For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാല് വർഷത്തോളം ബുദ്ധിമുട്ടി; ഡോക്ടറോട് തുറന്ന് പറഞ്ഞു; കടന്നു പോയ ഘട്ടത്തെക്കുറിച്ച് കരൺ ജോഹർ

  |

  ബോളിവുഡ് ഇൻഡസ്ട്രിയുടെ നെടുംതൂൺ ആയാണ് കരൺ ജോഹർ അറിയപ്പെടുന്നത്. ധർമ്മ പ്രൊഡക്ഷൻ എന്ന പ്രമുഖ നിർമാണ കമ്പനിയുടെ അമരത്തിരിക്കുന്ന കരൺ ജോഹർ ഇതിനകം നിരവധി ഹിറ്റ് സിനിമകൾ ബോളിവുഡിന് സമ്മാനിച്ച് കഴിഞ്ഞു. തുടക്ക കാലത്ത് നിരവധി ഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത കരൺ പിന്നീട് നിർമാണത്തിലേക്കേ് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഒരിടവേളയ്ക്ക് ശേഷം നടൻ സംവിധാനം ചെയ്ത സിനിമയായിരുന്നു ഏ ദിൽ ഹെ മുഷ്കിൽ.

  Also Read: മുൻ ഭർത്താവ് വളരെ നല്ലയാൾ, പ്രശ്നങ്ങളില്ല; വിവാഹ മോചനത്തെക്കുറിച്ച് മലൈക അറോറ

  2016 ലിറങ്ങിയ ഈ സിനിമയ്ക്ക് ശേഷം റോക്കി ഓർ റാണി കീ പ്രേം കഹാനി ആണ് കരൺ സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമ. സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. രൺവീർ സിം​ഗും ആലിയ ഭട്ടും ആണ് സിനിമയിലെ നായകനും നായികയും. നിർമാതാവ് എന്നതിനൊപ്പം തന്നെ ബി ടൗണിലെ പ്രമുഖ ഷോകളുടെ അവതാരകനും ആണ് കരൺ. കോഫി വിത്ത് കരൺ എന്ന ടോക് ഷോയാണ് ഇതിലേറ്റവും പ്രശസ്തി പിടിച്ചു പറ്റിയത്.

  Also Read: ഷാരൂഖ് ഖാനോടുള്ള ദേഷ്യത്തിന് സ്വന്തം പാൻ്റ് വലിച്ച് കീറി; സൂപ്പര്‍ഹിറ്റ് സിനിമയുടെ ലൊക്കേഷനിൽ നടന്ന കഥയിങ്ങനെ

  സിനിമയിലെ മിക്ക പ്രമുഖരുമായും അടുത്ത ബന്ധമാണ് കരൺ ജോഹറിനുള്ളത്. ബി ടൗണിലെ സൂപ്പർ സ്റ്റാറുകൾ മുതൽ പുതുമുഖങ്ങൾ വരെ കരണിന്റെ സുഹൃത്തുക്കളാണ്. അടുത്തിടെ നടത്തിയ ബർത്ത് ഡേ പാർട്ടിൽ വൻ താരനിരയാണ് എത്തിയത്. കരിയറിൽ തിളങ്ങുന്ന കരൺ ഇപ്പോൾ തന്റെ വ്യക്തി ജീവിതത്തിൽ അനുഭവിച്ച ചില പ്രശ്നങ്ങളെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ്. നാല് വർഷത്തോളം നേരിട്ട കടുത്ത മാനസിക സമ്മർദ്ദത്തെ പറ്റിയാണ് കരൺ സംസാരിച്ചത്. മുമ്പൊരിക്കലും ഇതേ പറ്റി കരൺ തുറന്ന് പറഞ്ഞിരുന്നു.

  Also Read: കടക്ക് പുറത്ത്; ​ഗോഡ്ഫാദർ നിർമാതാക്കളോട് സൽമാൻ ഖാൻ; കാരണമെന്തെന്ന് ചിരഞ്ജീവി

  ഞാൻ എന്റെ ഡോക്ടറോട് ഇതേപറ്റി സംസാരിച്ചു. നിങ്ങൾ മനസ്സിൽ എല്ലാം ആഴത്തിൽ പരിശോധിച്ച് ക്ലിയർ ചെയ്യുന്നുണ്ടെന്നുണ്ടെന്നാണ് സ്വയം കരുതുന്നത്. തൊലിക്കട്ടിയുള്ള ആളാണെന്ന് സ്വയം വിചാരിക്കുന്നു. പക്ഷെ ഏതെങ്കിലും ഒരു സമയത്ത് ഇതെല്ലാം ഉയർന്ന് വരുമെന്നാണ് ഡോക്ടർ പറഞ്ഞത്. പിന്നീടാണ് താൻ ഇതേപറ്റി ആളുകളോട് തുറന്ന് പറഞ്ഞതെന്നും മൂന്നോ നാലോ വർഷം തെറാപ്പി ചെയ്യുമ്പോഴും ഇതൊന്നും ആരോടും പറഞ്ഞിരുന്നില്ലെന്നും കരൺ ജോഹർ പറഞ്ഞു.

  Also Read: അമല പോളിന് തമിഴ് ബിഗ് ബോസിലേക്ക് ക്ഷണം, വന്‍ പ്രതിഫലം! നിര്‍മ്മതാവിനോട് താരം പറഞ്ഞത്‌

  തന്റെ സെക്ഷാലിറ്റിയെ പറ്റി ഇപ്പോൾ ആശങ്കപ്പെടുന്നില്ലെന്നും കരൺ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലെ വിമർശനങ്ങൾ കാര്യമാക്കാറില്ല. എന്നാൽ തന്റെ കുട്ടികൾ അതിനിരയാവുന്നത് അം​ഗീകരിക്കാനാവില്ലെന്നും കരൺ ജോഹർ വ്യക്തമാക്കി. തന്റെ വ്യക്തി ജീവിതത്തെ പറ്റി കരൺ ആത്മകഥയായ ഏൻ അൺസ്യൂട്ടബിൾ ബോയ് എന്ന പുസ്തകത്തിൽ തുറന്ന് പറഞ്ഞിരുന്നു.

  വാടക ​ഗർഭ പാത്രത്തിലൂടെ ഇരട്ടക്കുട്ടികളുടെ അച്ഛനായതിനെക്കുറിച്ചും കരിയറിൽ വന്ന തിരിച്ചടികളെക്കുറിച്ചുമെല്ലാം കരൺ പുസ്തകത്തിൽ തുറന്നെഴുതിയിട്ടുണ്ട്. വർഷങ്ങൾക്കിപ്പുറം കരൺ സംവിധാനം ചെയ്ത റോക്കി ഓർ റാമി കീ പ്രേം കഹാനി കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

  Read more about: karan johar
  English summary
  karan johar opens up about his struggle with anxiety; shares doctors advice to him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X