ദുല്‍ഖര്‍.. നിങ്ങളുടെ ചിരി ഹൃദയം കവരും! ബോളിവുഡിൽ നിന്ന് താരത്തിനൊരു സന്ദേശം

ദുൽഖർ സൽമാന്റെ ബോളിവുഡിലെ രണ്ടാം ഘട്ടമാണ് സോയാ ഫാക്ടർ. സെപ്റ്റംബർ 20 ന് റിലീസിനെത്തിയ ചിത്രത്തിന് രണ്ട് അഭിപ്രായമാണ് ലഭിക്കുന്നത്. ക്രിക്കറ്റ് പ‌ശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ സോനം കപൂറാണ് നായികയായി എത്തിയം. ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനായി ദുൽഖർ എത്തുമ്പോൾ ടീം ലക്കി ചമായ സോയാ സോളങ്കിയെ സോനം കപൂർ അവതരിപ്പിക്കുന്നു.

2008-ല്‍ പ്രസിദ്ധീകരിച്ച അനുജാ ചൗഹാന്‍ രചിച്ച 'ദി സോയാ ഫാക്ടര്‍' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരിക്കിയിരിക്കുന്നത്. 1983-ല്‍ ഇന്ത്യ ലോക കപ്പ് നേടിയ ദിവസം ജനിച്ച സോയ സൊളാങ്കിയെ വരുന്ന ലോക കപ്പ് ജയിക്കാന്‍ ലക്കി ചാമായി തിരഞ്ഞെടുക്കുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഇപ്പോഴിത ചിത്രത്തിലെ ദുൽഖറിന്റെ പ്രകടനത്തെ പുകഴ്ത്തി കരൺ ജോഹർ.

 മികച്ച ചിത്രം

ട്വിറ്ററിലൂടെയായിരുന്നു കരൺ ജോഹറിന്റെ പ്രതികരണം, ദുൽഖറിനു മാത്രമല്ല സോയ ടീമിനും അഭിനന്ദനം അറിയിച്ചുണ്ട്. . ചിത്രത്തിലെ ദുല്‍ഖറിന്റെ കഥാപാത്രം ഏവരുടെയും ഹൃദയം കവരുമെന്നും, ഒരു പുഞ്ചിരി നിങ്ങള്‍ക്ക് സമ്മാനിക്കുന്ന ചിത്രമാണിതെന്നും കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തു. സിനി മയുണ്ടാക്കിയ ആ വലിയ പഞ്ചിരി ചിത്രത്തിലുടനീളം സോനം കപൂറിന്റെ മുഖംത്തും പ്രതിഫലിക്കുന്നുണ്ടെന്നും കരൺ ജോഹർ ട്വീറ്റ് ചെയ്തു.

 രണ്ട് മാസ കൊണ്ട് ക്രിക്കറ്റ്

ചിത്രത്തിനായി ദുൽഖർ ക്രിക്കറ്റ് അഭ്യസിച്ചിരുന്നു. താരത്തിന്റെ പരിശീലനത്തിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിന്നു.രണ്ട് മാസം കൊണ്ടാണ് താരം ക്രിക്കറ്റ് പഠിച്ചെടുത്തത്. ഒരു അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു. ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു. എന്നാൽ പ്രൊഫഷണല്‍ രീതിയില്‍ കളിക്കാനറിയില്ലായിരുന്നു.പ്രൊഫഷണലായി ക്രിക്കറ്റ് കളിക്കുക എന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. മുംബൈയിലും കൊച്ചിയിലുമായി രണ്ട് മാസത്തോളം പ്രാക്ടീസ് ചെയ്താണ് പഠിച്ചത് ദുല്‍ഖര്‍ പറയുന്നു.‍

 ആരാണ്  സോയാ സോളങ്കി

പരസ്യ ഏജൻസിയിലെ ജൂനിയർ കോപ്പി എഡിറ്ററാണ് സോയാ സോളങ്കി. ഇന്ത്യൻ ടീം അംഗങ്ങളുടെ ഫോട്ടോ ഷൂട്ടിനിടെയാണ് സോയയും ക്രിക്കറ്റ് ടീം ക്യാപറ്റൻ നിഖിലും (ദുൽഖർ സൽമാൻ) തമ്മിലപ്‍ കണ്ട് മുട്ടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുന്നു. ഹാർഡ് വർക്കാറായ ക്രിക്കറ്റ് പ്ലേയറാണ് നിഖിൽ. സോയ തന്റെ ജന്മ രഹസ്യം പുറത്തു പറയുന്നതോടെ സോനം കപൂർ ഇന്ത്യൻ ടീമിന്റെ ലക്കി ഗേളായി മാറുന്നത്.

Recommended Video

Bollywood Actress Sonam Kapoor About Dulqer Salmaan | FilmiBeat Malayalam
 റൊമാന്റിക്  ചിത്രം


1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയ ദിവസം ജനിച്ച പെൺകുട്ടിയാണ് സോയ. പിന്നീട് ഈ പെൺകുട്ടി ഇന്ത്യന്‍ ടീമിന്റെ ഭാഗ്യമായി അറിയപ്പെടുന്നത്. ചിത്രത്തിൽ ഇന്ത്യൻ ടീം ക്യാപ്നായിട്ടാണ് ദുൽഖർ എത്തുന്നത്.സോയ സോളങ്കി എന്ന പെണ്‍കുട്ടിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ക്യാപ്റ്റനും തമ്മിലുള്ള പ്രണയവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും കൂട്ടിയിണക്കിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഒരു സ്പോർട്സ് പശ്ചാത്തലത്തിൽ ഇറങ്ങുന്ന പ്രണയകഥയാണ് ചിത്രം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X