»   » ഒമ്പത് മാസം മുഖത്ത് പോലും നോക്കാന്‍ കഴിഞ്ഞില്ല, കരീനയുമായി പണത്തിന്റെ പേരില്‍ വഴക്ക്

ഒമ്പത് മാസം മുഖത്ത് പോലും നോക്കാന്‍ കഴിഞ്ഞില്ല, കരീനയുമായി പണത്തിന്റെ പേരില്‍ വഴക്ക്

Posted By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് താരം കാജോളുമായുള്ള പിണക്കത്തെ കുറിച്ചും അതിന്റെ സത്യാവസ്ഥയെ കുറിച്ചും സംവിധായകന്‍ കരണ്‍ ജോഹര്‍ വെളിപ്പെടുത്തിയിരുന്നു. കാജോളുമായി നേരിട്ടുള്ള പ്രശ്്‌നമല്ല ഇതെന്നും ഭര്‍ത്താവ് അജയ് ദേവ്ഗണുമായിട്ടുള്ള പ്രശ്‌നമാണെന്നും കരണ്‍ ജോഹര്‍ വെളിപ്പെടുത്തിയിരുന്നു. കരണ്‍ ജോഹറിന്റെ 'അന്‍ അണ്‍സ്യൂട്ടബിള്‍ ബോയി' എന്ന ജീവചരിത്രത്തിലാണ് കരണ്‍ ജോഹര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ബോളിവുഡില്‍ എല്ലാവരും അസൂയയോടെ നോക്കിയിരുന്ന സൗഹൃദമാണ് ഇതോടെ തകര്‍ന്നത്. ഇരുവരും പിരിഞ്ഞതിന്റെ കാരണം ബോളിവുഡില്‍ പലതരത്തില്‍ വളച്ചൊടിച്ചിരുന്നു. അതിന് പിന്നാലെയാണ് കരണ്‍ ജോഹര്‍ കാജോളുമായുള്ള പിണക്കത്തിന്റെ കാരണം വെളിപ്പെടുത്തിയത്. പുസ്തകത്തില്‍ നടി കരീന കപൂറുമായുള്ള പ്രശ്‌നത്തെ കുറിച്ചും കരണ്‍ ജോഹര്‍ തുറന്ന് പറഞ്ഞു.

കരീനയുമായുള്ള പ്രശ്‌നത്തെ കുറിച്ച് കരണ്‍ ജോഹര്‍

പണത്തിന്റെ പേരിലാണ് ഞങ്ങള്‍ക്കിടയിലുള്ള പ്രശ്‌നം തുടങ്ങുന്നത്. മുജ് സെ ദോസ്തി എന്ന ചിത്രം ബോക്‌സോഫീസില്‍ വന്‍ പരാജയമായിരുന്നു. അതിന് ശേഷ്മാണ് കല്‍ഹോ നാ ഹോ എന്ന ചിത്രത്തിന് വേണ്ടി കരീന കപൂറിനെ സമീപിക്കുന്നത്. എന്നാല്‍ കരീന പ്രതിഫലം കൂട്ടി ചോദിച്ചു.

ഷാരൂഖിന് കൊടുക്കുന്ന പ്രതിഫലം, കരീനയുടെ വാശി

അതെ കല്‍ഹോ ന ഹോ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചപ്പോള്‍ മുതലാണ് ഞങ്ങള്‍ക്കിടയിലുള്ള പ്രശ്‌നം തുന്നത്. ചിത്രത്തില്‍ നായകനായി അഭിനയിക്കുന്ന ഷാരൂഖിന് നല്‍കുന്ന പ്രതിഫലം വേണമെന്ന് പറഞ്ഞ് കരീന വാശി പിടിച്ചു. ഞാന്‍ പറഞ്ഞു 'ക്ഷമിക്കണം'.

കരീനയ്ക്ക് പകരം, പ്രീതിയെ

കരീനയുടെ പ്രതികരണം തന്നെ ഒരുപാട് വേദനിപ്പിച്ചു. ഞാന്‍ അക്കാര്യം തന്റെ പിതാവിനോട് പറയുകയും ചെയ്തു. അതിന് ശേഷം ഞാന്‍ കരീനയുടെ നിലപാടില്‍ മാറ്റമുണ്ടോ എന്നറിയാന്‍ വിളിച്ചു. പക്ഷേ കരീന സംസാരിക്കാന്‍ തയ്യാറായില്ല. അതിന് ശേഷമാണ് ഞാന്‍ പ്രീതി സിന്റയെ ചിത്രത്തിലേക്ക് പരിഗണിക്കുന്നത്.

കുറേ നാള്‍ മിണ്ടാതിരുന്നു

അതിന് ശേഷം ഞങ്ങള്‍ കുറേനാള്‍ മിണ്ടിയില്ല. പാര്‍ട്ടിയിലും പൊതു പരിപാടിയിലും വച്ച് കണ്ടു. പക്ഷേ മുഖം പോലും നോക്കാതെ നടന്നു.

എന്നോട് ക്ഷമിക്കണം

പിന്നീട് അച്ഛന് അസുഖം ബാധിച്ച് ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ കിടക്കുമ്പോഴാണ് കരീനയുടെ കോള്‍ വരുന്നത്. ഞാന്‍ സംസാരിച്ചു. യാഷ് അങ്കിളിന്റെ കാര്യം താന്‍ ഇപ്പോഴാണ് അറിയുന്നതെന്നും ഇതുവരെ വിളിച്ച് അന്വേഷിക്കാത്തതില്‍ ക്ഷമ ചോദിക്കുന്നുവെന്നും കരീന പറഞ്ഞു.

English summary
Karan Johar Writes About His UGLY FIGHT With Kareena Kapoor.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam