ഷാഹിദ് വിവാഹിതനാകുന്നതില്‍ സന്തോഷമെന്ന് കരീന
ഷാഹിദ് കപൂര്‍ വിവാഹിതനാകുന്നതില്‍ സന്തോഷമെന്ന് മുന്‍കാമുകി കരീനാകപൂര്‍.ഷാഹിദിന്റെ വിവാഹ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഏറ്റവും സന്തോഷിച്ചത് കരീനാകപൂര്‍ തന്നെയാണ്.
ഉഡ്ത്താ പഞ്ചാബ് എന്ന പുതിയ ചിത്രത്തില്‍ ഷാഹിദിനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുന്ന കരീന ഷൂട്ടിംഗ് തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഷാഹിദിന്റെ വിവാഹ വാര്‍ത്ത് അറിഞ്ഞത്.

വധു മീരാ രജപുത്തിന്റെയും തന്റെയും ഒരു പൊതു സുഹൃത്തില്‍ നിന്നാണ് വിവരം കരീന അറിഞ്ഞത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഇരുവര്‍ക്കും ആശംസ അറിയിക്കാനും കരീന മറന്നില്ല.
ഒരുകാലത്ത് ബോളിവുഡില്‍ ഗോസിപ് കോളങ്ങളില്‍ നിറഞ്ഞു നിന്ന താരങ്ങളായിരുന്നു ഷാഹിദും കരീനയും പിന്നീട് ഇരുവരും അകലുകയും കരീന സെയ്ഫ് അലി ഖാനെ വിവാഹം ചെയ്യുകയും ചെയ്തു
kareena kapoor shahid kapoor saif ali khan bollywood കരീന കപൂര്‍ സെയ്ഫ് അലിഖാന് ഷാഹിദ് കപൂര്‍ ബോളിവുഡ്


Click it and Unblock the Notifications