ഏഴു വര്‍ഷങ്ങള്‍ക്കുശേഷം പ്രണയ ജോഡികള്‍ ഒന്നിക്കുന്നു

By Sruthi K M

കരീനയുടെ സന്തോഷം കണ്ടോ..ഈ സന്തോഷത്തിനു പിന്നില്‍ മറ്റൊന്നും അല്ല. ഷാഹിദ് കപൂറിന്റെ കൂടെ വീണ്ടും ഒന്നിച്ച് അഭിനയിക്കാന്‍ അവസരം കിട്ടിയിരിക്കുകയാണ് ഈ താരസുന്ദരിക്ക്. ഈ സന്തോഷം കണ്ടിട്ട് സെയിഫ് അലീ ഖാന്റെ ഉറക്കം പോയി കാണും. ഒരു വിധത്തിലാണ് രണ്ടു പേരെയും വര്‍ഷങ്ങള്‍ക്കു മുന്‍പ് പിരിച്ചത്. ചൂടുപിടിച്ച പ്രേമം തകര്‍ന്നപ്പോള്‍ സെയ്ഫ് അലീ ഖാന്‍ കരീനയെ വിവാഹം കഴിക്കുകയായിരുന്നു. ഇനിയിപ്പോള്‍ ഈ ഒന്നിക്കല്‍ എന്തിനുള്ള പുറപ്പാടാണോ ആവോ. വീണ്ടും പ്രണയം പൊട്ടി മുളയ്ക്കുമോ എന്നാണ് എല്ലാവരുടെയും സംശയം.

ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാഹിദും കരീന കപൂറും ഉദ്ത പഞ്ചാബ് എന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. സംവിധായകന്‍ അഭിഷേക് ചൗബേയുടെ പുതിയ ചിത്രത്തിലാണ് ഈ പഴയ പ്രണയ ജോഡികള്‍ ഒരുമിക്കുന്നത്. എന്നാല്‍ ഷാഹിദിന്റെ നായിക കരീന ആയിരിക്കില്ലെന്നാണ് സൂചന. ചിത്രത്തില്‍ ആലിയ ഭട്ടും അഭിനയിക്കുന്നുണ്ട്. ഷാഹിദിന്റെ നായിക ആലിയ ഭട്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

love

പഴയ പ്രണയം പൂവിട്ടാലോ എന്നു വിചാരിച്ചാണോ സംവിധായകന്‍ കരീനയെ നായിക സ്ഥാനത്തു നിന്നു മാറ്റുന്നത് എന്നറിയില്ല. അല്ലെങ്കില്‍ സെയ്ഫ് അലീ ഖാന്റെ നിര്‍ദ്ദേശമാണോ എന്നൊരു സംശയവും ഇല്ലാതില്ല. എന്തൊക്കെ ആയാലും പണ്ടത്തെ പിണക്കമൊക്കെ മറന്ന് രണ്ടും പേരും ഒന്നിക്കട്ടെ. പഴയ പ്രണയ ഓര്‍മ്മകള്‍ ഒന്നു കൂടി മനസ്സില്‍ ഓടിയെത്താന്‍ പുതിയ ചത്രം വേദിയൊരുക്കും എന്നുറപ്പാണ്.

ഷാഹിദ്-കരീന ജോഡി ആരാധകര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. ജബ് വി മെറ്റ് അത്രമാത്രം ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിചെന്ന ഒരു ചിത്രം ആയിരുന്നു. ബോക്‌സോഫീസില്‍ വന്‍ ഹിറ്റായ ചിത്രം കൂടിയായിരുന്നു ജബ് വി മെറ്റ്. അതുകൊണ്ടു തന്നെ ഷാഹിദ് കപൂറും കരീന കപൂറും വീണ്ടും ഒന്നിക്കുന്നത് ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X