വിവാഹം കഴിക്കാതെ പിതൃത്വം ആസ്വദിക്കാന്‍ തോന്നി; ബോളിവുഡിലെ 'ബാച്ചിലര്‍ ഡാഡ്' ഇവരാണ്

വ്യത്യസ്തമായ ചിന്തകള്‍ വ്യക്തി ജീവിതത്തിലേക്കും കൊണ്ട് വരുന്നവരാണ് ബോളിവുഡിലെ ചില താരങ്ങള്‍. അതില്‍ ചിലര്‍ കുഞ്ഞിന് ജന്മം കൊടുക്കാന്‍ തീരുമാനിച്ചത് വിമര്‍ശനങ്ങള്‍ നേടി കൊടുത്തിരുന്നു. വാടകഗര്‍ഭപാത്രത്തിലൂടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുത്ത നിരവധി താരങ്ങളുണ്ട്. എന്നാല്‍ വിവാഹം പോലും കഴിക്കാതെ ചില നടന്മാരും സിംഗിള്‍ പാരന്റായി ചുമതല എടുത്തിട്ടുണ്ട്. ഗൃഹലക്ഷ്മി പങ്കുവെച്ച റിപ്പോര്‍ട്ടിലൂടെ നടനും സംവിധായകനുമായ കരണ്‍ ജോഹറിന്റെയും തുഷാര്‍ കപൂറിന്റെയും തീരുമാനത്തെ പറ്റി സൂചിപ്പിച്ചിരിക്കുകയാണ്.

സരോഗസിയിലൂടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുത്തതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ താരമാണ് കരണ്‍ ജോഹര്‍. ഈ വിഷയത്തില്‍ താരം മുന്‍പ് പ്രതികരിച്ചിരുന്നു. 'വാടകഗര്‍ഭധാരണം നമുക്ക് തന്നെ പുതുമയുള്ള കാര്യമാണ്. ഇതേ കുറിച്ച് കുട്ടികളോട് വിവരിക്കുന്നത് അതികഠിനമായിരിക്കും.

karan-johar

നാളെ നിങ്ങള്‍ ഒരു സിംഗിള്‍ ഫാദറിനുണ്ടായ കുഞ്ഞുങ്ങളാണെന്ന് മക്കളോട് എനിക്ക് പറയേണ്ടി വരും. പുറമേ നിന്നുള്ളവര്‍ക്ക് ഇത് വളരെ സ്വാര്‍ഥമായൊരു തീരുമാനമാണെന്ന് വിമര്‍ശിക്കാം. എന്റെ ജീവിതത്തിലെ ശൂന്യതയാണ് കുഞ്ഞുങ്ങള്‍ വന്നതിലൂടെ ഇല്ലാതായെന്നും' കരണ്‍ അന്ന് പറഞ്ഞിരുന്നു.

അതേ സമയം രണ്ട് കുഞ്ഞുങ്ങളെ പെറ്റമ്മയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് കരണ്‍ ചെയ്യുന്ന ക്രൂരതയാണെന്നും അന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ അതിനുള്ള മറുപടിയും കൃത്യമായി തന്നെ കരണ്‍ പറഞ്ഞു. 'അച്ഛന്‍ എന്നതിനെക്കാള്‍ തന്നിലെ സഹജഭാവം അമ്മയുടെതാണ്. തന്നെ അച്ഛനെന്ന് വിളിക്കുന്ന മക്കള്‍ അമ്മയെന്ന് വിളിക്കുന്നത് തന്റെ അമ്മയെ ആണെന്നും മുത്തശ്ശിയുടെയും അമ്മയുടെയും സ്‌നേഹവും കരുതലും അവര്‍ക്ക് തന്റെ അമ്മയില്‍ നിന്നും ലഭിക്കുന്നുണ്ടെന്നും കരണ്‍ പറഞ്ഞിരുന്നു.

karan-johar

അതേ സമയം ബാച്ചിലര്‍ ഡാഡ് എന്ന ആശയം കരണിനെക്കാളും മുന്നേ തീരുമാനിച്ച മറ്റൊരു താരം കൂടി ബോളിവുഡിലുണ്ട്. പ്രായപൂര്‍ത്തിയായ അവിവാഹിതരായ നിരവധി സ്ത്രീകള്‍ കുട്ടികളെ വളര്‍ത്തുന്നുണ്ട്. അത്തരത്തില്‍ മാതൃത്വം ആഘോഷിക്കപ്പെടുമ്പോള്‍ എന്ത് കൊണ്ട് അവിവാഹിതനായ തനിക്ക് പിതൃത്വം ആഘോഷിച്ച് കൂടാ എന്ന ചിന്തയില്‍ നിന്നാണ് സരോഗസിയെ കുറിച്ച് തുഷാര്‍ ചിന്തിച്ചത്.

ശേഷം താരം ഒരു കുഞ്ഞിന് ജന്മം കൊടുത്തു. ഒരു അമ്മയുടെയും അച്ഛന്റെയും അവസ്ഥയിലൂടെ തനിക്ക് കടന്ന് പോവണമെന്ന് തോന്നി. ആ വെല്ലുവിളി ഏറ്റെടുത്തതോടെയാണ് വിവാഹിതനാവാതെ തുഷാര്‍ ഒരു അച്ഛനായത്. 2016 ജൂണിലാണ് തുഷാറിന്റെ കുഞ്ഞ് ജനിക്കുന്നത്. ലക്ഷ്യ കപൂര്‍ എന്നാണ് മകള്‍ക്ക് താരം പേരിട്ടത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X