ബിപാഷയ്‌ക്കു പിന്നാലെ കരീനയും ബിക്കിനിയില്‍

By Super

ധൂം2 എന്ന ചിത്രത്തില്‍ ബിപാഷ ബസുവരെ ബിക്കിനിയണിഞ്ഞ്‌ പ്രത്യക്ഷപ്പെട്ടു, പിന്നെയെന്തുകൊണ്ട്‌ തനിയ്‌ക്കായിക്കൂടെന്നാണ്‌ കരീന കപൂറിന്റെ ഉള്ളില്‍.

എന്തായാലും ബിക്കിനിയണിഞ്ഞുവെന്ന പേര്‌ സ്വന്തം നേട്ടങ്ങളിലും എഴുതിച്ചേര്‍ക്കാന്‍ തന്നെയാണ്‌ കരീനയുടെ പുറപ്പാട്‌. യശ്‌ രാജ്‌ സംവിധാനം ചെയ്യുന്ന തഷാനിലാണ്‌ കരീന ബിക്കിനിയിട്ട്‌ പ്രത്യക്ഷപ്പെടുന്നത്‌. 2008 ഫെബ്രുവിരിയിലാണത്രേ ബിക്കിനി രംഗങ്ങളുടെ ചിത്രീകരണം നടക്കുക.

ബിക്കിനിയണിയുമ്പോള്‍ ശരീരവടിവ്‌ മറ്റെപ്പോഴത്തേക്കാളും വെളിപ്പെടുമെന്ന്‌ അറിയാവുന്നതുകൊണ്ടുതന്നെ തന്റെ വടിവ്‌ മെച്ചപ്പെടുത്താനായി ഭക്ഷണം കുറച്ചും വ്യായാമം ചെയ്‌തും കരീന പഠിച്ചപണി പതിനെട്ടും പയറ്റുകയാണത്രേ.

ജാബ്‌ വി മെറ്റിന്റെ പരസ്യവുമായി ബന്ധപ്പെട്ട്‌ വേദികളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ത്തന്നെ പരമാവധി ഇറുകിയ വസ്‌ത്രങ്ങളിലൂടെ കരീനയുെട ശരീരവടിവ്‌ മെച്ചപ്പെട്ടതായി പ്രകടമായിരുന്നു. പക്ഷേ അതിന്‌ പിന്നില്‍ ഇത്തരമൊരു ലക്ഷ്യമുണ്ടെന്ന്‌ ആരാധകര്‍ അറിയുന്നത്‌ ഇപ്പോഴാണെന്ന്‌ മാത്രം.

ബിക്കിനിച്ചിത്രം എന്തായാലും കപൂര്‍ പുത്രിയ്‌ക്ക്‌ ഒരു വെല്ലുവിളിതന്നെയായിരിക്കുമെന്നാണ്‌ ബോളിവുഡിലെ സംസാരം. കാരണം ബിക്കിനിയിട്ട്‌ തഴക്കവും പഴക്കവും നേടിയ മല്ലിക ഷെരാവത്ത്‌, മലൈക അറോറ ഖാന്‍, ബിപാഷ ബസു എന്നിവരുടെ നിരയിലേയ്‌ക്കാണ്‌ ബിക്കിനിയുമിട്ട്‌ കരീന വന്നുകയറേണ്ടതെന്നുതന്നെ.

More from Filmibeat

Read more about: kareena kapoor bikini film dhoom 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X