സ്ത്രെെണത കാരണം പരിഹാസങ്ങൾ; സെക്ഷ്വാലിറ്റിയെക്കുറിച്ച് ഷാരൂഖിനോട് തുറന്ന് പറഞ്ഞു; കരൺ
ബോളിവുഡിൽ ഒരു കാലത്തെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു ഷാരൂഖ് ഖാനും കരൺ ജോഹർ. കരൺ ജോഹർ ചിത്രങ്ങളിൽ ഷാരൂഖ് നായകനായെത്തുമ്പോൾ ആരാധകർക്ക് ആഘോഷമായിരുന്നു. കഭി ഖുശി കഭി ഗം ആണ് ഇവരുടെ കൂട്ടുകെട്ടിൽ പിറന്ന ഐക്കോണിക്കായി മാറിയ സിനിമ. ഷാരൂഖിന്റെ റൊമാന്റിക് നായക പ്രതിച്ഛായ പൂർണമായും ഉപയോഗപ്പെടുത്താൻ കരണിന്റെ സിനിമകൾക്ക് കഴിഞ്ഞു. ഒരുമിച്ച് സിനിമകൾ ചെയ്യവെയാണ് കരണും ഷാരൂഖും അടുത്ത സുഹൃത്തുക്കളായി മാറുന്നത്.
കരണിന് വിഷമഘട്ടങ്ങളിൽ പിന്തുണ നൽകിക്കൊണ്ട് ഷാരൂഖ് എപ്പോഴും ഒപ്പമുണ്ട്. ഷാരൂഖുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ കരൺ ജോഹർ. സ്ത്രെെെണതയുള്ള തന്റെ പെരുമാറ്റ രീതികളെ ഷാരൂഖ് കളിയാക്കാതെ അംഗീകരിച്ചെന്ന് കരൺ പറയുന്നു. എന്റെ സ്ത്രെെണത ശക്തമായി പുറത്തേക്ക് വന്നപ്പോൾ ആളുകൾ കളിയാക്കുകയാണുണ്ടായത്. പിന്നീട് ഞാൻ വളർന്നപ്പോൾ ആളുകൾ ഇക്കാര്യത്തിൽ അൽപ്പം മൗനം പാലിച്ചു.

എന്നാൽ തന്നെക്കുറിച്ച് ചില അടക്കം പറച്ചിലുകൾ ഉണ്ടാകുന്നുണ്ടെന്ന് എനിക്ക് മനസിലായി. ഒരുപക്ഷെ ഞാൻ നടക്കുന്നതിെക്കുറിച്ചും സംസാരിക്കുന്നതിനെക്കുറിച്ചുമായിരിക്കും. തനിക്ക് കുറവുകളൊൈന്നുമില്ലെന്ന് തോന്നിച്ച ആദ്യ പുരുഷൻ ഷാരൂഖ് ഖാനാണ്. തന്റെ സ്ത്രെെണതയെ ഷാരൂഖ് തെറ്റായി കണ്ടില്ലെന്നും കരൺ ജോഹർ തുറന്ന് പറഞ്ഞു.
ഷാരൂഖ് ജനിച്ചതും വളർന്നതും പുരോഗമന ചിന്താഗതിയുള്ള അന്തരീക്ഷത്തിലാണ്. നാടക രംഗത്ത് നിന്നുമാണ് അദ്ദേഹം വരുന്നത്. എല്ലാ തരത്തിലുമുള്ള ആളുകളെ അദ്ദേഹം കണ്ടിട്ടുണ്ട്. അതേസമയം തന്റെ സെക്ഷ്വാലിറ്റിയുൾപ്പെടെയുളള കാര്യങ്ങൾ അച്ഛനും അമ്മയ്ക്കും മനസിലാക്കാൻ പറ്റിയിരുന്നില്ലെന്നും കരൺ ജോഹർ വ്യക്തമാക്കി.

തന്റെ സെക്ഷ്വാലിറ്റിയെക്കുറിച്ച് ഷാരൂഖിനോട് തുറന്ന് സംസാരിച്ചിട്ടുണ്ട്. തന്നെ കളിയാക്കുന്നതിന് പകരം മനസിലാക്കുകയാണ് ഷാരൂഖ് ചെയ്തത്. ഷാരൂഖും ഞാനും തമ്മിൽ തുറന്ന സംഭാഷണങ്ങൾ നടന്നിട്ടുണ്ട്. എന്റെ വ്യക്തിത്വത്തെക്കുറിച്ച സെക്ഷ്വാലിറ്റിയെക്കുറിച്ചോ സംസാരിക്കേണ്ടി വരുമ്പോൾ ആദ്യം ഇക്കാര്യം പറയുന്നത് ഷാരൂഖ് ഖാനോടാണെന്നും കരൺ ജോഹർ വ്യക്തമാക്കി. കരൺ ജോഹറും ഷാരൂഖ് ഖാനും വീണ്ടും ഒരുമിച്ചെത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ.
സ്ത്രെെണയുള്ള വ്യക്തിയായതിനാൽ കുട്ടിക്കാലം മുതൽ താൻ നേരിട്ട പരിഹാസങ്ങളെക്കുറിച്ച് ദ അൺസ്യൂട്ടബിൾ ബോയ് എന്ന പുസ്തകത്തിൽ കരൺ ജോഹർ തുറന്നെഴുതിയിട്ടുണ്ട്. സിനിമാ രംഗത്ത് ഷാരൂഖിനെ പോലെ നിരവധി അടുത്ത സൗഹൃദങ്ങൾ കരൺ ജോഹറിനുണ്ട്. കരീന കപൂർ, കജോൾ തുടങ്ങിയ നടിമാരെല്ലാം വർഷങ്ങളായി കരൺ ജോഹറിന്റെ അടുത്ത സുഹൃത്തുക്കളാണ്.
സിനിമാ നിർമാണരംഗത്ത് സജീവമാണെങ്കിലും കഴിഞ്ഞ കുറച്ച് കാലമായി സംവിധാന രംഗത്ത് നിന്നും മാറിനിന്ന കരൺ അടുത്തിടെ റോക്കി ഓർ റാണി എന്ന സിനിമയിലൂടെ തിരിച്ച് വരവ് നടത്തി. ആലിയ ഭട്ട്, രൺവീർ സിംഗ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ സിനിമ മികച്ച വിജയം കൈവരിച്ചു. കരൺ എന്തുകൊണ്ട് സംവിധാനത്തിൽ സജീവമല്ലെന്നാണ് ബോളിവുഡ് പ്രേക്ഷകരുടെ ചോദ്യം. ധർമ്മ പ്രൊഡക്ഷൻസിന്റെ അമരക്കാരനായ കരൺ നിരവധി സിനിമകൾ നിർമ്മിക്കുന്നുണ്ട്. ഇതിന് പുറമെ നിരവധി ഷോകളുടെയും മറ്റും തിരക്കുമുണ്ട്.
റോക്കി ഓർ റാണി കീ പ്രേം കഹാനിക്ക് മുമ്പ് ഏ ദിൽ ഹെ മുഷ്കിൽ ആണ് കരൺ ജോഹർ സംവിധാനം ചെയ്ത മുഴുനീള ചിത്രം. 2017 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. രൺബീർ കപൂർ, അനുഷ്ക ശർമ്മ, ഐശ്വര്യ റായ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.


Click it and Unblock the Notifications