അമ്മയാരാണെന്ന് മക്കൾ ചോദിച്ച് തുടങ്ങി; കൗൺസിലറെ കാണുന്നു; വാടക ​ഗർഭപാത്രം വഴി ജനിച്ച മക്കളെക്കുറിച്ച് കരൺ ജോഹർ

ബോളിവുഡ് സിനിമാ മേഖലയു‌ടെ നെടും തൂണായാണ് ഫിലിം മേക്കർ കരൺ ജോഹർ അറിയപ്പെടുന്നത്. വർഷങ്ങളായി കരിയറിൽ തുടരുന്ന കരൺ‌ ജോഹറിന്റെ ജീവിതം എന്നും ബോളിവുഡിന്റെ നിറപ്പകിട്ടിലായിരുന്നു. സൂപ്പർതാരങ്ങളുമായെല്ലാം അടുത്ത സൗഹൃദം കരൺ ജോഹറിനുണ്ട്. ഷാരൂഖ് ഖാൻ, കജോൾ, കരീന കപൂർ തു‌ടങ്ങിയവർക്ക് ഐക്കോണിക് ക്യാരക്ടറുകൾ കരൺ ജോഹറിന്റെ സിനിമകളിലൂടെ ലഭിച്ചു. താരത്തിളക്കത്തിൽ ജീവിക്കുമ്പോഴും കരൺ ജോഹറിന്റെ ജീവിതത്തിൽ പലപ്പോഴും ഒറ്റപ്പെടലുണ്ടായി.

അടുത്തിടെ പോലും പങ്കാളിയില്ലാത്തതിന്റെ വിടവിനെക്കുറിച്ച് ഇദ്ദേഹം വൈകാരികമായി സംസാരിച്ചു. അതേസമയം പങ്കാളിയില്ലെങ്കിലും രണ്ട് കുട്ടികളുടെ അച്ഛനാണ് 52 കാരനായ കരൺ ജോഹർ. സറൊ​ഗസി (വാടക ​ഗർഭധാരണം) വഴിയാണ് കരൺ ഇരട്ടക്കുട്ടികളുടെ അച്ഛനായത്. യാഷ്, രൂഹി എന്നാണ് മക്കളുടെ പേര്. 2017 ലാണ് കരൺ ജോഹറിന്റെ ജീവിതത്തിലേക്ക് മക്കൾ കടന്ന് വന്നത്. തന്റെ മക്കളെ ലൈം ലൈറ്റിൽ നിന്നും കരൺ മാറ്റി നിർത്താറില്ല.

Karan Johar

യാഷിനും റൂഹിക്കുമൊപ്പമുള്ള രസകരമായ വീഡിയോകൾ കരൺ ജോ​ഹർ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മക്കളെക്കുറിച്ച് സംസാരിക്കുകയാണ് കരൺ. സറാെ​ഗസി വഴി ജനിച്ചതിനാൽ അമ്മയാരാണെന്ന് മക്കൾ ചോദിക്കാൻ തുടങ്ങിയെന്ന് കരൺ ജോഹർ പറയുന്നു. ഇതൊരു മോഡേൺ കുടുംബമാണ്. അസാധാരണമായ സാ​ഹചര്യവും. ആരുടെ വയറ്റിലാണ് ഞാൻ ജനിച്ചത്?, മമ്മ യഥാർത്ഥത്തിൽ മമ്മയല്ല, അമ്മൂമ്മയാണ് എന്നൊക്കെയുള്ള ചോദ്യങ്ങൾ ഞാൻ അഭിമുഖീകരിക്കുന്നു.

എങ്ങനെ ഈ സാഹചര്യം കൈകാര്യം ചെയ്യുമെന്ന് മനസിലാക്കാൻ കൗൺസിലറുടെയടുത്തും സ്കൂളിലും പോകുന്നുണ്ട്. ഇത് എളുപ്പമല്ല. ഒരു പാരന്റ് ആകുന്നത് എളുപ്പമല്ലെന്നും കരൺ ജോഹർ വ്യക്തമാക്കി. മക്കളെ വളർത്തുന്നതിനെക്കുറിച്ചും കരൺ ജോഹർ സംസാരിച്ചു. മക്കളോട് പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കാറുണ്ടെന്നും കരൺ പറയുന്നു. മകൻ ഒരുപാട് മധുര കഴിക്കുന്നത് കാണാം. അവൻ വണ്ണം വെച്ചിട്ടുണ്ട്. അതിലെനിക്ക് പരിഭ്രാന്തി തോന്നും.

Karan Johar

ഇക്കാര്യം അവനോട് പറയേണ്ട. കാരണം ഈ പ്രായത്തിൽ അവൻ അവന്റെ ജീവിതം ജീവിക്കണം. അവൻ സന്തോഷവാനായിരിക്കണമെന്നാണ് തനിക്കെന്നും കരൺ ജോഹർ വ്യക്തമാക്കി. അതേസമയം പലപ്പോഴും മക്കളോട് ഇത്തരം കാര്യങ്ങൾ സംസാരിക്കാതിരിക്കാൻ തനിക്ക് പറ്റാറില്ലെന്നും കരൺ പറയുന്നു.

ഇത്തവണ ഞാനവനോട് യാഷ്, നീ വണ്ണം വെച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഒരു ഹോളിഡേയിലായിരുന്നു ഞങ്ങൾ. പറഞ്ഞ് കഴിഞ്ഞ് റൂമിലേക്ക് പോയപ്പോൾ എന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് തോന്നി. പുറത്ത് വന്ന് മകനെ കെട്ടിപ്പിടിച്ച് എന്നോട് ക്ഷമിക്കണം, നിനക്ക് ഇഷ്ടമുള്ളത് കഴിച്ചോ എന്ന് പറഞ്ഞു. കുട്ടിയായിരുന്നപ്പോൾ തന്നോട് മാതാപിതാക്കൾ മറ്റ് ആൺകുട്ടികളെ പോലെ നടക്കൂ എന്ന് പറഞ്ഞു.

എന്നാൽ കുട്ടികളെ അവരായി അം​ഗീകരിക്കാൻ അന്ന് സമൂഹം വളർന്നില്ലായിരുന്നെന്നും കരൺ ജോഹർ ചൂണ്ടിക്കാട്ടി. തന്റെ അമ്മയാണ് മക്കളെ അമ്മയെ പോലെ നോക്കുന്നതെന്ന് കരൺ ജോഹർ നേരത്തെ പറഞ്ഞിട്ടുണ്ട്. കരണിനെ കൂടാതെ പ്രിയങ്ക ചോപ്ര, ആമിർ ഖാൻ, ഷാരൂഖ് ഖാൻ, പ്രീതി സിന്റ തുടങ്ങിയ ബോളിവുഡ‍് താരങ്ങളും സറൊ​ഗസി വഴി മക്കളെ സ്വീകരിച്ചിട്ടുണ്ട്.

More from Filmibeat

Read more about: karan johar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X