ഞങ്ങള്‍ വിളിക്കുമ്പോഴെല്ലാം അദ്ദേഹം പൊട്ടിക്കരയുകയാണ്! കരണ്‍ ജോഹറിനെക്കുറിച്ച് സുഹൃത്ത്‌

By Prashant V R

സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗത്തിന് പിന്നാലെ ബോളിവുഡില്‍ വലിയ രീതിയിലുളള സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന സംവിധായകനാണ് കരണ്‍ ജോഹര്‍. സുശാന്തിന്റെ വിടവാങ്ങലിന് പിന്നാലെ അനുശോചനം രേഖപ്പെടുത്തി കരണ്‍ എത്തിയതിന് പിന്നാലെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. കരണ്‍ ജോഹറാണ് ബോളിവുഡില്‍ സ്വജനപക്ഷപാതത്തിന്റെ വക്താവ് എന്നായിരുന്നു അധികപേരും ആരോപിച്ചിരുന്നത്.

താരപുത്രന്മാരാണ് ബോളിവുഡ് ഭരിക്കുന്നതെന്നും കഴിവുളളവര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നുമായിരുന്നു ആരോപണങ്ങള്‍ വന്നത്. കരണ്‍ ജോഹറിനെ പുറമെ നടി ആലിയ ഭട്ടിനെതിരെയും വിമര്‍ശനങ്ങള്‍ വന്നിരുന്നു. കോഫി വിത്ത് കരണ്‍ ഷോയില്‍ സുശാന്തിനെ ഇരുവരും പരിഹസിച്ച് എന്ന് ആരോപിച്ച് പലരും രംഗത്തെത്തിയിരുന്നു.

പിന്നാലെ കരണിനെയും ആലിയയെയും

പിന്നാലെ കരണിനെയും ആലിയയെയും സോഷ്യല്‍ മീഡിയയില്‍ അണ്‍ഫോളോ ചെയ്തും ഇവര്‍ പ്രതിഷേധിച്ചിരുന്നു. സുശാന്തിന്റെ വിയോഗത്തിന് പിന്നാലെയാണ് സ്വജനപക്ഷപാതത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും സജീവമായത്. വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും ശക്തമായതോടെ കടുത്ത മാനസിക സംഘര്‍ഷത്തിലാണ് കരണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സുശാന്തിന്റെ വിയോഗത്തിന് പിന്നാലെ

സുശാന്തിന്റെ വിയോഗത്തിന് പിന്നാലെ കരണിന് നേരെ ക്രുരമായ ആക്രമണങ്ങളാണ് ഉണ്ടാവുന്നതെന്നും ഇത് അദ്ദേഹത്തെ തളര്‍ത്തിയിരിക്കുകയാണെന്നും അടുത്ത സുഹൃത്താണ് വ്യക്തമാക്കിയിരിക്കുന്നത്. കരണ്‍ കടുത്ത വിഷമത്തിലാണെന്ന് ഇയാള്‍ പറയുന്നു. മൂന്ന് വയസ് മാത്രം പ്രായമുളള ഇരട്ട കുഞ്ഞുങ്ങള്‍ക്കെതിരെ വരെ ആക്രമണം നടക്കുകയാണ്.

Recommended Video

സുശാന്തിന്റെ മരണത്തില്‍ എട്ട് താരങ്ങള്‍ക്കെതിരെ കേസ് | FilmiBeat Malayalam
അവരെ കൊല്ലുമെന്ന ഭീഷണിയുമുണ്ട്.

അവരെ ഇല്ലാതാക്കുമെന്ന ഭീഷണിയുമുണ്ട്. സുശാന്തിന്റെ വിയോഗത്തിന് പകരമായി കരണിനോട് സ്വയം ജീവനൊടുക്കാനാണ് അദ്ദേഹത്തെ വെറുക്കുന്ന ഒരാള്‍ കുറിച്ചിരിക്കുന്നത്, കരണ്‍ ഈ വിഷയത്തില്‍ പ്രതികരിക്കില്ല. അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നല്‍കിയ നിര്‍ദ്ദേശമാണത്. പ്രശ്‌നങ്ങള്‍ സിനിമയ്ക്ക് അപ്പുറമായിരിക്കുന്നു. ഞങ്ങള്‍ കരണിനെ വിളിക്കുമ്പോഴെല്ലാം അദ്ദേഹം പൊട്ടിക്കരയുകയാണ്.

ഇത്രയും ശിക്ഷ

ഇത്രയും ശിക്ഷ ഞാന്‍ അര്‍ഹിക്കുന്നുണ്ടോ എന്നാണ് കരണിന്റെ ചോദ്യം. സുശാന്തിനെ വിയോഗത്തില്‍ കരണിനെ എന്തിനാണ് ഇങ്ങനെ പഴിക്കുന്നത്. സുഹൃത്ത് ചോദിച്ചു. നേരത്തെ വിമര്‍ശനങ്ങള്‍ ശക്തമായതോടെ സൊനാക്ഷി സിന്‍ഹ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡീആക്ടീവേറ്റ് ചെയ്തിരുന്നു. കരണിനൊപ്പം ആലിയ ഭട്ട്, കരീന കപൂര്‍, സോനം കപൂര്‍ തുടങ്ങിയവരും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ തങ്ങളുടെ കമന്റുകള്‍ ലിമിറ്റ് ചെയ്തിരിക്കുകയാണ്.

എംഎസ് ധോണി ബയോപിക്ക്

എംഎസ് ധോണി ബയോപിക്ക് ചിത്രത്തിലൂടെയാണ് സുശാന്ത് എല്ലാവരുടെയും പ്രിയങ്കരനായത്. ചിത്രത്തില്‍ ധോണിയായുളള പ്രകടനം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ദംഗല്‍ സംവിധായകന്‍ നിതേഷ് തിവാരിയുടെതായി പുറത്തിറങ്ങിയ ചിച്ചോരെ എന്ന ചിത്രവും സുശാന്തിന്റെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. കമ്മിറ്റ് ചെയ്ത സിനിമകളെല്ലാം മുടങ്ങിയതും വിഷമഘട്ടത്തില്‍ ആരും ഒപ്പം നില്‍ക്കാതിരുന്നതും കൊണ്ടാണ് നടന്‍ ജീവിതം അവസാനിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

More from Filmibeat

Read more about: sushant singh rajput
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X