സിനിമ കാണാതെ നോക്കിയിരുന്നു!! കജോളിന്റെ ക്രഷിനെ കുറിച്ച് കരൺ, പൊട്ടിച്ചിരിച്ച് നടി

ബോളിവുഡിലെ എവർഗ്രീൻ ബ്യൂട്ടിക്വീനാണ് കാജോൾ. അന്നും ഇന്നും ബോളിവുഡിൽ താര മിന്നി നിൽക്കുകയാണ്. ഷാരൂഖ് ഖാൻ, സൽമാൻഖാൻ, അജയ് ദേവ്ഗൺ എന്നിങ്ങനെ ബോളിവുഡിലെ സൂപ്പർ താരങ്ങളോടൊപ്പം നിരവധി ചിത്രങ്ങളിൽ തിളങ്ങാൻ കാജോളിനായിട്ടുണ്ട്. ഷാരൂഖ് ഖാൻ- കജോൾ കോമ്പിനേഷൻ ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ്. ഇന്നും ഈ കോമ്പോ ബോളിവുഡിൽ സൂപ്പർ ഹിറ്റാണ്.

എല്ലാവരുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ആളാണ് അവതാരകനും ബോളിവുഡ് നിർമ്മാതാവുമായ കരൺ ജോഹൻ. ബോളിവുഡിലെ വലിയൊരു വിഭാഗം താരങ്ങളും കരണിന്റെ സൗഹൃദ വലത്തിനുള്ളിലുണ്ട്. അതിനാൽ തന്നെ ബോളിവുഡിലെ പല സീക്രട്ടസും കരണിന്റെ കൈരളിലുണ്ട്. ഇപ്പോഴിത നടി കജോളിനെ ബോളിവുഡ് ക്രഷിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് കരൺ. കപിൽ ശർമയുടെ ഷോയിലായിരുന്നു ആ രഹസ്യം പരസ്യമാക്കിയത്.

 അക്ഷയ്കുമാറിനോട് ക്രഷ്

അക്ഷയ്കുമാറിനോട് ക്രഷ്

ഒരു കാലത്ത് നടൻ അക്ഷയ് കുമാറിനോട് കജോളിന് വല്ലത്ത ക്രഷ് ഉണ്ടായിരുന്നു എന്നായിരുന്നു കരണിന്റെ വെളിപ്പെടുത്തൽ. കപിൽ ശർമ്മയുടെ ഷോയിൽ കജോളും അതിഥിയായി എത്തിയപ്പോഴായിരുന്നു കരൺ ഇക്കാര്യം വെളിപ്പെടുത്തിയത്. കരണിന്റെ വെളിപ്പെടുത്തൽ കേട്ട് കപിലും കജോളും പൊട്ടിച്ചിരിക്കുകയായിരുന്നു. ഇവർ തമ്മിലുള്ള ഒരു രസകരമായ സംഭവവു കരൺ വെളിപ്പെടുത്തി.

ക്രഷിൽ തുടങ്ങിയ സൗഹൃദം

ക്രഷിൽ തുടങ്ങിയ സൗഹൃദം

1991 ൽ പുറത്തിറങ്ങിയ ഹെന്ന എന്ന ചിത്രത്തിന്റെ പ്രദർശനത്തിനിടെയായിരുന്നു സംഭവം . ആ സമയത്തായിരുന്നു അക്ഷയ് കുമാറിനോട് കജോളിന് ആകർഷണം തോന്നിയത്. സിനിമ കാണാതെ കജോൾ അക്ഷയെ തന്നെ നോക്കിയിരിക്കുകയായിരുന്നു. ആ സിനിമ തീർന്നപ്പോൾ തന്നെ അക്ഷയ് അവിടെ നിന്ന് അപ്രതൃക്ഷനാവുകയായിരുന്നു. അവിടെവെച്ചായിരുന്നു താനും കജോളും തമ്മിലുള്ള സൗഹൃദം ആരംഭിച്ചത്. പിന്നീട് 1994 ലാണ് അക്ഷയ്യും കജോളും ഒന്നിച്ച് അഭിനയിക്കുന്നത്. അപ്പോഴേയ്ക്കും കജോൾ തിരക്കുളള ഒരു നടിയായി മാറിയിരുന്നു.

 കജോളിന്റെ മറവി

കജോളിന്റെ മറവി

തന്റെ സുഹൃത്തുക്കളിൽ മറവിയുടെ കാര്യത്തിൽ ഒന്നാം സ്ഥാനക്കാരിയാണ് കജോൾ. തങ്ങൾക്കിടയിൽ വർഷങ്ങൾ നീണ്ട സൗഹൃദമുണ്ടെങ്കിൽ തന്റെ പിറന്നാൾ എന്നാണെന്ന് കജോളിന് അറിയില്ലെന്നും കരൺ ജോഹർ പറഞ്ഞു. ഒരിക്കൽ പോലും തനിയ്ക്ക് പിറന്നാൾ ആശംസ നേർന്നിട്ടുമില്ല. എന്നിരുന്നാലും തങ്ങളുടെ സൗഹൃദത്തിന് ഒരു തരത്തിലുള്ള കോട്ടവും തട്ടിയിട്ടില്ലെന്നും കരൺ പറഞ്ഞു.

  കജോളുമായുള്ള പിണക്കം

കജോളുമായുള്ള പിണക്കം

കജോളുമായുണ്ടായ പരിഭവത്തെ കുറിച്ചും കരൺ ജോഹർ വെളിപ്പെടുത്തി. കജോളിന്റെ ഭർത്താവ് അജയ് ദേവ്ഗണിന്റെ ചിത്രമായ ശിവായ് റിലീസിനെത്തിയ സമയത്തായിരുന്നു കരൺ ജോഹർ ചിത്രമായ യേ ദിൽഹേ മുഷ്കിൽ എന്ന ചിത്രവും പ്രദർശനത്തിനെത്തിയത്. ശിവായ്യെ കുറിച്ച് മോശം നിരൂപണം എഴുതാൻ കരണിന്റെ സിനിമ അണിയറ പ്രവർത്തകർ സിനിമ നിരൂപകനായ കമാൽ ആർ ഖാന് പണം നൽകിയെന്നതായിരുന്നു ആരോപണം. ഇതു സംബന്ധമായ ഒരു വോഴ്സ് ക്ലിപ്പ് അജയ് പുറത്തു വിടുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ അജയ് യെ പിന്തുണച്ച് കജോൾ എത്തിയിരുന്നു. ഇതിനു ശേഷം ഇരുവരും മാനസികമായി അകന്നു. എന്നാൽ ഇവരുടെ പിണക്കത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. തെറ്റിധാരണകൾ പറഞ്ഞ് തീർത്ത് വീണ്ടും സുഹൃത്തുക്കളാവുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X