For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവള്‍ക്കൊരു കുഞ്ഞ് ജനിക്കാന്‍ പോവുകയാണെന്നത് എനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല; ആലിയയെ കുറിച്ച് കരണ്‍ ജോഹര്‍

  |

  ഏറ്റവുമൊടുവില്‍ ബോളിവുഡ് സിനിമാലോകം ആഘോഷമാക്കിയ താരവിവാഹമാണ് ആലിയ ഭട്ടിന്റെയും രണ്‍ബീര്‍ കപൂറിന്റേതും. ഇരുവരും ഒരുമിച്ചുള്ള ജീവിതത്തില്‍ സന്തോഷങ്ങളുടെ വരവാണ്. താരങ്ങള്‍ ആദ്യമായി മാതാപിതാക്കളാവാന്‍ പോവുകയാണെന്നുള്ളതാണ് പുതിയ വിശേഷം. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളില്‍ തന്നെ താനൊരു അമ്മയാവാനൊരുങ്ങുകയാണെന്ന കാര്യം ആലിയ പുറംലോകത്തോട് വെളിപ്പെടുത്തി.

  ആരാധകര്‍ പോലും പ്രതീക്ഷിക്കാതിരുന്ന സമയത്താണ് ഇങ്ങനൊരു സര്‍പ്രൈസ് വാര്‍ത്ത ആലിയ പങ്കുവെച്ചത്. അതേ സമയം ആലിയ ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ പോവുകയാണെന്ന കാര്യം ആദ്യം കേട്ടപ്പോള്‍ തനിക്കും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ പറഞ്ഞത്. വിശദമായി വായിക്കാം.

  രണ്‍ബീര്‍ കപറുമായിട്ടുള്ള വിവാഹം കഴിഞ്ഞതിന് പിന്നാലെ താന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞ് ആലിയ വിളിച്ചതിനെ പറ്റി കരണ്‍ ജോഹര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഈ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ഒരു ദിവസം ആലിയ എന്നെ കാണാന്‍ വന്നു. ധര്‍മ്മ കസേരയില്‍ ഒരു തൊപ്പി വച്ച് ഇരിക്കുകയായിരുന്നു ഞാന്‍. ഞാന്‍ ഗര്‍ഭിണിയാണെന്ന് അവളെന്നോട് പറഞ്ഞു. ഇത് കേട്ടതോടെ തനിക്ക് കരച്ചില്‍ വന്ന് പോയെന്നാണ് കരണ്‍ പറയുന്നത്.

  നടന്‍ റോഷനുമായി അപ്രതീക്ഷിതമായിട്ടുണ്ടായ ചുംബന രംഗമാണ്; പുതിയ സിനിമയെ കുറിച്ച് ബോളിവുഡ് നടി ഷെഫാലി ഷാ

  കരണ്‍ ജോഹറിന്റെ വാക്കുകളിങ്ങനെ.. 'എന്നെ സംബന്ധിച്ചിടത്തോളം വളരെ മോശം ദിവസങ്ങളിലൊന്നായിരുന്നു അത്. ഞാന്‍ ഒരു തൊപ്പിയൊക്കെ വച്ച് എന്റെ ഓഫീസിലെ കസേരയില്‍ ഇരിക്കുകയാണ്. അങ്ങോട്ടേക്കാണ് ആലിയ വന്നത്. അവളെ കണ്ടതും ഞാന്‍ കരഞ്ഞു പോയി. അവള്‍ എന്നോട് കാര്യം പറഞ്ഞു.

  അത് കേട്ടതും എന്റെ ആദ്യത്തെ വികാരം കണ്ണില്‍ നിന്നും വെള്ളം ഒഴുകിയതാണ്. ഞാന്‍ കരയുന്നത് കണ്ടതോടെ അവളെന്റെ അടുത്ത് വന്നിട്ട് കെട്ടിപ്പിടിച്ചു. ''നിനക്കൊരു കുഞ്ഞ് ജനിക്കാന്‍ പോവുകയാണെന്ന് വിശ്വസിക്കാന്‍ പോലും സാധിക്കുന്നില്ലെന്നാണ്'' ഞാനവളോട് അന്നേരം പറഞ്ഞതെന്ന്' കരണ്‍ വ്യക്തമാക്കുന്നു.

  എനിക്ക് പുരുഷന്മാരോടാണ് ആകര്‍ഷണമെന്ന് 8 ൽ പഠിക്കുമ്പോൾ തിരിച്ചറിഞ്ഞു; ഗേ ആണെന്ന് പറഞ്ഞതിനെ പറ്റി അശ്വിൻ

  ആലിയ ഭട്ടിനോടും രണ്‍ബീര്‍ കപൂറിനോടും അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് കരണ്‍ ജോഹര്‍. സിനിമയിലൂടെയുള്ള സൗഹൃദത്തിന് പുറമേ വ്യക്തിജീവിതത്തിലും കുടുംബവുമായിട്ടും വലിയ സ്‌നേഹമാണ് ഇരുവര്‍ക്കും. രണ്‍ബീര്‍-ആലിയ വിവാഹത്തിനും തുടര്‍ന്നുള്ള ചടങ്ങുകള്‍ക്കുമെല്ലാം കരണ്‍ സന്നിഹിതനായിരുന്നു. ഇപ്പോള്‍ ആലിയ അമ്മയാവാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷം കരണും പങ്കുവെക്കുകയാണ്.

  നടന്‍ റോഷനുമായി അപ്രതീക്ഷിതമായിട്ടുണ്ടായ ചുംബന രംഗമാണ്; പുതിയ സിനിമയെ കുറിച്ച് ബോളിവുഡ് നടി ഷെഫാലി ഷാ

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ആലിയയുടെ കരിയറിലെ ചുവടുവെപ്പ് കരണ്‍ ജോഹറിന്റെ കൂടെയായിരുന്നു. സ്വന്തമായി കഥയൊരുക്കി കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രമാണ് സ്റ്റുഡന്റ് ഓഫ് ദി ഇയര്‍. കോളേജ് വിദ്യാര്‍ഥികളുടെ കഥ പറഞ്ഞ ചിത്രത്തിലാണ് ആലിയ ആദ്യമായി അഭിനയിക്കുന്നത്. 2012 ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ഷനായ സിംഘാനിയ എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിച്ചത്. അരങ്ങേറ്റ സിനിമ തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ ആലിയയ്ക്ക് തിരിഞ്ഞ് നോക്കേണ്ടതായി വന്നില്ല.

  Read more about: alia bhatt karan johar
  English summary
  Karan Johar Opens Up About That Moment When Alia Bhatt Told Him About Pregnancy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X