സമാന്തയോട് അതിര് വിട്ട് ഒന്നും ചോദിച്ചിട്ടില്ല; വിമർശനങ്ങൾക്കിടെ കരൺ

ബോളിവുഡിലെ ഹിറ്റ് ചാറ്റ് ഷോയായ കോഫി വിത്ത് കരൺ ഇതിനകം ഉണ്ടാക്കിയിരിക്കുന്ന വിവാ​ദങ്ങളും ചർച്ചകളും നിരവധിയാണ്. ​ബി ടൗണിലെ പ്രണയം, ​ഗോസിപ്പ്, തമ്മിൽത്തല്ല് തുടങ്ങി എല്ലാത്തിന്റെ പ്രഭവ കേന്ദ്രമായാണ് കോഫി വിത്ത് കരൺ എന്ന ഷോയെ കണക്കാക്കപ്പെടുന്നത്.

മറ്റൊരു ഷോയ്ക്കും സാധ്യമാക്കാത്ത വിധം താരങ്ങളെക്കൊണ്ട് അപ്രിയ സത്യങ്ങളും രഹസ്യങ്ങളും തുറന്നു പറയിക്കാൻ അവതാരകനായ കരണിനാവുന്നു. നല്ല വാക് ചാതുര്യമുള്ള കരണിന് താരങ്ങളെ നല്ല പോലെ കെെയിലെടുക്കാനാവുന്നത് ഷോയുടെ മാറ്റ് കൂട്ടുന്നു.

ഇപ്പോഴിതാ കോഫി വിത്ത് കരണിൽ സമാന്ത എത്തിയ എപ്പിസോഡാണ് വീണ്ടും ചർച്ചയാവുന്നത്. സമാന്ത കരണിനെ റോസ്റ്റ് ചെയ്തെന്ന് പറഞ്ഞ് കഴിഞ്ഞ ആഴ്ചകളിലായി സോഷ്യൽ മീഡിയയിൽ ട്രോളുകൾ പരക്കുന്നുണ്ടായിരുന്നു. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ ഷോയിൽ ഞാൻ ചോദിക്കില്ലെന്ന് കരൺ ഷോ തുടങ്ങുമ്പോൾ തന്നെ സമാന്തയോട് പറഞ്ഞിരുന്നു.

koffee with karan

സമാന്ത ഉടനെ മറുചോദ്യം ചോദിച്ചു. നിങ്ങൾ ഷോ തുടങ്ങുന്നതിന് മുമ്പ് വ്യക്തിപരമായ കാര്യങ്ങൾ എന്നോട് ചോദിച്ചിരുന്നെന്നും ക്യാമറയ്ക്ക് മുന്നിൽ ചോദിക്കില്ലെന്നാണോ ഉദ്ദേശിച്ചതെന്നായിരുന്നു സമാന്തയുടെ ചോദ്യം. ഈ വീഡിയോ വലിയ തോതിൽ വൈറലായി. ക്യാമറയ്ക്ക് മുന്നിൽ മാന്യനാനാവാനുള്ള കരണിന്റെ ശ്രമം സമാന്ത തകർത്ത് കെെയിൽ കൊടുത്തെന്നാണ് ഉയർന്ന് വന്ന ട്രോളുകൾ.

ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് കരൺ. ഇത്തരം വിമർശനങ്ങളൊന്നും സത്യമല്ലെന്നും അതിര് കടന്ന് സമാന്തയോട് ഒന്നും ചോദിച്ചിട്ടില്ലെന്നും കരൺ പറയുന്നു. 'ഞങ്ങൾ സംസാരിച്ചു. എല്ലാവരുടെയും ജീവിതത്തിൽ ബഹുമാനിക്കേണ്ട അതിർവരമ്പുകൾ ഉണ്ടെന്ന് എനിക്കറിയാം. ഞാൻ ഒരു അതിർവരമ്പും ഭേദിച്ചിട്ടില്ല. പൊതുജന മധ്യത്തിലുള്ള കാര്യങ്ങളേ ഞാൻ ചോദിക്കാറുള്ളൂ. ഒരാളെ പറ്റി സ്വകാര്യമായി അറിഞ്ഞ കാര്യം ഞാൻ ചോദിക്കില്ല,' കരൺ പറഞ്ഞു.

കോഫി വിത്ത് കരണിന്റെ മൂന്നാമത്തെ എപ്പിസോഡിലായിരുന്നു സമാന്തയും അക്ഷയ് കുമാറും അതിഥികളായി എത്തിയത്. നടൻ നാ​ഗ ചൈതന്യയുമായുള്ള സമാന്തയുടെ വിവാഹ മോചനം വൻ ചർച്ചാ വിഷയമായിരിക്കെയാണ് കോഫി വിത്ത് കരണിലും സമാന്ത എത്തിയത്. ഈ വിഷയവും ചെറിയ തോതിൽ സമാന്ത ഷോയിൽ സംസാരിച്ചു. നാ​ഗ ചൈതന്യയുമായി ഇപ്പോൾ സൗഹൃദ മനോഭാവത്തിലല്ലെന്നും കുറച്ചു നാളുകൾക്കുള്ളിൽ അത് മാറുമായിരിക്കുമെന്നും സമാന്ത പറഞ്ഞു.

karan

2021 നവംബറിലാണ് സമാന്തയും നാ​ഗചൈതന്യയും വേർപിരിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ൽ വിവാഹിതരായ സമാന്തയും നാ​ഗചൈതന്യയും നാല് വർഷത്തെ വിവാഹ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. വിവാഹ മോചനം നടന്നിട്ട് ഒരു വർഷം ആവാറായെങ്കിലും ഇപ്പോഴും ഈ വിഷയത്തിൽ ഇരുവർക്കും മാധ്യമങ്ങളുടെ ചോദ്യം നേരിടേണ്ടി വരുന്നുണ്ട്. നിരന്തരമായ തന്റെ വിവാഹ മോചന വാർത്ത മാധ്യമങ്ങളിൽ വരുന്നത് തന്നെ ബോറടിപ്പിക്കുന്നെന്ന് നാ​ഗചൈതന്യയും അടുത്തിടെ പറഞ്ഞിരുന്നു.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X