പാർട്ടിക്കിടെ വഴക്ക്, പിന്നെ കാണുന്നത് ഭക്ഷണം വാരിക്കൊടുക്കുന്നത്; അന്നേ എനിക്ക് തോന്നി; കരൺ ജോഹർ

ബോളിവുഡിലെ പ്രിയ താര ദമ്പതികളാണ് സിദ്ധാർത്ഥ് മൽഹോത്രയും കിയര അദ്വാനിയും. ഓൺസ്ക്രീനിലെ മികച്ച ജോഡിയായ ഇരുവരും ജീവിതത്തിലും ഒരുമിച്ചപ്പോൾ ആരാധകർ ആഘോഷമാക്കി. ഈ വർഷം ജനുവരി മാസത്തിലാണ് ആഘോഷപൂർവം വിവാഹം നടന്നത്. 2020 ലാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹം പരന്നത്. സിദ്ധാർത്ഥ് മൽഹോത്രയുടെ മുൻ പ്രണയം വലിയ തോതിൽ ചർച്ചയായതാണ്. നടി ആലിയ ഭട്ടായിരുന്നു സിദ്ധാർത്ഥിന്റെ മുൻ കാമുകി.

ഒരുമിച്ച് അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന ഇരുവരും പ്രണയത്തിലായപ്പോൾ ബോളിവുഡിൽ അത് വലിയ വാർത്തയായി. ഏറെക്കാലം ഇവരെക്കുറിച്ചുള്ള ​ഗോസിപ്പുകൾ പരന്നു. പിന്നീട് തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് സിദ്ധാർത്ഥ് അധികം സംസാരിച്ചിട്ടില്ല. അതിനാൽ തന്നെ കിയാരുമായുള്ള പ്രണയം രഹസ്യമായിരുന്നു. ഇരുവരുടെയും വിവാഹചിത്രങ്ങൾ വലിയ തോതിൽ വൈറലായി. ഇൻസ്റ്റ​ഗ്രാമിൽ ഏറ്റവും കൂടുതൽ ലൈക് ലഭിച്ച വിവാഹഫോട്ടോയൊന്ന നേട്ടവും താര ദമ്പതികൾക്കാണ്.

 Sidharth Malhotra,  Kiara Advani

സിദ്ധാർത്ഥും കിയാരയും തമ്മിലുള്ള പ്രണയകാലത്തെക്കുറിച്ച് സംസാരിക്കുകയാണ് ഫിലിം മേക്കർ കരൺ ജോഹർ. തന്റെ പാർട്ടിയിൽ വെച്ച് ഇരുവരും തമ്മിലുള്ള അടുപ്പം ശ്രദ്ധയിൽ പെട്ടിരുന്നെന്ന് കരൺ പറയുന്നു. പാർട്ടിക്കിടെ സിദ്ധാർത്ഥ് കിയാരയുമായി വഴക്കിട്ടിരുന്നെന്നും കരൺ ജോഹർ തുറന്ന് പറഞ്ഞു. പനിയായിട്ടും കിയാരയെ കാണാൻ തന്റെ പാർ‌ട്ടിക്ക് സിദ്ധാർത്ഥ് വന്നു. പാർട്ടിക്കിടെ സിദ്ധാർത്ഥും കിയാരയും തമ്മിൽ വഴക്കുണ്ടായി. പക്ഷെ രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ അവർ ഒരുമിച്ച് ഇരിക്കുന്നത് കണ്ടു.

സുഖമില്ലാത്ത സിദ്ധാർത്ഥിനെ പരിചരിച്ച കിയാര തന്റെ കൈ കൊണ്ട് സിദ്ധാർത്ഥിന് ഭക്ഷണം വാരിക്കൊടുത്തു. ഇവർക്കിടയിൽ എന്തെങ്കിലുമൊന്ന് സംഭവിക്കുമെന്ന് അന്നേ തനിക്ക് തോന്നിയിരുന്നെന്നും കരൺ ജോഹർ വ്യക്തമാക്കി. കോഫി വിത്ത് കരൺ എന്ന ഷോയിലാണ് കരൺ ഇക്കാര്യം പറഞ്ഞത്. ഷോയിൽ സിദ്ധാർത്ഥിനൊപ്പം സുഹൃത്തായ നടൻ വരുൺ ധവാനും വന്നിരുന്നു.

Karan Johar, Sidharth Malhotra,  Kiara Advani

സിദ്ധാർത്ഥും വരുണും തമ്മിൽ പ്രണയത്തിലാണെന്ന് തനിക്കും സംശയം തോന്നിയിരുന്നെന്ന് വരുൺ ഷോയിൽ പറയുന്നുണ്ട്. ‌ വിവാഹജീവിതത്തെക്കുറിച്ച് സിദ്ധാർത്ഥും ഷോയിൽ സംസാരിക്കുന്നുണ്ട്. 16ാം വയസിലാണ് ഞാൻ ബോംബെയിലേക്ക് വരുന്നത്. സുഹൃത്തുക്കൾക്കൊപ്പം അപ്പാർട്മെന്റുകൾ പങ്കിട്ട് കഴിഞ്ഞു. ഇപ്പോൾ താൻ സ്നേഹിക്കുന്നയാൾ ജീവിതത്തിലേക്ക് കടന്ന് വന്നു. കുറേക്കൂടി ഉത്തരവാദിത്തവം കൂടിയതായി തോന്നുന്നെന്നും സിദ്ധാർത്ഥ് മൽഹോത്ര വ്യക്തമാക്കി.

കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്നവരാണ് താനും കിയാരയും. താരമൂല്യം കിയാര കൈകാര്യം ചെയ്യുന്ന രീതി തനിക്കിഷ്ടമാണെന്നും സിദ്ധാർത്ഥ് മൽഹോത്ര പറഞ്ഞു. മോഡലിം​ഗ് രം​ഗത്ത് നിന്നുമാണ് സിദ്ധാർത്ഥ് സിനിമയിലേക്ക് എത്തുന്നത്. കരൺ ജോഹറിന്റെ മൈ നേം ഈസ് ഖാൻ എന്ന സിനിമയിൽ സഹസംവിധായകനായി സിദ്ധാർത്ഥ് മൽഹോത്ര പ്രവർത്തിച്ചിട്ടുണ്ട്. കരണിന്റെ സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന സിനിമയിലൂടെ അഭിനയ രം​ഗത്ത് സിദ്ധാർത്ഥ് തുടക്കം കുറിച്ചു.

വരുൺ ധവാൻ, ആലിയ ഭട്ട് എന്നിവരും അഭിനയത്തിൽ തുടക്കം കുറിക്കുന്നത് ഈ സിനിമയിലൂടെയാണ്. മിഷൻ മജ്നുവാണ് സിദ്ധാർത്ഥിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. കിയാര അദ്വാനിയാണ് ചിത്രത്തിൽ നായികയായത്. വിവാ​ഹ ശേഷവും രണ്ട് പേരും കരിയറിന്റെ തിരക്കുകളിലാണ്. യോദ്ധയാണ് സിദ്ധാർത്ഥിന്റെ റിലീസ് ചെയ്യാനുള്ള സിനിമ. ധർമ്മ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം 2014 മാർച്ച് മാസത്തിൽ റിലീസ് ചെയ്യും.

More from Filmibeat

Read more about: sidharth malhotra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X