ഭര്‍ത്താവിന്റെ അടുത്ത് സുന്ദരികളായ പെണ്‍കുട്ടി വന്നാല്‍ സ്വഭാവം മാറും! അസൂയ തോന്നുമെന്ന് കരീന
കഴിഞ്ഞ ദിവസങ്ങളില്‍ നടി കരീന കപൂറിനെ കുറിച്ചും ഭര്‍ത്താവും നടനുമായ സെയിഫ് അലി ഖാനെ കുറിച്ചും നിരന്തരം വാര്‍ത്തകള്‍ വന്നിരുന്നു. ലോക്ഡൗണില്‍ ചിലര്‍ പഴയ വാര്‍ത്തകള്‍ കുത്തിപൊക്കിയതായിരുന്നു. സെയിഫ് അലി ഖാനെ പുറകേ നടത്തിച്ചതിനെ കുറിച്ചും മൂന്നാല് തവണ പ്രണയാഭ്യര്‍ഥന നടത്തിയതിന് ശേഷമാണ് അംഗീകരിച്ചതെന്നുമടക്കം കരീനയുടെ വാക്കുകള്‍ വലിയ തോതില്‍ വൈറലായി.
ഇപ്പോഴിതാ സെയിഫിന്റെ കാര്യത്തില്‍ തനിക്കുള്ള അസൂയയെ കുറിച്ച് കരീന പറയുന്ന ഒരു വീഡിയോ ആണ് വൈറലാവുന്നത്. പ്രമുഖ വിനോദ പോര്‍ട്ടലുകളടക്കം ഇത് വാര്‍ത്ത ആക്കിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് താരദമ്പതികള്‍ ഒന്നിച്ചെത്തിയൊരു അഭിമുഖത്തിലെ ചെറിയൊരു ദൃശ്യമായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്.

ഇരുവരുടെയും പൊസസ്സീവ്‌നെസിനെ കുറിച്ചായിരുന്നു ചോദ്യം വന്നത്. സെയിഫ് ഭയങ്കര പൊസസീവ് ആണെന്ന് ആദ്യം കരീന പറഞ്ഞു. എന്നാല്‍ രണ്ട് പേരും അങ്ങനെയാണെന്നായിരുന്നു സെയിഫിന്റെ മറുപടി. പിന്നാലെ തനിക്ക് അങ്ങനെ തോന്നിയതിന് കാരണം എന്താണെന്ന് കൂടി കരീന പറഞ്ഞിരുന്നു. എപ്പോഴെങ്കിലും കാണാന്‍ സുന്ദരിമാരായ പെണ്‍കുട്ടികള്‍ സെയിഫിനോട് സംസാരിക്കുന്നത് കണ്ടാല്‍ തനിക്ക് കുശുമ്പും അസൂയയും തോന്നുമെന്നായിരുന്നു കരീന പറഞ്ഞത്.
കരീനയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഭര്‍ത്താവിന്റെ കാര്യത്തില്‍ എല്ലാ പെണ്‍കുട്ടികളും അങ്ങനെയൊക്കെ ആണെന്നാണ് ഈ വീഡിയോക്ക് കൂടുതല്‍ പേരും പ്രതികരിച്ചിരിക്കുന്നത്. രണ്ട് പേരും വളരെ മനോഹരമായിട്ടാണ് സംസാരിക്കുന്നത്. കരീനയെ പോലൊരു പെണ്‍കുട്ടിയെ എനിക്ക് വേണം, താരദമ്പതികളുടെ മറുപടി ഏറെ ഇഷ്ടമായി എന്നൊക്കെ തുടങ്ങി ഒരുപാട് കമന്റുകളാണ് വൈറല്‍ വീഡിയോയ്ക്ക് ലഭിക്കുന്നത്.

2012 ലായിരുന്നു സെയിഫും കരീനയും വിവാഹിതരാവുന്നത്. ഇരുവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2008 ല്‍ റിലീസിനെത്തിയ തഷന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു ആദ്യമായി സെയിഫ് കരീനയെ പ്രൊപ്പോസ് ചെയ്യുന്നത്. രണ്ട് തവണ സെയിഫിൻ്റെ പ്രണയാഭ്യർഥന കരീന തള്ളി കളഞ്ഞിരുന്നു. എന്നാൽ ഇന്ന് മാതൃകയാക്കാൻ പറ്റുന്ന രണ്ട് താരങ്ങളാണ് ഇരുവരും.
കരീനയെയും സെയിഫിനെയും പോലെ തന്നെ ഇരുവരുടെയും മകന്‍ തൈമൂര്‍ അലി ഖാനെ കുറിച്ചുള്ള കാര്യങ്ങളും വാര്‍ത്തയില്‍ നിറയാറുണ്ട്. അടുത്തിടെ സെയിഫിൻ്റെ മൂത്തമകൾ സാറയ്ക്കൊപ്പമുള്ള തൈമൂറിൻ്റെ ചില ചിത്രങ്ങൾ വൈറലായിരുന്നു.


Click it and Unblock the Notifications