»   » കാജോളുമായി പിരിയാന്‍ കാരണം അജയ് ദേവ്ഗണ്‍, സംവിധായകന്‍ കരണ്‍ ജോഹര്‍ വെളിപ്പെടുത്തുന്നു!

കാജോളുമായി പിരിയാന്‍ കാരണം അജയ് ദേവ്ഗണ്‍, സംവിധായകന്‍ കരണ്‍ ജോഹര്‍ വെളിപ്പെടുത്തുന്നു!

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡില്‍ അറിയപ്പെടുന്ന സൗഹൃദമാണ് കാജോളും സംവിധായകന്‍ കരണ്‍ ജോഹറിന്റേതും. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇരുവരും തെറ്റി പിരിഞ്ഞതായി ബോളിവുഡില്‍ നിന്നും പുതിയ വാര്‍ത്തകളുണ്ട്. വാര്‍ത്തകള്‍ സത്യമാണെന്ന് കരണ്‍ ജോഹര്‍ തന്നെ വെളിപ്പെടുത്തി. ഇനിയൊരു കൂടി ചേരലിന് സാധ്യതയില്ലെന്നും കരണ്‍ ജോഹര്‍ പറഞ്ഞു.

കാജോളിന്റെ ഭര്‍ത്താവ് അജയ് ദേവ്ഗണുമായുള്ള സ്വകാര്യ പ്രശ്‌നങ്ങളാണ് ഇരുവരുടെയും സൗഹൃദത്തിന് വിള്ളല്‍ വീഴാന്‍ കാരണമെന്നും കരണ്‍ ജോഹര്‍ വ്യക്തമാക്കി. ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയി എന്ന തന്റെ പുസ്തകത്തിലൂടെയാണ് കരണ്‍ ജോഹര്‍ കാജോളുമായുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞത്. കാജോളിന് ഞാനുമായി സൗഹൃദം കൊണ്ടുപോകാന്‍ അര്‍ഹതയില്ലെന്നും കരണ്‍ ജോഹര്‍ പറഞ്ഞു.

കാജോളുമായുള്ള സൗഹൃദം ഞാന്‍ ആഗ്രഹിക്കുന്നില്ല

കാജോളുമായുള്ള സൗഹൃദം ഇനി തിരിച്ച് കിട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കാജോള്‍ പറഞ്ഞു. ഞങ്ങള്‍ ഇപ്പോള്‍ സംസാരിക്കാറില്ല. വല്ലാതെ എന്നെ എന്തൊക്കെയോ അലട്ടുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഇപ്പോഴത്തെ പ്രശ്‌നം ഞാനും കാജോളും തമ്മില്‍ അല്ലെന്നും കരണ്‍ ജോഹര്‍ പറഞ്ഞു.

പ്രശ്‌നം ഞാനും കാജോളിന്റെ ഭര്‍ത്താവും തമ്മില്‍

ഞാനും കാജോളിന്റെ ഭര്‍ത്താവ് അജയ് ദേവ്ഗണും തമ്മിലാണ് പ്രശ്‌നം. അത് അജയ് ദേവ്ഗണിനും അറിയാം എനിക്കും അറിയാം. കാജോളും ഒരിക്കലും താനുമായുള്ള സൗഹൃദം ആഗ്രഹിക്കുന്നില്ലെന്നും കരണ്‍ ജോഹര്‍ പറഞ്ഞു.

കാജോള്‍ തന്റെ ഭര്‍ത്താവിനെ പിന്തുണയ്ക്കും

ഞങ്ങള്‍ക്കിടയിലെ 25 വര്‍ഷത്തെ സൗഹൃദം കാജോള്‍ ഇല്ലാതാക്കി എന്നാണ് തോന്നുന്നത്. കാജോള്‍ തന്റെ ഭര്‍ത്താവിനെ പിന്തുണയ്ക്കും. അത് അങ്ങനെ മാത്രമെ സംഭവിക്കുകയുള്ളുവെന്നും കരണ്‍ ജോഹര്‍ പറയുന്നു.

അജയ് യുടെ സിനിമ അട്ടിമറിക്കാന്‍ കോഴ നല്‍കി

കരണ്‍ ജോഹറിന്റെ ഏയ് ദില്‍ ഹയ് മുഷ്‌കിലും അജയ് ദേവ്ഗണിന്റെ ശിവായിയും ഒരുമിച്ചാണ് തിയേറ്ററുകളില്‍ എത്തുന്നത്. ബോളിവുഡില്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒരുമിച്ച് ഇറങ്ങാറില്ല. പക്ഷേ ഏയ് ദില്‍ ഹയ് മുഷ്‌കിലും ശിവായിയും ഒന്നിച്ചെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. അജയ് ദേവ്ഗണിന്റെ സിനിമയെ അട്ടിമറിക്കാന്‍ താന്‍ കോഴ കൊടുത്താതായി പലരും പറഞ്ഞു. സത്യാവസ്ഥ അറിയാതെ കാജോള്‍ അത് വിശ്വസിച്ചു.

കാജോള്‍ ഇനി തന്റെ ജീവിതത്തില്‍ ഇല്ല

കാജോളിന് ഇനി എന്റെ ജീവിതത്തില്‍ ഒരു സ്ഥാനവുമില്ല. ഇനിയൊരു കൂടി ചേരലിന് സാധ്യതയില്ലെന്നും കരണ്‍ ജോഹര്‍ വ്യക്തമാക്കി.

കാജോള്‍ അത് അര്‍ഹിക്കുന്നില്ല

കാജോള്‍ ഞാനുമായുള്ള സൗഹൃദം അര്‍ഹിക്കുന്നില്ലെന്നും കരണ്‍ ജോഹര്‍ പറഞ്ഞു.

കാജോള്‍ വിശ്വസിക്കുന്നത് പോലെ ഒന്നും സംഭവിച്ചിട്ടില്ല

കാജോള്‍ വിശ്വസിച്ചിരിക്കുന്നത് പോലെ ഒന്നും സംവിച്ചിട്ടില്ല. താന്‍ ഒരിക്കലും അവരുടെ ഭര്‍ത്താവിന് എതിരായി ഒന്നും ചെയ്യില്ല. അതിന് കാരണമുണ്ട്. ഞാന്‍ അവരുമായുള്ള സൗഹൃദത്തെ അത്രമാത്രം മൂല്യമുള്ളതായാണ് കണ്ടിരുന്നത്.

English summary
Karan Johar THRASHES Kajol & Ajay Devgn & Reveals What Went Wrong!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam