കല്യാണമില്ല, കുട്ടികൾ വേണം; കുഞ്ഞുങ്ങളെ കാണാൻ ആശുപത്രിയിലെത്തിയത് ഒരു മാസത്തിന് ശേഷം; കരൺ ജോഹർ

ബോളിവുഡിലെ നെടും തൂൺ ആയാണ് ഫിലിം മേക്കർ കരൺ ജോഹർ അറിയപ്പെടുന്നത്. ധർമ്മ പ്രൊഡക്ഷൻസിന്റെ അമരക്കാരനായ കരൺ ജോഹർ ബി​ഗ് ബജറ്റ് സിനിമകളും ചെറിയ സിനിമകളും ഒരുപോലെ പ്രേക്ഷകർക്ക് മുമ്പിൽ എത്തിക്കുന്നു. പിതാവ് യാഷ് ജോഹറിന്റെ പാത പിന്തുടർന്നാണ് കരൺ ഫിലിം മേക്കിം​ഗിലേക്ക് കടന്ന് വരുന്നത്. ഹിറ്റ് സിനിമകളുടെ സംവിധായകനായി പേരെടുത്ത കരൺ പിന്നീട് നിർമാണത്തിലേക്ക് മാത്രം ശ്രദ്ധ കൊടുത്തു. ഏറെക്കാലത്തിന് ശേഷം കഴിഞ്ഞ വർഷം റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന സിനിമയിലൂടെയാണ് കരൺ വീണ്ടും സംവിധായകനായി.

സിനിമ മികച്ച വിജയമാണ് നേടിയത്. കരണിന്റെ വ്യക്തി ജീവിതവും പലപ്പോഴും ചർച്ചയായിട്ടുണ്ട്. 51 കാരനായ കരൺ ഇപ്പോഴും അവിവാഹിതനാണ്. എന്നാൽ സറൊ​ഗസി വഴി അച്ഛനാകാൻ കരൺ തയ്യാറായി. 2017 ലാണ് യാഷ്, രൂഹി എന്നീ ഇരട്ടക്കുട്ടികൾ കരണിന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്. വാടക ​ഗർഭധാരണം വഴി കുഞ്ഞിനെ സ്വീകരിച്ച ഇന്ത്യയിലെ ആദ്യ സെലിബ്രിറ്റികളിൽ ഒരാളാണ് കരൺ ജോഹർ. കുട്ടികളുടെ ഫോട്ടോകൾ കരൺ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

Karan Johar

ഇപ്പോഴിതാ അച്ഛനായതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് കരൺ ജോഹർ. 40ാം വയസിലാണ് അച്ഛനാകാൻ താൻ തീരുമാനിച്ചതെന്ന് കരൺ ജോഹർ പറയുന്നു. വിവാഹം ചെയ്യാൻ ഉദ്ദേശമില്ലാത്തതിനാൽ എന്താണ് ഭാവി പ്ലാൻ എന്ന് എന്റെ 40ാം വയസിൽ അമ്മ ചോദിച്ചു. കുഞ്ഞുങ്ങൾ വേണമെന്ന് ശരിക്കും ആ​ഗ്രഹമുണ്ടെന്ന് പറഞ്ഞെന്നും കരൺ ജോഹർ ഓർത്തു. അതേസമയം മാനസികമായി തയ്യാറെടുക്കാൻ തനിക്ക് സമയം വേണ്ടി വന്നെന്നും കരൺ ജോഹർ തുറന്ന് പറഞ്ഞു.

ഒരു വർഷത്തിന് ശേഷം അമ്മ ഇക്കാര്യം എന്നെ ഓർമ്മിപ്പിച്ചു. ​വാടക​ഗർഭം ധരിച്ചയാൾ ​ഗർഭിണിയായി മൂന്ന് മാസം തികഞ്ഞ ശേഷമാണ് അമ്മയോട് ഇതേക്കുറിച്ച് പറഞ്ഞത്. ഏപ്രിൽ മാസത്തിലായിരുന്നു കുഞ്ഞുങ്ങൾ ജനിക്കേണ്ടത്. പക്ഷെ ഫെബ്രുവരിയിൽ ജനിച്ചു. ചില പത്രങ്ങൾ ഈ വാർത്ത പുറത്ത് വിടുന്നു എന്നറിഞ്ഞതോടെ ലണ്ടനിലേക്കുള്ള ഫ്ലെെറ്റിൽ വെച്ച് എനിക്ക് ഔദ്യോ​ഗിക പ്രസ്താവന പുറത്ത് വിടേണ്ടി വന്നു. കുഞ്ഞുങ്ങളെ കാണാൻ ആശുപത്രിയിലേക്ക് ഒരു മാസം കഴിഞ്ഞേ തനിക്ക് പോകാൻ സാധിച്ചിട്ടുള്ളൂയെന്നും കരൺ ജോഹർ തുറന്ന് പറഞ്ഞു.

Karan Johar

സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ കുറ്റപ്പെ‌ടുത്തലുകളും ട്രോളുകളും വരാറുണ്ടെങ്കിലും മക്കളെക്കുറിച്ച് ഒരു നെ​ഗറ്റീവ് കമന്റ് പോലും വന്നിട്ടില്ലെന്ന് കരൺ ജോഹർ വ്യക്തമാക്കി. കരൺ ജോഹറും ഇദ്ദേഹത്തിന്റെ അമ്മ ഹിരൂ ജോഹറുമാണ് മക്കളെ രണ്ട് പേരെയും നോക്കുന്നത്. യാഷ് ചോപ്രയുടെ ഹിരു ചോപ്രയുടെയും ഏക മകനാണ് കരൺ ജോഹർ.

2004 ലാണ് യാഷ് ജോഹർ മരിക്കുന്നത്. സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും പലപ്പോഴും രൂക്ഷമായ കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വരുന്ന ഫിലിം മേക്കറാണ് കരൺ ജോഹർ. ബോളിവുഡിലെ നെപ്പോട്ടിസം വളരുന്നതിന് കാരണം കരൺ ജോഹറാണെന്നാണ് വിമർശനം. നടൻ സുശാന്ത് സിം​ഗ് രാജ്പുത്തിന്റെ ആത്മഹത്യക്ക് ശേഷമാണ് ഇത്തരം വാദങ്ങൾ ശക്തമായത്.

More from Filmibeat

Read more about: karan johar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X