»   » കരീനയുടെ കാമുകനെ ബിപാഷ തട്ടിയെടുക്കുമോ?

കരീനയുടെ കാമുകനെ ബിപാഷ തട്ടിയെടുക്കുമോ?

Posted By:
Subscribe to Filmibeat Malayalam
Kareena Kapoor-Bipasha Basu
കരീന കപൂര്‍ ടെന്‍ഷനിലാണ്. ബോളിവുഡ് സുന്ദരി ബിപാഷ ബസുവാണ് നടിയുടെ ഉറക്കം കെടുത്തുന്നത്. താനും സെയ്ഫും തമ്മിലുള്ള പ്രണയം ബിപാഷ പൊളിച്ചടുക്കുമോ എന്നാണ് കരീനയുടെ പേടി.

റേസ് എന്ന ചിത്രത്തിലെ പ്രണയരംഗങ്ങളില്‍ ബിപാഷയ്‌ക്കൊപ്പം സെയ്ഫ് ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ സെറ്റില്‍ വച്ച് ബിപ്‌സുമായി സെയ്ഫ് വല്ലാതെ അടുത്തുവെന്ന് മാധ്യമങ്ങള്‍ പറഞ്ഞു പരത്തിയപ്പോഴൊന്നും കരീന കുലുങ്ങിയില്ല. എന്നാല്‍ തന്റെ കണ്ണുവെട്ടിച്ച് സെയ്ഫ് ബിപാഷയ്‌ക്കൊപ്പം ഔട്ടിങ്ങിന് പോയെന്ന വാര്‍ത്തയാണ് കരീനയെ ചൊടിപ്പിച്ചത്.

കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയില്‍ പങ്കെടുക്കവേ സെയ്ഫിനോട് പ്രണയം തോന്നുന്നുവെന്ന് ബിപാഷ തുറന്നടിയ്ക്കുകയും ചെയ്തതോടെ സംഗതി അല്പം പിശകാണെന്ന് കരീനയ്ക്ക് ബോദ്ധ്യമായി.

സെയ്ഫ് നായകനായ റേസിന്റെ രണ്ടാം ഭാഗത്തിലും ബിപാഷയുണ്ട്. ഇതോടെ കരീനയുടെ ടെന്‍ഷന്‍ ഇരട്ടിച്ചിരിക്കുകയാണ്. മധൂര്‍ ഭണ്ഡാര്‍ക്കറുടെ ഹീറോയിന്‍ പൂര്‍ത്തിയായാലുടന്‍ കരീന റേസ് 2വിന്റെ സെറ്റിലെത്തുമെന്നും നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

English summary
It was reported that during the making of Race, Saif Ali Khan and Bipasha Basu shared a sizzling off-screen chemistry.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam