ഐശ്വര്യ വീട്ടിൽ ഇങ്ങനെയായിരിക്കും; വിവാഹത്തിന് പ്രേരിപ്പിച്ചത് കരൺ; ജീവിതം സിനിമയാണെന്ന് കരുതിയോയെന്ന് ഐശ്വര്യ
ഐശ്വര്യ റായും അഭിഷേക് ബച്ചനും വേർപിരിയുന്നെന്ന വാർത്ത ബോളിവുഡിൽ കഴിഞ്ഞ കുറേ ദിവസങ്ങളിലായി സജീവ ചർച്ചയാണ്. താര കുടുംബത്തിനുള്ളിൽ പ്രശ്നങ്ങളുണ്ടെന്ന് ആരാധകർ ഉറപ്പിച്ച് കഴിഞ്ഞു. അടുത്തിടെ നടന്ന ആനന്ദ് അംബാനി വിവാഹത്തിൽ ഐശ്വര്യ ഭർത്താവിന്റെ വീട്ടുകാരിൽ നിന്നും അകലം പാലിച്ചതാണ് ഇതിന് കാരണം. ഐശ്വര്യയും അഭിഷേകിന്റെ വീട്ടുകാരും തമ്മിലുള്ള അകൽച്ച പ്രകടമാണ്. എന്നാൽ എന്താണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് വ്യക്തമല്ല.
അമ്മയായ ശേഷം സിനിമകളുടെ തിരക്ക് കുറച്ച് കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ കൊടുക്കാൻ ഐശ്വര്യ തയ്യാറായതാണ്. വലിയ അവസരങ്ങൾ നടി വേണ്ടെന്ന് വെച്ചു. എന്നാൽ എന്നിട്ടും സന്തോഷകരമായ കുടുംബ ജീവിതം ഐശ്വര്യക്ക് ലഭിച്ചില്ലെന്നത് ആരാധകരെ നിരാശപ്പെടുത്തുന്നു. മകൾ ആരാധ്യയാണ് ഇന്ന് ഐശ്വര്യയുടെ ലോകം. മകളെ പിരിഞ്ഞിരിക്കാൻ ഐശ്വര്യ തയ്യാറല്ല. 2007 ലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരായത്. അന്ന് സിനിമാ ലോകവും ആരാധകരും ഈ താര വിവാഹം ആഘോഷിച്ചു.

അന്ന് ഐശ്വര്യയെ പുകഴ്ത്തി അഭിഷേകിന്റെ മാതാപിതാക്കളും പൊതുവേദികളിൽ സംസാരിച്ചു. എന്നാൽ ഇന്ന് ഈ സാഹചര്യമെല്ലാം മാറി. ഐശ്വര്യ-അഭിഷേക് വിവാഹത്തിന് കാരണക്കാരായവരിൽ ഒരാളാണ് ഫിലിം മേക്കർ കരൺ ജോഹർ. രണ്ട് പേരുടെയും അടുത്ത സുഹൃത്താണ് കരൺ. അഭിഷേകിനെ ചെറുപ്പം തൊട്ടേ അറിയാം. ഐശ്വര്യയെ വിവാഹം ചെയ്തു കൂടേ എന്ന ചിന്ത ആദ്യം അഭിഷേകിലെത്തിക്കുന്നവരിൽ ഒരാൾ കരണാണ്.
കരണിന്റെ കോഫി വിത്ത് കരൺ എന്ന ഷോയിൽ അഭിഷേക് തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. കരണാണ് എന്നോട് ആദ്യം ഇങ്ങനെയൊരു കാര്യം പറയുന്നത്. നിങ്ങളെ ഒരുമിച്ച് കാണാൻ ഭംഗിയുണ്ട്. അവൾ വീടിന്റെ പടികൾ ഇറങ്ങി വരുമ്പോൾ വളരെ ഗ്ലാമറസായിരിക്കുമെന്നെല്ലാം കരൺ തന്നോട് പറഞ്ഞെന്ന് അഭിഷേക് അന്ന് വ്യക്തമാക്കി. ഇതേ കേട്ട് ഐശ്വര്യ ചിരിച്ചു.

എന്താണ് നിങ്ങൾ കരുതിയത്, ഇത് നിങ്ങളുടെ സിനിമയാണെന്നോ എന്ന് ഐശ്വര്യ ചിരിച്ച് കൊണ്ട് ചോദിച്ചു. തന്നെയും ഐശ്വര്യയെയും ഒന്നിപ്പിച്ചതിന് അഭിഷേക് അന്ന് കരണിനോട് നന്ദിയും പറഞ്ഞു. എന്നാൽ ബോളിവുഡ് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം പിൽക്കാലത്ത് ഐശ്വര്യക്കും അഭിഷേകിന്റെ വീട്ടുകാർക്കും ഇടയിൽ പ്രശ്നമായത് കരൺ ജോഹറിന്റെ ഏ ദിൽ ഹെ മുശ്കിൽ എന്ന സിനിമയാണ്. 2016 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കാൻ ഐശ്വര്യ തയ്യാറായി.
വിവാഹ ശേഷം ആദ്യമായാണ് അത്രയും ഇന്റിമേറ്റായി ഐശ്വര്യ അഭിനയിക്കുന്നത്. ചില സീനുകൾ ഒഴിവാക്കാൻ അമിതാഭ് ബച്ചൻ കരൺ ജോഹറിനോട് ആവശ്യപ്പെട്ടെന്നും അന്ന് റിപ്പോർട്ടുകൾ വന്നു. ഇതിന് ശേഷമാണ് ഐശ്വര്യയും ഭർത്താവിന്റെ വീട്ടുകാരും തമ്മിൽ പ്രശ്നമെന്ന ഗോസിപ്പുകൾ വരാൻ തുടങ്ങിയത്. വർഷങ്ങൾക്കിപ്പുറം ഈ ഗോസിപ്പ് സത്യമാണെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. വർഷങ്ങൾക്കിപ്പുറം ഈ ഗോസിപ്പ് സത്യമാണെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. പുറത്ത് വരുന്ന വാർത്തകളോട് ഐശ്വര്യ റായോ അഭിഷേക് ബച്ചനോ പ്രതികരിച്ചിട്ടില്ല. പൊന്നിയിൻ സെൽവനാണ് ഐശ്വര്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications