സിനിമ , പ്രണയം വിവാദ വിവാഹം! ലേഡി സൂപ്പർസ്റ്റാറിന്റെ ജീവിതത്തിൽ സംഭവിച്ചത്, പുസ്തകം പുറത്ത്

ഇന്ത്യൻ സിനിമയിൽ പകരം വയ്ക്കനില്ലാത്ത താരസാന്നിധ്യമായിരുന്നു നടി ശ്രീദേവി. ചമയങ്ങളില്ലാത്ത ലോകത്ത് നിന്ന് താരം യാത്രയായിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും ഇന്നും പലർക്കും താരത്തിന്റെ വിയോഗം പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. കുടുംബാംഗങ്ങളെ പോല സഹപ്രവർത്തകരും ആരാധകരും താരത്തിന്റെ അകാല വിയോഗത്തെ ഉൾക്കൊളളാനുള്ള ശ്രമത്തിലാണ്.

ഇപ്പോഴിത ശ്രീദവിയുടെ ജീവിത കഥ പറയുന്ന പുസ്തകം പുറത്തെത്തുകയാണ്. കരൺ ജോഹറാണ് പുസ്തകത്തിന് പിന്നിൽ. ശ്രീദേവി-ദി എറ്റേണൽ സ്ക്രീൻ എന്ന് പേരിൽ പുറത്തിറങ്ങുന്ന പുസ്തകം രചിച്ചിരിക്കുന്നത് തിരക്കഥകൃത്ത് സത്യാഥ് നായക്കാണ്. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ആണ് പ്രസാധകർ.

ശ്രീദേവിയുടെ ജീവിതം

ശ്രീദേവിയുടെ ജീവിതകഥ പറയുന്ന പുസ്തത്തെ കുറിച്ച് കരൺ ജോഹർ ട്വീറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്. എന്റെ എല്ലാക്കാലത്തേയും പ്രിയപ്പെട്ട നടി. അവരുടെ സ്ഥാനത്തേയ്ക് മറ്റാരേയും പകരം വയ്ക്കാൻ സാധിക്കുകയില്ല. അതിശയമായ അവരുടെ സിനിമ ജീവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമാണ് ഈ പുസ്തകത്തിൽ പറയുന്നത്- കരൺ ജോഹർ ട്വിറ്ററിൽ കുറിച്ചു.

 പുസ്തകം എഴുതാനുളള  കാരണം

അതേ സമയം ശ്രീദേവിയുടെ ജീവിതകഥ പറയുന്ന പുസ്തകം എഴുതാനുളള കാരണത്തെ കുറച്ച് തിരക്കഥകൃത്ത് സത്യാർഥും വെളിപ്പെടുത്തിയിട്ടുണ്ട്. താൻ ശ്രീദേവിയുടെ വലിയ ആരാധകനാണ്. അവരുടെ ജീവിതയാത്ര ആഘോഷിക്കാനുള്ള ഒരു അവസരമായിട്ടാണ് ഈ പുസ്തകത്തെ കാണുന്നത്. ശ്രീദേവിയുടെ സഹപ്രവർത്തകരോട് സംസാരിച്ചു. അവരുടെ സഹപ്രവർത്തകരോട് സംസാരിച്ചു. ബാലതാരമായി സിനിമയിൽ എത്തി ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർസ്റ്റാറായി വളർന്ന യാത്രയാണ് പുസ്തകത്തിൽ പ്രതിബാധിക്കുന്നതെന്ന് സത്യാർഥ് പറഞ്ഞു ശ്രീദേവിയുടെ ഭർത്താവും ബോളിവുഡ് നിർമ്മാതാവുമായ ബോണി കപൂറിന്റെ അനുവാദത്തോടെയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്- സത്യാർഥ് കൂട്ടിച്ചേർത്തു

 ശ്രീദേവിയുടെ മരണം


ഇന്ത്യൻ സിനിമയുടെ തീരനഷ്ടമായിരുന്നു ശ്രീദേവിയുടെ വിയോഗം. 2018 ഫെബ്രുവരി 24 ന് വിവാഹ പാർട്ടിക്കിടെയായിരുന്നു ശ്രീദേവിയുടെ വിയോഗം ഹോട്ടലിലെ ബാത്ത് ടബ്ബിൽ മരിച്ച നിലയിൽ താരത്ത കണ്ടെത്തുകയായിരുന്നു. തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നെങ്കിലും ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്. എന്നാൽ ഇന്നു താരത്തിന്റെ മരണം കാരണം വ്യക്തമല്ല.‌

  ബോളിവുഡിന്റെ തീര നഷ്ടം


ബോളിവുഡിന്റെ നഷ്ടമായിട്ടാണ് ശ്രീദേവിയുടെ വിയോഗത്തെ കാണുന്നത്. ഇന്നും പുരസ്കാരവേദികളിലും പൊതുപരിപാടികളിലും ശ്രീദേവിയുടെ അഭാവം കൃത്യമായി അറിയാൻ സാധിക്കാറുണ്ട്. സഹപ്രവർത്തകർ പലരു ഇത് തുറന്നു പറയാറുമുണ്ട്. ശ്രീദേവിയുടെ പെട്ടെന്നുളള മരണം വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു ഇതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള വിവാദങ്ങളും വിമർശനങ്ങളു ഉയർന്നിരുന്നു. ഭർത്താവ് ബോണി കപൂറാണ് നടിയെ മരണപ്പെട്ട നിലയിൽ ആദ്യം കണ്ടത്. താരം മദ്യ പിച്ചിരുന്നുവെന്നും സ്വാഭാവിക മരണമായിരുന്നില്ലെന്നുമുളള വാർത്തകൾ അന്ന് പ്രചരിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X