അച്ഛനും അമ്മയും വേര്‍പിരിഞ്ഞതിനെ കുറിച്ച് കരീന കപൂര്‍, അമ്മയാണ് എന്റെ ശക്തി, പക്ഷെ....
ബോളിവുഡില്‍ സിനിമ മാത്രമല്ല, പലപ്പോഴും വിവാഹ മോചനം പോലുള്ള അനാവശ്യ ആചാരങ്ങളും പാരമ്പര്യമാണ്. കരീന കപൂറിന്റെ അമ്മയും അച്ഛനും വര്‍ഷങ്ങള്‍ക്ക് മുന്‍പേ വേര്‍പിരിഞ്ഞതാണ്. അമ്മയാണ് കരീനയെയും സഹോദരി കരിഷ്മയെയും വളര്‍ത്തിയത്. എന്നാല്‍ മാതാപിതാക്കളുടെ വിവാഹ മോചനത്തെ കുറിച്ചോ മറ്റ് സ്വകാര്യ കാര്യങ്ങളെ കുറിച്ചോ ഇതുവരെ കരീന കപൂര്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല. ഇതാദ്യമായി താരം തന്റെ രക്ഷിതാക്കളുടെ വേര്‍പിരിയലിനെ കുറിച്ച് സംസാരിക്കുകയാണ്. മോജോ സ്‌റ്റോറി എന്ന അഭിമുഖത്തിലാണ് കരീന കപൂര്‍ ഖാന്‍ അച്ഛന്റെയും അമ്മയുടെയും വേര്‍പിരിയലിനെ കുറിച്ച് പറഞ്ഞത്.
1987 ലാണ് കരീന കപൂറിന്റെ അച്ഛന്‍ രണ്‍ദീര്‍ കപൂറും അമ്മ ബബിതയും നിയമപരമായി വേര്‍പിരിഞ്ഞത്. അന്ന് കരീനയ്ക്ക് വെറും ഏഴ് വയസ്സ് മാത്രമായിരുന്നു പ്രായം. ബബിത ഒറ്റയ്ക്ക് നിന്നാണ് കരീന കപൂറിനെയും സഹോദരി കരിഷ്മ കപൂറിനെയും പഠിപ്പിച്ച് വളര്‍ത്തി വലുതാക്കിയത് എന്ന വസ്തുത ബോളിവുഡില്‍ ഏറെ അംഗീകരിക്കപ്പെട്ട കാര്യമായിരുന്നു. ഏറ്റവും കരുത്തുറ്റ സ്ത്രീ എന്നാണ് പലപ്പോഴും ബോളിവുഡ് സിനിമാ ലോകം ബബിതയെ വിശേഷിപ്പിച്ചത്.

നിയമപരമായി വേര്‍പിരിഞ്ഞു എങ്കിലും ഞങ്ങള്‍ മക്കളുടെ കാര്യത്തിന് വേണ്ടി അച്ഛനും അമ്മയും ഒന്നിച്ച് ചേരാറുണ്ട് എന്ന് കരീന കപൂര്‍ പറയുന്നു. അവര്‍ ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. പരസ്പരമുള്ള സ്‌നേഹവും ബഹുമാനും സൂക്ഷിക്കുന്നവരാണ്- കരീന കപൂര്‍ പറഞ്ഞു.
അമ്മ എന്റെയും സഹോദരി കരിഷ്മയുടെയും നട്ടെല്ലാണ്. അമ്മയാണ് എന്നും എന്റെ ബെസ്റ്റ് ഫ്രണ്ട്. ഞങ്ങളുടെ കരുത്ത്. പക്ഷെ എനിക്ക് ഏറെ സ്‌നേഹവും ബഹുമാനവും അച്ഛനോട് ഉണ്ട്. ഞങ്ങളുടെ ജീവിതം മുന്നോട്ട് നയിച്ചത് അമ്മയാണ് പക്ഷെ എപ്പോഴും അച്ഛന്റെ നിശബ്ദ സാന്നിധ്യം ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു എന്ന് കരിഷ്മ കപൂര്‍ അഭിമുഖത്തില്‍ സംസാരിക്കവെ പറഞ്ഞു.
സെയ്ഫ് അലി ഖാന്‍ ആണ് കരീന കപൂറിന്റെ ഭര്‍ത്താവ്. 2012 ലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ശേഷവും ആദ്യ പുത്രന്‍ തൈമൂര്‍ അലി ഖാന്‍ ജനിച്ച ശേഷവും കരീന കപൂര്‍ സിനിമയില്‍ നിന്ന് നീണ്ട ഇടവേളകളൊന്നും എടുത്തിരുന്നില്ല. സിനിമയില്‍ സജീവമായി നിലനില്‍ക്കാന്‍ എന്നും ശ്രദ്ധിച്ചു. ഇപ്പോള്‍ രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താരദമ്പതിമാര്‍.


Click it and Unblock the Notifications











