നിങ്ങളുടെ അമ്മയോട് എനിക്കത്രയും സ്‌നേഹമായിരുന്നു! നടി ശ്രീദേവിയോട് തോന്നിയ ഇഷ്ടത്തെ കുറിച്ച് കരണ്‍ ജോഹര്‍

ബോളിവുഡ് താരങ്ങളെ പങ്കെടുപ്പിച്ച് സംവിധായകന്‍ കരണ്‍ ജോഹര്‍ നയിക്കുന്ന ടോക് ഷോയാണ് കോഫി വിത്ത് കരണ്‍. പ്രമുഖ ചാറ്റ് ഷോയുടെ പുതിയ എപ്പിസോഡില്‍, രണ്ട് താരപുത്രിമാരാണ് പങ്കെടുക്കുന്നത്. ഇപ്പോള്‍ അഭിനേതാക്കള്‍ കൂടിയായ ജാന്‍വി കപൂറും സഹോദരി ഖുഷി കപൂറും പരിപാടിയ്ക്ക് എത്തിയതിന്റെ പ്രൊമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.

സ്ഥിരം താരങ്ങളോട് ചോദിക്കാറുള്ളത് പോലെ രസകരമായ ചില ചോദ്യങ്ങളാണ് താരസഹോദരിമാരോട് കരണ്‍ ചോദിച്ചിരിക്കുന്നത്. ഇതിന് പുറമേ മൂവരുടെയും സംസാരിക്കുന്നതിനിടയില്‍, അന്തരിച്ച നടിയും ജാന്‍വിയുടെയും ഖുഷിയുടെയും അമ്മയുമായ നടി ശ്രീദേവിയെ കുറിച്ചും കരണ്‍ സംസാരിച്ചിരിക്കുകയാണ്. ശ്രീദേവിയോട് തനിക്ക് സ്‌നേഹം തോന്നിയതിനെ കുറിച്ചാണ് സംവിധായകന്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

sridevi-karan

കരണ്‍ ജോഹറിനൊപ്പം പുതിയ എപ്പിസോഡില്‍, ജാന്‍വി കപൂറും ഖുഷി കപൂറുമാണെന്ന് പ്രൊമോ വീഡിയോ വന്നതോടെയാണ് വ്യക്തമാവുന്നത്. താരപുത്രിമാരുടെ വ്യക്തി ജീവിതത്തിലെ ഓരോ സംഭവങ്ങളും ചോദിച്ചറിയാന്‍ കരണ്‍ ശ്രമിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് തനിക്ക് നടി ശ്രീദേവിയോട് ഇഷ്ടം ഉണ്ടായിരുന്നുവെന്ന് മക്കളോട് കരണ്‍ ജോഹര്‍ വെളിപ്പെടുത്തുന്നത്.

'നിങ്ങള്‍ക്ക് അറിയാവുന്ന ഒരു കാര്യം എനിക്ക് പറയാനുണ്ട്, നിങ്ങളുടെ അമ്മയെ ഞാന്‍ അത്രയും ഭ്രാന്തമായി സ്‌നേഹിച്ചിരുന്നു. ഇക്കാര്യം ഞാന്‍ പലപ്പോഴും അവരോട് പറഞ്ഞിരുന്നിരുന്നതായിട്ടും കരണ്‍ പറയുന്നു. മാത്രമല്ല ശ്രീദേവിയുടെ ഏറ്റവും വലിയൊരു ആരാധകനാണ് താനെന്നും താരം കൂട്ടിച്ചേര്‍ത്തു. .

'നിങ്ങള്‍ എല്ലാവരും വ്യത്യസ്ത സാങ്കേതിക വിദ്യകളിലൂടെ ജീവിക്കുന്നവരാണ്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം വീഡിയോ കാണുന്നത് ആകെ സിനിമാ തിയേറ്ററില്‍ പോകുമ്പോള്‍ മാത്രമായിരുന്നു. ഞാന്‍ താമസിച്ചിരുന്ന ടൗണില്‍ ആരും ഹിന്ദി സിനിമ കാണാന്‍ പോകാറില്ലായിരുന്നു. എന്നാല്‍ ഞാന്‍ പോകും. നിങ്ങളുടെ അമ്മയും ജീത്തു ജിയും സിനിമകള്‍ ഒരുമിച്ച് ചെയ്തിരുന്ന കാലമാണ് അത്. അവരുടെ സിനിമകളെല്ലാം ഞാന്‍ കണ്ടിട്ടുണ്ടെന്ന് കരണ്‍' പറയുന്നു.

sridevi-karan

ശ്രീദേവിയെ നേരിട്ട് കണ്ട സമയത്തെ കുറിച്ചും കരണ്‍ പറഞ്ഞിരുന്നു. 1993 ല്‍ തന്റെ പിതാവ് യാഷ് ജോഹറിന് വേണ്ടി ഗുംറ എന്ന സിനിമ ചെയ്തപ്പോഴാണ് ശ്രീദേവിയെ ആദ്യമായി കാണുന്നത്. രാകേഷ് ശ്രേഷ്ഠ ഷൂട്ട് ചെയ്യുന്ന ഫോട്ടോഷൂട്ടിന് താന്‍ കൂടി അവരുടെ കൂടെ പോയിരുന്നു. ഞാനാകെ നെര്‍വസ് ആയത് കൊണ്ട് എന്റെ കാല്‍മുട്ടുകള്‍ തമ്മില്‍ കൂട്ടി ഇടിക്കുന്ന അവസ്ഥയായിരുന്നു അന്നേരം ഉണ്ടായത്.

'എന്റെ അച്ഛനാണ് ശ്രീദേവിയ്ക്ക് എന്നെ പരിചയപ്പെടുത്തി കൊടുക്കുന്നത്. അന്ന് ഞാന്‍ എന്താണ് പറഞ്ഞതെന്നോ എന്താണ് ചെയ്തതെന്നോ എനിക്കറിയില്ല. എന്റെ ജീവിതത്തില്‍ മനീഷ് മല്‍ഹോത്രയെ കണ്ടുമുട്ടിയ ആദ്യ ദിവസം കൂടിയാണ് അതെന്നും,' കരണ്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ശ്രീദേവിയും മനീഷുമൊക്കെ പൊങ്ങച്ചക്കാരും സ്വയം പുകഴ്ത്തുന്ന ആളാണെന്നും ഞാന്‍ കരുതി. കാരണം അവരെ കാണാന്‍ അത്രയും ഭംഗിയായിരുന്നെന്നും', കരണ്‍ പറയുന്നു.

അതേ സമയം ചാറ്റ് ഷോ യില്‍ ജാന്‍വിയുടെ കാമുകനെ കുറിച്ചടക്കം രസകരമായ കാര്യങ്ങള്‍ പുറത്തേക്ക് കൊണ്ട് വരാന്‍ കരണ്‍ ശ്രമിച്ചിരിക്കുകയാണ്. ജാന്‍വിയുടെ ബന്ധങ്ങളെ കുറിച്ച് പറയാന്‍ സഹോദരി ഖുഷിയെയാണ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ അതില്‍ നിന്നെല്ലാം ഒഴിവാകാന്‍ താരപുത്രി ശ്രമിക്കുന്നതും ശ്രദ്ധേയമായിരിക്കുകയാണ്.

More from Filmibeat

Read more about: karan johar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X