ഉറ്റ ചങ്ങാതിയോട് ഇത് വേണ്ടാരുന്നു!കരൺ ജോഹറിനെതിരെ രൂക്ഷ വിമർശനം, സുഹൃത്തിനെ സംരക്ഷിച്ച് ഷാരൂഖ്

ഷാരൂഖ് ഖാനും അവതാരകനും നിർമ്മാതാവുമായ കരൺ ജോഹറും തമ്മിലുളള സൗഹൃദം ബോളിവുഡിൽ പാട്ടാണ്. ബോളിവുഡിലെ അടുത്ത സുഹൃത്തുക്കാണിവർ. പല പൊതുവേദികളും ഒരുമിച്ചയാണ് പ്രത്യക്ഷപ്പെടുന്നത്. അതിനാൽ ബോളിവുഡ് ഗോസിപ്പ് കോളത്തിലും ഇവരുടെ പേര് സ്ഥിര സാന്നിധ്യമാണ്.

ബോളിവുഡിലെ എവർഗ്രീൻ റോമിയോയാണ് ഷാരൂഖ്. സിനിമയുടെ ജനറേഷൻ മാറിയിട്ടും അന്നും ഇന്നും ആരാധകരുടെ പ്രിയപ്പെട്ട താരതന്നെയാണ് ഇദ്ദേഹം. ബോളിവുഡ് താരങ്ങളുടെ ഇടയിൽ തന്നെ ഷാരൂഖിന് ആരാധകരുണ്ട്. അത്രയധികം വലിയ ആരാധക വലയമുളള നടനാണ് ഷാരൂഖാൻ. ഇപ്പോഴിത ഷാരൂഖ് ഫാൻസിന്റെ പെങ്കാല ഏറ്റവും വാങ്ങുകയാണ് താരത്തിന്റെ അടുത്ത സുഹൃത്തായ കരൺ ജോഹർ. കയ്യിൽ നിന്ന് പറ്റിയ ചെറിയ അബദ്ധമാണ് കരണിന് വിനയായത്.

പണി കൊടുത്തത് ട്വിറ്റർ

പണി കൊടുത്തത് ട്വിറ്റർ

2018 ൽ ഏറെ പ്രതീക്ഷയോടെ പുറത്തു വന്ന ഷാരൂഖ്ഖാൻ ചിത്രമായിരുന്നു സീറോ. എന്നാൽ പ്രതീക്ഷിച്ചതു പോലെ മികച്ച വിജയം നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല. ബോക്സോഫീസിൽ പ്രതീക്ഷിച്ചതിനു വിപരീതമാണ് സംഭവിച്ചത്. ഷാരൂഖാനും സീറോയ്ക്ക് മേൽ മികച്ച പ്രതീക്ഷ പുലർത്തിയിരുന്നു. ചിത്രത്തിന്റെ പരാജയം ഷാരൂഖാനേയും തളർത്തിയിരുന്നു. ഷാരൂഖിനെ ഇകഴ്ത്തി കൊണ്ടുളള പോസ്റ്റന് കരൺ ലൈക്ക് അടിച്ചതോടൊയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.

 സുഹൃത്തുക്കൾ തമ്മിലുളള  മത്സരം

സുഹൃത്തുക്കൾ തമ്മിലുളള മത്സരം

കരൺ ജോഹറിന്റെ നിർമ്മാണ കമ്പനിയുടെ ഏറ്റവും പുതിയ ചിത്രമാണ് കേസരി. അക്ഷയ്കുമാർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. ബോക്സോഫിൽ വൻ വിജയമായിരുന്നു ഈ ചിത്രം സ്വന്തമാക്കിയത്. ഈ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷനും ഷാരൂഖിന്റെ സീറോയും കൂടി താരതമ്യ ചെയ്ത ട്വീറ്റാണ് കരൺ ജോഹറിന് പണി കൊടുത്തത്. ഷാരൂഖിനെ ഇകഴ്ത്തുന്ന രീതിയിൽ ട്വീറ്റ് ചെയ്തുവെന്ന് ആരോപിച്ച് കരണിനെതിരെ ആരാധകർ രംഗത്തെത്തുകയായിരുന്നു.

 മറുപടിയുമായി കരൺ ജോഹർ

മറുപടിയുമായി കരൺ ജോഹർ

ഷാരൂഖിന്റെ ആത്മാർഥ മിത്രമയ താങ്കളിൽ നിന്ന് ഇത്തരത്തിലുളള ഒരു നീക്കം പ്രതീക്ഷിച്ചില്ലെന്നായിരുന്നു ആരാധകരുടെ ഭാഷ്യം. കരൺ ജോഹറിന്റെ ഈ പ്രവർത്തിയോട് എതിർപ്പ് പ്രകടിപ്പിച്ച് നിരവധി പേർ രംഗത്തെത്തിയതോടെ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. സാങ്കേതിക പ്രശ്നം കൊണ്ട് സംഭവിച്ച പിഴവാണിതെന്ന് കരൺ മറുപടി നൽകി. കൂടാതെ ലൈക്ക് ചെയ്ത ട്വീറ്റ് അൺലൈക്ക് ചെയ്യുകയും ചെയ്തു.

സങ്കേതികമായി പിന്നോട്ട്

സങ്കേതികമായി പിന്നോട്ട്

സംഭവം വിവാദമായതോടെ പ്രിയ സുഹൃത്തിന് പിന്തുണയുമായി ഷാരൂഖ് ഖാൻ തന്നെ രംഗത്തെത്തിയിരുന്നു. കരണിന് വസ്ത്രധാരണത്തിലും മറ്റും നല്ല അറിവും ശ്രദ്ധയുമാണ്.എന്നാൽ സങ്കേതികമായി പിന്നോട്ടാണെന്നും താരം ട്വീറ്റ് ചെയ്തു. തെറ്റുകൾ സാധാരണമാണ് യുദ്ധമുണ്ടാക്കാതെ സ്നേഹം പുലർത്തുവെന്നും ഷാരൂഖ് ട്വീറ്റ് ട്വീറ്റ് ചെയ്തു. ഇതോടെ വിമർശനത്തിന് താൽക്കാലിക അയവ് സംഭവിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X