»   » ഷാരൂഖാനുമായുള്ള സ്വവര്‍ഗ ലൈംഗീകത, കരണ്‍ ജോഹറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!

ഷാരൂഖാനുമായുള്ള സ്വവര്‍ഗ ലൈംഗീകത, കരണ്‍ ജോഹറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

അസാധാരണമായ ചിത്രങ്ങള്‍ ബോളിവുഡ് സംവിധായകന് സമ്മാനിച്ച സംവിധായകനാണ് കരണ്‍ ജോഹര്‍. സിനിമകള്‍ക്ക് പുറമെ കരണ്‍ ജോഹറിന്റെ ജീവിതവും ലൈംഗീകതയുമെല്ലാം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഷാരൂഖാനുമായുള്ള കരണ്‍ ജോഹറിന്റെ സ്വവര്‍ഗലൈംഗീകതയെ കുറിച്ച് ബോളിവുഡില്‍ സംസാരമുണ്ടായിരുന്നു.

പല പ്രാവശ്യം വിവാദങ്ങള്‍ തലപ്പൊക്കി വന്നെങ്കിലും അതുമായി ബന്ധപ്പെട്ടൊന്നും കരണ്‍ ജോഹര്‍ പ്രതികരിച്ചിരുന്നില്ല. ദിവസേന നൂറ് കണക്കിന് സന്ദേശമാണ് കരണ്‍ ജോഹറിന്റെ ഇന്‍ബോക്‌സില്‍ നിറയുന്നത്. നിങ്ങള്‍ രാജ്യത്തിന് അപമാനമാണെന്ന് പറഞ്ഞ് വരുന്ന മെസേജുകള്‍ക്കൊന്നും കരണ്‍ ജോഹര്‍ മറുപടി നല്‍കിയിരുന്നില്ല. ഇപ്പോഴിതാ പൂനം സക്‌സേനയുടെ സഹായത്തോടെ എഴുതിയ അന്‍ അണ്‍സ്യൂട്ടബിള്‍ ബോയ് എന്ന ബയോഗ്രഫിയില്‍ പ്രചരിച്ച വാര്‍ത്തകളുടെ സത്യാവസ്ഥ തുറന്ന് പറയുന്നു.

ഷാരൂഖ് ഖാനുമായുള്ള ബന്ധം

ഷാരൂഖ് ഖാനുമായുള്ള വ്യാജ പ്രചരണങ്ങളെ കുറിച്ചും കരണ്‍ ജോഹര്‍ പറഞ്ഞു. അദ്ദേഹം എന്റെ അച്ഛനെ പോലെ അല്ലെങ്കില്‍ ഒരു മൂത്ത സഹോദരനെ പോലെയാണ് ഞാന്‍ കാണുന്നത്. എന്നെയും അദ്ദേഹത്തെയും ചേര്‍ത്ത് ഗോസിപ്പ് ഉണ്ടാക്കുന്നവരെ സഹതാപത്തോടെയാണ് ഞാന്‍ കാണുന്നത്-കരണ്‍ ജോഹര്‍ പറഞ്ഞു.

ഒറ്റയ്ക്ക് ജീവിക്കുന്നു

ഒറ്റയ്ക്ക് ജീവിക്കുന്നതുക്കൊണ്ട് ഞാന്‍ സ്വവര്‍ഗനുരാഗിയാണെന്ന് പലരും പറയുന്നു. നിങ്ങള്‍ രാജ്യത്തിന് അപമാനമാണെന്ന് പറഞ്ഞ് നൂറ് കണക്കിന് മെസേജുകള്‍ വരാറുണ്ട്. പക്ഷേ അതെല്ലാം ഇപ്പോള്‍ ചിരിച്ചുക്കൊണ്ട് തള്ളികളയാന്‍ ഞാന്‍ പഠിച്ചു കഴിഞ്ഞു.

ഹൃദയം തകര്‍ന്ന് പോയി

അടുത്തിടെഒരു ടെലിവിഷനില്‍ പ്രോഗ്രാമില്‍ അവതാരകന്റെ ചോദ്യം എന്റെ ഹൃദയം തകര്‍ക്കുന്നതായിരുന്നു. ഷാരൂഖ് ഖാനുമായുള്ള സ്വവര്‍ഗ ലൈംഗീകതയെ കുറിച്ചായിരുന്നു അവര്‍ക്കും അറിയേണ്ടത്. സത്യത്തില്‍ എനിക്ക് ദേഷ്യമാണ് തോന്നിയത്. സ്വന്തം സഹോദരന്റെ കൂടെ ഉറങ്ങുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്. എന്ന മറുചോദ്യമാണ് ഞാന്‍ അയാളോട് തിരിച്ച് ചോദിച്ചത്.

എന്റെ കാര്യങ്ങളാണ്

ഞാന്‍ ചിലപ്പോള്‍ സ്വവര്‍ഗാനുരാഗിയോ ലൈംഗിക ശേഷി ഇല്ലാത്തവനോ ഭിന്നലൈംഗീകതയുള്ളവനൊക്കെയാകാം. അതൊക്കെ എന്റെ മാത്രം പ്രശ്‌നങ്ങളാണെന്ന് കരണ്‍ ജോഹര്‍ പറയുന്നു.

English summary
Karan Johar opens up about his sexuality.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam