ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ മറ്റൊരാളെ പരിഗണിക്കാമോയെന്ന് ചോദിച്ചിരുന്നു, സംവിധായകന്‍ സമ്മതിച്ചില്ല!

ഏത് തരത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനും കഴിയുമെന്ന് ഇതിനോടകം തന്നെ കരീന കപൂര്‍ തെളിയിച്ചതാണ്. റഫ്യൂജി എന്ന ചിത്രത്തിലൂടെയാണ് താരം തുടക്കം കുറിച്ചത്. യുദ്ധ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇത്. അശോക, കഭീ കുശീ കഭീ ഗം തുടങ്ങി നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. തുടക്കത്തിലെ ചിത്രങ്ങള്‍ പരാജയമായിരുന്നുവെങ്കിലും പിന്നീട് ഈ താരത്തെ ബോളിവുഡ് ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

സെയ്ഫ് അലി ഖാനുമായുള്ള വിവാഹത്തിന് ശേഷവും കരീന സിനിമയില്‍ സജീവമായിരുന്നു. അടുത്തിടെയാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. ജനനം മുതല്‍ത്തന്നെ തൈമുര്‍ അലി ഖാന്‍ വാര്‍ത്തകളിലിടം നേടിയിരുന്നു. താരപുത്രന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പ്രസവശേഷം താരം അഭിനയിച്ച വീരേ ദി വെഡ്ഡിങ് റിലീസിന് തയ്യാറെടുക്കുകയാണ് . ആരാധകര്‍ വളരെയേറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.

മികച്ച സിനിമകളിലൊന്നായി മാറുമെന്ന പ്രതീക്ഷ

മികച്ച സിനിമകളിലൊന്നായി മാറുമെന്ന പ്രതീക്ഷ

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വെഡ്ഡിങ്ങിനായിരിക്കും വീരേ ദി വെഡ്ഡിങ്ങ് സാക്ഷ്യം വഹിക്കുന്നതെന്നായിരുന്നു ആരാധകരുടെ വിലയിരുത്തല്‍. ഡല്‍ഹിയിലും ബാങ്കോക്കിലുമായാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്. ചിത്രീകരണത്തിനിടയിലെ ചിത്രങ്ങളൊക്കെ താരങ്ങള്‍ പുറത്തുവിട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ചിത്രത്തിന്‍രെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ തനിക്കേറെ സന്തോഷമുണ്ടെന്നും താരം പറയുന്നു. ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിസാണ് താരം കൂടുതല്‍ കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്.

സിനിമ ഏറ്റെടുത്തതിന് ശേഷം

സിനിമ ഏറ്റെടുത്തതിന് ശേഷം

ഈ സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിച്ചതിന് ശേഷമായിരുന്നു ഗര്‍ഭണിയാണന്നറിഞ്ഞത്. ഇതേക്കുറിച്ച് അറിഞ്ഞതിന് ശേഷം മറ്റൊരു നായികയെ വെച്ച് സിനിമ ചെയ്യാനായി സംവിധായകനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ആ നിര്‍ദേശം സ്വീകാര്യമായിരുന്നില്ല. തന്നെ വെച്ച് സിനിമ മുന്നോട്ട് കൊണ്ടുപോവണമെന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. നായികയായി താന്‍ തന്നെ വരണമെന്നായിരുന്നു അണിയറപ്രവര്‍ത്തകരുടെ ആവശ്യം. തനിക്കായി അവര്‍ കാത്തിരിന്നിരുന്നുവെന്നും കരീന പറയുന്നു.

കഥാപാത്രത്തെ ഗര്‍ഭണിയാക്കാമെന്ന് പറഞ്ഞു

കഥാപാത്രത്തെ ഗര്‍ഭണിയാക്കാമെന്ന് പറഞ്ഞു

താന്‍ ഗര്‍ഭിണിയായതിന് ശേഷം കഥാപാത്രത്തെ ഗര്‍ഭിണിയാക്കാമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. എന്നാല്‍ അതിനോട് തനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. താന്‍ അഭിനയിക്കുന്നില്ലെന്ന് പറഞ്ഞപ്പോള്‍ പ്രസവം കഴിയുന്നത് വരെ ചിത്രീകരണം മാറ്റി വെക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ഈ സിനിമ നീണ്ടുപോയതെന്നും താരം പറയുന്നു.

മകനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം

മകനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം

പതിനാറ് മാസം പ്രായമുള്ള തൈമുറിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കേണ്ടതായിട്ടുണ്ട്. ഈ സിനിമയ്ക്ക് ശേഷം മൂന്ന് മാസത്തെ അവധിയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും താരം പറയുന്നു. അടുത്ത പ്രൊജക്ട് ഏതാണെന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും താരം പറയുന്നു. വര്‍ഷത്തില്‍ ഒരു സിനിമയെങ്കിലും ചെയ്ത് സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് താന്‍ ഇനിയെന്നും അവര്‍ പറയുന്നു.

ഭര്‍ത്താവിന്റെ പിന്തുണ

ഭര്‍ത്താവിന്റെ പിന്തുണ

കുടുംബത്തിന്റെ പിന്തുണയെക്കുറിച്ച് താരം നേരത്തെ വാചാലയായിരുന്നു. തിരിച്ചുവരവിലും പൂര്‍ണ്ണ പിന്തുണ നല്‍കി സെയ്ഫ് അലി ഖാനും മറ്റുള്ളവരും ഒപ്പമുണ്ട് .ഖാന്‍ ത്രയങ്ങഇല്‍ എല്ലാവര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ താന്‍ സന്തുഷ്ടയാണെന്നും താരം പറയുന്നു. അടുത്ത ചിത്രം ഏതാണെന്ന് തീരുമാനിച്ചതിന് ശേഷം അതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

ജിമ്മില്‍ പോവാനാവശ്യപ്പെട്ടു

ജിമ്മില്‍ പോവാനാവശ്യപ്പെട്ടു

വിവാഹ ശേഷം നായികമാര്‍ സിനിമയോട് വിട പറയുന്ന പതിവ് ശൈലിയിലേക്ക് കരീനയെ ഒതുക്കാന്‍ സെയ്ഫിന് താല്‍പര്യമുണ്ടായിരുന്നില്ല. വിവാഹ ശേഷവും അഭിനയം തുടരുന്നതിനോടായിരുന്നു അദ്ദേഹത്തിന് താല്‍പര്യം. കുടുംബ ജീവിതത്തിനോടൊപ്പം തന്നെ സിനിമയും മുന്നോട്ട് കൊണ്ടുപോവുന്നതിന്റെ മുഴുവന്‍ ക്രെഡിറ്റും അദ്ദേഹത്തിനാണെന്ന് കരീന പറയുന്നു. അദ്ദേഹത്തെ ഭര്‍ത്താവായി ലഭിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമാണ്. പ്രസവ ശേഷവും ജിമ്മില്‍ പോവാനും സ്റ്റുഡിയോയില്‍ പോവാനുമൊക്കയൊണ് അദ്ദേഹം പറഞ്ഞത്നു തൈമുറിനെയും ഒപ്പം കൂട്ടിയാണ് പലപ്പോഴും പുറത്ത് പോവാറുള്ളതെന്നും കരീന പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X