»   » ആമിര്‍ ചിത്രം ദംഗല്‍ കണ്ട് കരണ്‍ ജോഹര്‍ പറഞ്ഞത്!

ആമിര്‍ ചിത്രം ദംഗല്‍ കണ്ട് കരണ്‍ ജോഹര്‍ പറഞ്ഞത്!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഇന്ത്യന്‍ ഗുസ്തി താരമായിരുന്ന മഹാവീര്‍ സിങ് ഫൊഗാവട്ടിന്റെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രമാണ് ദംഗല്‍. ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തിയത് ആമിര്‍ഖാനാണ്. ദംഗലിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്.

റിലീസിനു മുന്‍പു തന്നെ ചിത്രം കാണാന്‍ അവസരം ലഭിച്ച സംവിധായകന്‍ കരണ്‍ ജോഹറും നടി ശബാന ആസ്മിയുമെല്ലാം ചിത്രത്തെ കുറിച്ചു പറഞ്ഞതെന്താണെന്നറിയാന്‍ തുടര്‍ന്നു വായിക്കൂ...

ദംഗലില്‍ ആമിറിന്റെ വേഷം

ഇന്ത്യന്‍ ഗുസ്തിതാരമായിരുന്നു മഹാവീര്‍ സിങ് ഫൊഗവട്ടിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കി നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രമാണ് ദംഗല്‍. ആമിര്‍ ഖാനാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രം ഡിസംബര്‍ 23 നു റീലീസ് ചെയ്യും.

ചിത്രം കണ്ട് കരണ്‍ ജോഹര്‍ ട്വിറ്ററില്‍ കുറിച്ചത്

വാക്കുകള്‍ക്കതീതം... പത്തു വര്‍ഷത്തിനുള്ളില്‍ താന്‍ കണ്ട മികച്ച ചിത്രമെന്നാണ് കരണ്‍ ട്വിറ്ററില്‍ കുറിച്ചത്.

ശബാന ആസ്മി പറഞ്ഞത്

ചിത്രം 100 ശതമാനം വിജയമെന്നാണ് ശബാന ആസ്മി പറയുന്നത്. ആമിറിന്റെ പ്രകടനത്തിനു പകരം വയ്ക്കാനൊന്നുമില്ലെന്നും നടി വ്യക്തമാക്കുന്നു. മികച്ച തിരക്കഥയാണ് ദംഗലിനെ വ്യത്യസ്തമാക്കുന്നതെന്നും ശബാന പറഞ്ഞു.

മഹാവീര്‍ ഫൊഗാവട്ടിന്റെ കഥമാത്രമല്ല

ഗുസ്തി താരം മഹാവീര്‍ സിങ് ഫൊഗാവട്ട് തന്റെ മൂന്നു പെണ്‍മക്കളെ ഗുസ്തിയില്‍ പരിശീലനം നല്‍കുന്നതിനായി നേരിടേണ്ടി വരുന്ന വിഷമതകളാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം സ്ത്രീ ശാക്തീകരണത്തിന്റെ പ്രാധാന്യം ഊട്ടി ഉറപ്പിക്കുന്നുണ്ടെന്നും താരങ്ങള്‍ വ്യക്തമാക്കുന്നു.

English summary
Karan Johar watches Aamir Khan's Dangal & gives his verdict on Twitter as, “Just saw DANGAL...haven't seen a better film in a decade......speechless!!!!”

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam