twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാഹിതനായ പുരുഷനെ കല്യാണം കഴിച്ചപ്പോള്‍ കരീന നേരിടേണ്ടി വന്നത്! കരീനയെ പോലെ ആകണമെന്ന് പ്രിയങ്കയും

    |

    കരിയര്‍ കൊണ്ടും കുടുംബ ജീവിതം കൊണ്ടും മാതൃകയായി കൊണ്ടിരിക്കുകയാണ് ബോളിവുഡിലെ പ്രമുഖ താരദമ്പതിമാരായ സെയിഫ് അലി ഖാനും കരീന കപൂറും. ഇരുവരെയും പോലെ തന്നെ മകന്‍ തൈമൂര്‍ അലിഖാനും കുഞ്ഞ് സെലിബ്രിറ്റിയാണ്. എല്ലാ കാലത്തും താരങ്ങളുടെ കുടുംബ വിശേഷം അറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്.

    അങ്ങനെ ലോക്ഡൗണില്‍ കരീന കപൂറിന്റെയും സെയിഫ് അലി ഖാന്റെയും പഴയ അഭിമുഖങ്ങളൊക്കെ പുറത്ത് വന്നിരുന്നു. സെയിഫ് വിവാഹഭ്യര്‍ഥന നടത്തിയതിനെ കുറിച്ചും ഒടുവില്‍ താന്‍ സമ്മതം പറഞ്ഞതിനെ കുറിച്ചുമൊക്കെ കരീന പറയുന്ന വീഡിയോ ആയിരുന്നു വൈറലായത്. ഇപ്പോഴിതാ വിവാഹിതനായ പുരുഷനെ കല്യാണം കഴിച്ചപ്പോള്‍ സംഭവിച്ചതിനെ കുറിച്ച് കൂടി പറയുകയാണ് നടി.

    കരീനയുടെ വാക്കുകളിലേക്ക്

    സെയിഫും കരീനയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2008 ല്‍ റിലീസിനെത്തിയ തഷന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു ആദ്യമായി സെയിഫ് കരീനയെ പ്രൊപ്പോസ് ചെയ്യുന്നത്. ഗ്രീസില്‍ വെച്ച് നടന്ന ഷൂട്ടിങിനിടെയായിരുന്നു അത്. രണ്ട് തവണയും സെയിഫിന്റെ വിവാഹാഭ്യര്‍ഥന വേണ്ടെന്ന് പറഞ്ഞ് മൂന്നാമത്തെ തവണയാണ് കരീന സമ്മതിച്ചത്. അങ്ങനെ മൂന്നാല് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2012 ലാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. 2016 മകന്‍ തൈമൂര്‍ അലി ഖാനും പിറന്നു.

     കരീനയുടെ വാക്കുകളിലേക്ക്

    ഇപ്പോള്‍ കരണ്‍ ജോഹറിന്റെ കോഫി വിത് കരണ്‍ എന്ന പരിപാടിയില്‍ വെച്ചാണ് സെയിഫിനെ വിവാഹം കഴിക്കുന്നതിനെ ചിലര്‍ എതിര്‍ത്തത് നടി വെളിപ്പെടുത്തിയത്. 'ഞാന്‍ സെയിഫിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ എല്ലാവരുടെയും മറുപടി അദ്ദേഹത്തിന് രണ്ട് മക്കളുണ്ട്. വിവാഹമോചിതനാണ്. നിന്റെ കരിയര്‍ ഇതോടെ അവസാനിക്കും എന്നൊക്കെയായിരുന്നു. പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും ഇത്രയും വലിയ തെറ്റാണോ? അങ്ങനെയാണെങ്കില്‍ അത് തന്നെ ചെയ്യും. എന്താണ് സംഭവിക്കുന്നതെന്ന് കണ്ട് അറിയാമല്ലോ എന്നും കരീന പറയുന്നു.

    കരീനയുടെ വാക്കുകളിലേക്ക്

    കരീനയ്‌ക്കൊപ്പം പ്രിയങ്ക ചോപ്രയും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. കരീന പറയുന്ന ഓരോ കാര്യങ്ങളും കേട്ട് കൊണ്ടിരുന്ന നടി കരീന ഗര്‍ഭിണിയായ സമയം കൈകാര്യം ചെയ്തത് തനിക്ക് വലിയ പ്രചോദനമായി എന്ന് വ്യക്തമാക്കി. കരീന എത്ര മനോഹരമായിട്ടായിരുന്നു ആ സമയങ്ങളില്‍ ഓരോന്നും ചെയ്തിരുന്നത്. അന്ന് പുറത്ത് വിട്ടിരുന്ന ചിത്രങ്ങള്‍ ഇന്നും ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഞാനും അങ്ങനെയൊക്കെ തന്നെയാണ് ചെയ്യാന്‍ പോവുന്നതെന്നും പ്രിയങ്ക പറയുന്നു.

     കരീനയുടെ വാക്കുകളിലേക്ക്

    ഭര്‍ത്താക്കന്മാരെ കുറിച്ച് പ്രിയങ്കയും കരീനയും പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. തന്റെ ഭര്‍ത്താവായ നിക്ക് മികച്ചൊരു കുക്ക് ആണെന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. വലിയൊരു പാട്ടുകാരന്‍ ആണെങ്കിലും നന്നായി പാചകം ചെയ്യാന്‍ അദ്ദേഹത്തിന് അറിയാം. എന്നാല്‍ എനിക്ക് അതൊന്നും അറിയില്ല. നിക് ചെയ്യുന്ന ഓരോ കാര്യങ്ങളും എന്നെ അതിശയിപ്പിച്ചിരുന്നു. എന്നാല്‍ നിക് കുക്ക് ചെയ്യാന്‍ കഴിയാത്തത് കൊണ്ട് താന്‍ തന്നെ അത് പഠിക്കാന്‍ തീരുമാനിച്ചുവെന്നും നടി പറയുന്നു.

    English summary
    Kareena Kapoor About Marriage With Saif Ali Khan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X