ഉത്തരം പറയേണ്ടി വരും, പേടിയുണ്ട്; മക്കൾ തന്നെക്കുറിച്ച് ഇന്റർനെറ്റിൽ തിരഞ്ഞാലുള്ള അവസ്ഥ; കരൺ ജോഹർ

ബോളിവുഡിലെ പ്രബല ഫിലിം മേക്കറായ കരൺ ജോഹറിന്റെ സ്വകാര്യ ജീവിതത്തിലേക്ക് പലപ്പോഴും ആരാധകരും സോഷ്യൽ മീഡിയയും കടന്ന് കയറിയിട്ടുണ്ട്. രണ്ട് കുട്ടികളുടെ അച്ഛനായ കരൺ ജോഹർ സിം​ഗിൾ പാരന്റാണ്. സറൊ​ഗസി വഴിയാണ് കരൺ അച്ഛനായത്. 2017 ലാണ് കരണിന്റെ ജീവിതത്തിലേക്ക് യാഷ്, രൂഹി എന്നീ മക്കൾ കടന്ന് വരുന്നത്. കരണിന്റെ ജീവിതത്തിലെ പുതിയ അധ്യായത്തിന് നിരവധി പേർ ആശംസകൾ അറിയിച്ചു. എന്നാൽ ചിലർ കുറ്റപ്പെടുത്തുകയുമുണ്ടായി.

അമ്മയുടെ സ്ഥാനത്ത് ആരുണ്ടാവും, അമ്മയില്ലാതെ വളർത്തുന്നത് കുട്ടികളോട് ചെയ്യുന്ന അനീതിയാണ് എന്നെല്ലാം ചിലർ പറഞ്ഞു. ഇതിന് കരൺ മറുപടിയും നൽകി. തന്റെ അമ്മയാണ് ഇവരെ സ്വന്തം മക്കളെ പോലെ നോക്കുന്നതെന്ന് കരൺ വ്യക്തമാക്കി. തന്റെ സ്വകാര്യതയിലേക്ക് ക‌ടന്ന് കയറരുതെന്നും കരൺ പറഞ്ഞു. മക്കൾക്കൊപ്പമുള്ള ഫോട്ടോകൾ കരൺ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

Karan Johar About Single Parenting

അമ്മയുടെ വിടവ് കരണിന്റെ അമ്മ നികത്തുന്നുണ്ടെങ്കിലും മക്കളോട് ഇതേക്കുറിച്ചെല്ലാം തുറന്ന് സംസാരിക്കേണ്ടി വരുമെന്ന് കരണിന് ഉറപ്പാണ്. ഇപ്പോഴിതാ വൈകാരികമായി ഇതേക്കുറിച്ച് സംസാരിക്കുകയാണ് കരൺ ജോഹർ. 'ഫാബുലസ് ലിവ്സ് ഓഫ് ബോളിവുഡ് വൈവ്സ്' എന്ന ഷോയുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു കരൺ. നടി നീലം കോത്താരി ഈ ഷോയിൽ തന്റെ വിവാഹ മോചനത്തെക്കുറിച്ചും മകൾ പിന്നീട് ഇതറിഞ്ഞതിനെക്കുറിച്ചും സംസാരിക്കുന്നുണ്ട്.

ഇത് തന്നെ വൈകാരികമായി ഏറെ സ്പർശിച്ചെന്നാണ് കരൺ പറയുന്നത്. നീലം കോത്താരിക്കൊപ്പമുള്ള സംഭാഷണത്തിനിടെയാണ് കരണിന്റെ തുറന്ന് പറച്ചിൽ. നിങ്ങളുടെ ജീവിതത്തിലെ ആ ഘട്ടത്തിൽ വലിയൊരു ഭാ​ഗത്തിൽ ഞാനുമുണ്ടായിരുന്നു. എന്നെയത് ഏറെ സ്പർശിച്ചു. ആ ദിവസങ്ങൾ എനിക്ക് വ്യക്തമായി ഓർമയുണ്ട്. നിങ്ങൾ മകളെക്കുറിച്ച് പറഞ്ഞത് എന്നെ ഏറെ സ്വാധീനിച്ചു.

Karan Johar About Single Parenting
Photo Credit: https://www.instagram.com/karanjohar

എനിക്കെപ്പോഴുമുള്ള പേടി എന്റെ കുട്ടികളുടെ ഇത്തരം ചോദ്യങ്ങളെ ഞാനും നേരി‌ടേണ്ടി വരുമെന്നതാണ്. എന്റേത് മോഡേൺ കുടുംബ സാഹചര്യമാണ്. അവർ കാര്യങ്ങൾ അറിയും, എനിക്കവരോട് മറുപടി പറയേണ്ടി വരും. സിം​ഗിൾ പാരന്റെന്ന നിലയിൽ മക്കളോട് പല കാര്യങ്ങളിലും ഉത്തരം പറയേണ്ടതുണ്ടെന്ന് തനിക്കറിയാമെന്നും കരൺ ജോഹർ വ്യക്തമാക്കി.

വിവാഹ ബന്ധം വേർപിരിഞ്ഞെന്ന് മകൾ അഹാന മനസിലാക്കിയതിനെക്കുറിച്ചാണ് നീലം കോത്താരി ഫാബുലസ് ലിവ്സ് ഓഫ് ബോളിവുഡ് വൈവ്സിൽ പറയുന്നത്. ഒരു ദിവസം വർക്ക് കഴിഞ്ഞ് വന്നപ്പോൾ വീട്ടിൽ അഹാനയും സുഹൃത്തുക്കളും നിശബ്ദരായി ഇരിക്കുന്നു. പൊതുവെ അവർ ബഹളം വെക്കുന്നതാണ്. എന്നാൽ അന്ന് അവർ നിശബ്ദരായിരുന്നു.

മമ്മ, നിങ്ങൾ വിവാഹമോചിതയാണെന്ന് ഒരിക്കലും എന്നോട് പറഞ്ഞില്ലല്ലോ എന്ന് ചോദിച്ചു. ഞാൻ സ്തംഭിച്ച് പോയി. എനിക്ക് വാക്കുകളില്ലായിരുന്നു. എങ്ങനെയാണ് നീയറിഞ്ഞതെന്ന് ചോദിച്ചു. നിങ്ങളൊരു സെലിബ്രിറ്റിയാണ്. സുഹൃത്തുക്കളും ഞാനും നിങ്ങളെക്കുറിച്ച് ​ഗൂ​ഗിൾ ചെയ്തു. ആദ്യം വന്ന് നിങ്ങൾ വിവാഹിതയായിരുന്നെന്നും വേർപിരിഞ്ഞെന്നുമാണെന്ന് മകൾ മറുപടി നൽകിയതെന്ന് നീലം കോത്താരി ഷോയിൽ ഓർത്തു. ഇതേ ഭയമാണ് കരണിനുള്ളത്. ഫാബുലസ് ലിവ്സ് ഓഫ് ബോളിവുഡ് വൈവ്സിന്റെ പ്രൊഡ്യൂസർ കൂടിയാണ് കരൺ ജോഹർ.

More from Filmibeat

Read more about: karan johar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X