ഞാന്‍ ബിക്കിനി ധരിക്കുന്നത് തടയാന്‍ സെയ്ഫ് ആരാണ്! വായടപ്പിക്കുന്ന മറുപടിയുമായി കരീന കപൂര്‍
Recommended Video

ബോളിവുഡ് സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരസുന്ദരികളില്‍ ഒരാളാണ് കരീന കപൂര്‍. നടിയുടെ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകരണമാണ് ലഭിക്കാറുളളത്. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും ചെയ്താണ് കരീന ബോളിവുഡില്‍ തിളങ്ങിയത്. വിവാഹ ശേഷവും ബോളിവുഡില്‍ സജീവമായി തന്നെയാണ് നടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
അമ്മയായ ശേഷം വളരെ പെട്ടെന്നായിരുന്നു ബോളിവുഡിലേക്ക് ഒരു ഗംഭീര തിരിച്ചുവരവ് കരീന നടത്തിയിരുന്നത്. എന്നാല്‍ സിനിമയില്‍ തിരിച്ചെത്തിയ ശേഷം വലിയ വിമര്‍ശനങ്ങളും നടിക്ക് നേരിടേണ്ടി വന്നിരുന്നു. ഏന്തിനും ഏതിനും കുടുംബത്തെയും സിനിമയെയും ബന്ധപ്പെടുത്തികൊണ്ടായിരുന്നു നടിയെ എല്ലാവരും വിമര്‍ശിച്ചിരുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ വിമര്‍ശകരുടെ വായടിപ്പിക്കുന്ന തരത്തിലുളള ഒരു മറുപടി കരീന പറഞ്ഞിരുന്നു.

ബിക്കിനി ധരിച്ചതിനെ വിമര്‍ശിച്ചവര്‍ക്കാണ്
ബോളിവുഡ് സംവിധായകന്‍ അര്‍ബാസ് ഖാന്റെ ടോക്ക് ഷോയിലായിരുന്നു കരീന കപൂര്‍ സംസാരിച്ചത്. അമ്മയായ ശേഷം താന്‍ ബിക്കിനി ധരിച്ചതിനെ വിമര്‍ശിച്ചവര്‍ക്കാണ് കരീനയുടെ മറുപടി വന്നത്. കുറച്ചുനാള്‍ മുന്‍പ് അവധിക്കാലം ആഘോഷിക്കാനായി സെയ്ഫ് അലി ഖാനും മകനുമൊപ്പം നടി വിദേശ യാത്രകള്‍ നടത്തിയിരുന്നു. രാജ്യത്തിനകത്തും പുറത്തുമായി നിരവധി സ്ഥലങ്ങള്‍ ഇവര്‍ സന്ദര്‍ശിച്ചിരുന്നു.

വെെറലായ ചിത്രം
ഇവര്‍ക്കൊപ്പം സെയ്ഫ് അലി ഖാന്റെ സഹോദരി സോഹയും ഭര്‍ത്താവും മകളും കൂടെയുണ്ടായിരുന്നു. യാത്രക്കിടെ ഇവര്‍ പങ്കുവെച്ച ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. അതേസമയം ഈ ചിത്രങ്ങള്‍ക്കു നേരെ വലിയ രീതിയിലാണ് സൈബര്‍ ആക്രമണം ഉണ്ടായത്. കരീനയുടെ ചിത്രങ്ങള്‍ക്കു താഴെ വന്ന കമന്റുകള്‍ അര്‍ബാസ് ഖാന്‍ ഷോയില്‍ വായിച്ചിരുന്നു.

നരകത്തിലേക്ക് പോകൂ
ആ കമന്റുകള്‍ ഇങ്ങനെയായിരുന്നു. നരകത്തിലേക്ക് പോകൂ സെയ്ഫ് അലിഖാന്‍. ഭാര്യ ബിക്കിനി ധരിക്കുമ്പോള്‍ നിങ്ങള്‍ക്കു നാണക്കേട് തോന്നുന്നില്ലേ. അര്‍ബാസ് കമന്റ് വായിച്ചതിനു പിന്നാലെയാണ് കരീന കപൂറിന്റെ മറുപടി വന്നത്. ഞാന്‍ ബിക്കിനി ധരിക്കുന്നത് തടയാന്‍ സെയ്ഫ് ആരാണ്. നീ എന്തുക്കൊണ്ടാണ് ബിക്കിനി ധരിക്കുന്നത്? അല്ലെങ്കില്‍ നീ എന്തിനാണ് ഇത് ചെയ്തത് എന്നു അദ്ദേഹം ചോദിക്കുന്ന തരത്തിലുളള ബന്ധമാണ് ഞങ്ങളുടെതെന്ന് ഇതുവരെ തോന്നിയിട്ടില്ല.

സെയ്ഫ് എന്നെ വിശ്വസിക്കുന്നു
സെയ്ഫ് എന്നെ വിശ്വസിക്കുന്നു. ഞാന്‍ ബിക്കിനി ധരിക്കുന്നുവെങ്കില്‍ അതിനൊരു കാരണമുണ്ടായിരിക്കും. അര്‍ബാസ് ഖാന്റെ ടോക്ക് ഷോയില്‍ സംസാരിക്കവേ കരീന കപൂര്‍ വ്യക്തമാക്കി. അതേസമയം ഷോയില്‍ വെച്ച് അര്‍ബാസ് ഖാന്‍ ചോദിച്ച മറ്റൊരു ചോദ്യത്തിന് കരീന വികാരഭരിതയായിരുന്നു. നിങ്ങള്‍ ഒരു ആന്റിയാണ് വെറുതെ കൗമാരക്കാരെ പോലെ പെരുമാറരുതെന്നായിരുന്നു കമന്റ്, എന്നാല്‍ ഇത് വായിച്ച് ആദ്യം ചിരിച്ചുവെങ്കിലും പിന്നീട് താരം വികാരഭരിതയാവുകയായിരുന്നു.

സെലിബ്രിറ്റികള്‍ക്ക് ഒരു വികാരവുമില്ലെന്നാണ്
തുടര്‍ന്ന് ഒരിക്കല്‍ പോലും താരങ്ങളുടെ വികാരത്തെ കുറിച്ച് ജനങ്ങള്‍ ചിന്തിക്കുന്നില്ലെന്നും കരീന പറഞ്ഞു. സെലിബ്രിറ്റികള്‍ക്ക് ഒരു വികാരവുമില്ലെന്നാണ് ജനങ്ങള്‍ ധരിച്ചിരിക്കുന്നത്. അങ്ങനെ ചിന്തിച്ചു കൊണ്ടാണ് അവര്‍ ഇത്തരത്തില്‍ പെരുമാറുന്നത്. ആര് എന്ത് പറഞ്ഞാലും ഞങ്ങള്‍ അതെല്ലാം ഒന്നും മിണ്ടാതെ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ നിലപാടെന്നും താരം അര്‍ബാസ് ഖാന്റെ ടോക്ക് ഷോയില്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications