു. ഉർഫിയുടെ വാക്കുകൾ അന്ന് വലിയ തോതിൽ ട്രോളുകളായിരുന്നു. അർജുൻ കപൂറും സോനം കപൂറുമാണ് കോഫി വിത്ത് കരണിലെ പുതിയ എപ്പിസോഡിൽ അതിഥികൾ ആയി എത്തിയത്.

  Also Read: ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ദിവസമാണ്; അമ്മ കൂടെയുണ്ടെന്ന ധൈര്യത്തില്‍ പോവുകയാണെന്ന് സാഗര്‍ സൂര്യ

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  രസകരമായ എപ്പിസോഡായിരുന്നു ഇത്. കസിൻസായ സോനവും അർജുനും റാപിഡ് ഫയറുകൾ രസകരമാക്കി.ബി‍ ടൗണിലെ ഹിറ്റ് ടോക് ഷോയായി മുന്നേറിക്കാണ്ടിരിക്കുകയാണ് കോഫി വിത്ത് കരൺ. ഇതിനോടകം പ്രമുഖ താരങ്ങളിൽ പലരും ഷോയിൽ അതിഥികളായെത്തി.

  രൺവീർ സിം​ഗ്, ആലിയ ഭട്ട്, സാറ അലി ഖാൻ, ജാൻവി കപൂർ, അനന്യ പാണ്ഡെ, വിജയ് ദേവരകൊണ്ട, സമാന്ത, അക്ഷയ് കുമാർ, ആമിർ ഖാൻ, കരീന കപൂർ ഖാൻ തുടങ്ങിയ താരങ്ങളാണ് ഇതിനോടകം കോഫി വിത്ത് കരണിലെ ഏഴാം സീസണിൽ അതിഥികളായെത്തിയത്.

  Read more about: karan johar
  English summary
  karan johar indirectly trolls urfi javed; says they are coming airports for photographs
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X