മദ്യവും മയക്കുമരുന്നുമില്ല! അന്ന് രാത്രി നടന്നതിനെക്കുറിച്ച് വെളിപ്പെടുത്തലുമായി കരണ്‍ ജോഹര്‍!
താരങ്ങള്‍ക്കായി കരണ്‍ ജോഹര്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ട്വിറ്ററിലൂടെ വീഡിയോ ഷെയര്‍ ചെയ്തതിന് പിന്നാലെയായാണ് എംഎല്‍എയായ മജീന്ദര്‍ സിംഗ് ഇത്തരത്തിലൊരു ആരോോപണവുമായി എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വൈറലായി മാറിയിരുന്നു. വിക്കി കൗശല്‍, ഷാഹിദ് കപൂര്‍, വരുണ്‍ ധവാന്‍, രണ്‍ബീര്‍ കപൂര്‍, ദീപിക പദുക്കോണ്‍ തുടങ്ങിയവരെല്ലാം കരണിന്‍രെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടിയില്‍ ലഹരി മരുന്ന് ഉപയോഗിച്ചതിന്റെ തെളിവാണ് വീഡിയോ എന്നായിരുന്നു ആരോപണം. ഇതേക്കുറിച്ച് താരങ്ങളോ സംവിധായകനോ ഇതുവരെ പ്രതികരിച്ചിരുന്നില്ല.
അടിസ്ഥാനരഹിതമായ ആരോപണമാണ് അദ്ദേഹത്തിന്റേതെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് കരണ്‍ ജോഹര്‍ ഇപ്പോള്‍. രാജീവ് മസന്ദിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇതേക്കുറിച്ച് വിശദീകരിച്ചത്. ഒരാഴ്ചത്തെ ജോലിയില്‍ നിന്നും ഇടവേള എടുത്തപ്പോള്‍ അതാഘോഷിക്കാനായാണ് എല്ലാവരും ഒത്തുകൂടിയത്. വീഡിയോ വെറുതെ എടുത്തതാണെന്നും വീഡിയോയില്‍ എന്തെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ താന്‍ പുറത്തുവിടില്ലായിരുന്നുവെന്നും കരണ്‍ പറയുന്നു.

വിക്കി കൗശലിന്റെ പെരുമാറ്റവും രൂപവുമായിരുന്നു ലഹരി മരുന്ന് ഉപയോഗിച്ചതിനുള്ള തെളിവായി പറഞ്ഞിരുന്നത്. ഇതേക്കുറിച്ചും കരണ്‍ ജോഹര്‍ വിശദീകരിച്ചിരുന്നു. ഡെങ്കിപ്പനി ബാധിതനായ ബിക്കി അതില്‍ നിന്നും കരകയറി വരുന്നതേയുള്ളൂ. നാരങ്ങ പിഴിഞ്ഞൊഴിച്ച ചൂടുവെള്ളമാണ് അവന്‍ കുടിച്ചത്. ലൈറ്റടിച്ചപ്പോഴാണ് അവനരികില്‍ എന്തോ പൗഡര്‍ ഉള്ളത് പോലെ തോന്നിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു.
ഈ വീഡിയോ ഷൂട്ട് ചെയ്യുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് വരെ അമ്മയും ഒപ്പമുണ്ടായിരുന്നു. സുഹൃത്തുക്കള്‍ക്കായൊരുക്കിയ സന്തോഷകരമായ പാര്‍ട്ടിയായിരുന്നു അത്. സന്തോഷത്തോടെയുള്ള ഒത്തുചേരലാണ് എന്നും ഞങ്ങളുടെ കുടുംബം ആഗ്രഹിക്കുന്നത്. മറ്റൊന്നും അവിടെ നടക്കാറില്ലെന്നും ഭാവിയില്‍ ഇത്തരത്തിലുളള ആരോപണമുണ്ടായാല്‍ നിയമപരമായി നേരിടുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.


Click it and Unblock the Notifications











