അനന്യ ഉടനെ ഒരാളെ ഡേറ്റ് ചെയ്യും; ​ഗോസിപ്പുകൾക്കിടെ കരൺ ജോഹർ

ബോളിവുഡിലെ യുവനിരയിൽ മുൻനിര നായികയായി മാറിയിരിക്കുകയാണ് അനന്യ പാണ്ഡ്യ. തുടരെ സിനിമകളിലെത്തുന്ന അനന്യ ഇതിനോടകം വലിയൊരു ആരാധക വൃന്ദത്തെ ഉണ്ടാക്കിക്കഴിഞ്ഞു. സിനിമകൾക്ക് പുറമെ റെഡ് കാർപറ്റുകളിലും ടോക് ഷോകളിലും അനന്യ എപ്പോഴും തിളങ്ങാറുണ്ട്. അടുത്തിടെ കോഫി വിത്ത് കരണിലും അനന്യ എത്തിയിരുന്നു.

നടൻ വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പമായിരുന്നു അനന്യ എത്തിയത്. ഷോയിലെ ഹിറ്റ് എപ്പിസോഡുകളിലൊന്നായി ഇത് മാറി. അനന്യയുടെയും വിജയ് ദേവരകൊണ്ടയുടെയും ഡേറ്റിം​ഗ് ലൈഫ് ഉൾപ്പെടെ ഷോയിൽ ചർച്ചാ വിഷയമായി. എന്നാൽ തങ്ങൾ ആരെയാണ് ഡേറ്റ് ചെയ്യുന്നതെന്ന് ഇരു താരങ്ങളും തുറന്ന് പറഞ്ഞില്ല. ആദ്യത്യ റോയ് കപൂറിനോടൊപ്പം ചേർത്ത് കേൾക്കുന്ന ​ഗോസിപ്പുകളിലും നടി മറുപടി നൽകിയില്ല.

karan and ananya

ഇപ്പോഴിതാ അനന്യയെ പറ്റി സംസാരിച്ചിരിക്കുകയാണ് കരൺ ജോഹർ. അനന്യ പാണ്ഡെ ഉടൻ തന്നെ ഒരാളെ ഡേറ്റ് ചെയ്യും. പക്ഷെ ആരാണെന്ന് എനിക്കറിയില്ല, എന്നാണ് കരൺ പറഞ്ഞത്. ആർജെ സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിലാണ് കരൺ ഇക്കാര്യം പറഞ്ഞത്. അനന്യ ആദിത്യ റോയ് കപൂറുമായി അടുക്കുന്നെന്ന സൂചന നൽകിയതും കോഫി വിത്ത കരണിൽ വെച്ച് കരൺ തന്നെയായിരുന്നു. ആദിത്യ റോയ് കപൂർ ഹോട് ആണെന്ന് അനന്യ അന്ന് പറയുകയും ചെയ്തു.

അഭിമുഖത്തിൽ സാറ അലിഖാനെ പറ്റിയും കരൺ സംസാരിച്ചു. സാറ തന്റെയൊപ്പം രണ്ട് സിനിമകൾ ചെയ്യുന്നുണ്ടെന്ന് കരൺ പറഞ്ഞു. ആമസോൺ പ്രെെമിലാണ് ഇതിലാെരു സിനിമ ഇറങ്ങുക. സാറയുടെ വ്യക്തിപരമായ കാര്യങ്ങൾ തനിക്ക് അറിയില്ലെന്നും കരൺ പറഞ്ഞു.

ananya panday

സാറ അലി ഖാനും കോഫി വിത്ത് കരണിൽ അതിഥിയായെത്തിയിരുന്നു. ജാൻവി കപൂറിനൊപ്പമായിരുന്നു സാറ എത്തിയത്. ഈ എപ്പിസോഡിൽ കരൺ സാറയോട് പക്ഷപാതപരമായി പെരുമാറിയെന്ന് ആരോപണവും വന്നിരുന്നു. എന്നാൽ സാറ തനിക്ക് പ്രിയപ്പെട്ടയാളാണെന്നും ജാൻവിയോട് പ്രത്യേക പരി​ഗണന കാണിച്ചിട്ടില്ലെന്നും കരൺ പിന്നീട് വ്യക്തമാക്കി.

ഹിറ്റ് ചാർട്ടിൽ ഇടം നേടി മുന്നേറുകയാണ് കരണിന്റെ ടോക് ഷോയായ കോഫി വിത്ത് കരൺ. ഇതിനകം പ്രമുഖ താരങ്ങളിൽ പലരും ഷോയിൽ അതിഥികളായെത്തി. സോനം കപൂറും അർജുൻ കപൂറുമാണ് പുതിയ എപ്പിസോഡിൽ അതിഥികളായി എത്തിയത്. നേരത്തെ ആലിയ ഭട്ട്, രൺവീർ സിം​ഗ്, സമാന്ത, അക്ഷയ് കുമാർ, ആമിർ ഖാൻ, കരീന കപൂർ തുടങ്ങിയവരും ഷോയിൽ എത്തിയിരുന്നു.

Read more about: karan johar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X