പ്രിയതമന് കെട്ടിപ്പിടിച്ച് ഉമ്മ നൽകി കരീന! അമ്മയാകാൻ പോകുന്നതിന് പിന്നാലെ മറ്റൊരു സന്തോഷം കൂടി
വീണ്ടും അമ്മയാകാനുളള തയ്യാറെടുപ്പിലാണ് നടി കരീന കപൂർ. നടിയുടെ പിതാവ് തന്നെയാണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചത്. സെയ്ഫിനും കരീനയ്ക്കും ആശംസയുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ബോളിവുഡിൽ കൈനിറയെ ആരാധകരുളള താരദമ്പതിമാരാണ് ഇവർ . ഇപ്പോഴിത സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് കരീനയുടെ വീട്ടിൽ സംഘടിപ്പിച്ച പാർട്ടി ചിത്രങ്ങളാണ്.

ഇന്ന് സെയ്ഫ് അലിഖാന്റെ 50ാം പിറന്നാളാണ്. താരകുടുംബം ആഘോഷമാക്കുകയാണ് . തന്റെ പ്രിയതമന് പിറന്നാൾ ആശംസയുമായി കരീന എത്തിയിട്ടുണ്ട്. പാർട്ടി വീഡിയോ പങ്കുവെച്ച് കൊണ്ടാണ് സെയ്ഫിന് പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. എന്റെ ജീവിതത്തിലെ തിളക്കത്തിന് പിറന്നാൾ ആശംസകൾ എന്നാണ് പാർട്ടി വീഡിയോയ്ക്കൊപ്പം താരം കുറിച്ചിരിക്കുന്നത്. സെയ്ഫിന് പിറന്നാൾ ആശംസയുമായി നടിയും കരീനയുടെ അടുത്ത സുഹൃത്തുമായ മല്ലെക അറോറയും സഹോദരി അമൃത അറോറയും എത്തിയിട്ടുണ്ട്. സെയ്ഫിന്റെ സഹോദരി സോഹ അലിഖാനും പിറന്നാൾ ആശംസ നേർന്നിട്ടുണ്ട്. കരീഷ്നയും പിറന്നാൾ ആശംസ നേർന്നിട്ടുണ്ട്. പിറന്നാൾ ആശംസകൾ സഹോദര എന്നാണ് കരീഷ്മ കുറിച്ചത്.
50ാം പിറന്നാൾ ആഘോഷിക്കുന്ന സെയ്ഫിന് കരീനയും സഹോദരി കരീഷ്മയും മകൾ സമീറയും സെയ്ഫിന്റെ സഹോദരി സോഹയും ഭർത്താവും അമൃത അറോറയും ചേർന്ന് നെറ്റ് പാർട്ടി ഒരുക്കിയിരുന്നു. കേക്ക് മുറിക്കുന്നതിന്റെ വീഡിയോ ആരാധകർക്കായി കരീന പങ്കുവെച്ചിട്ടുമുണ്ട്. രണ്ട് വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത് . സെയ്ഫുമായിട്ടുള്ള കരീനയുടെ എൻട്രിയും മറ്റൊന്ന് ഇവരുടെ റൊമാന്റിക് വീഡിയോയുമാണ്. സെയ്ഫിന് കരീന സ്നേഹ ചുംബനം നൽകുന്നുമുണ്ട് . സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട് വീഡിയോ.
പിങ്ക് നിറത്തിലുള്ള കുർത്തയും പൈജമയുമായിരുന്നു സെയ്ഫിന്റെ വേഷം. മാക്സിയാണ് കരീന ധരിച്ചിരിക്കുന്നത്. അമ്മയാകാൻ പോകുന്നു എന്നുള്ള വാർത്ത വന്നതിന് പിന്നാലെ കരീനയുടെ പുറത്തു വരുന്ന ആദ്യ വീഡിയോയണ് ഇത്.സെയ്ഫിന് പിറന്നാൾ ആശംസകൾ നേരുന്നത് കൂടാതെ കരീനയ്ക്കും ആശംസ നേർന്നിട്ടുണ്ട്. മകൻ തൈമൂറിന ആരാധകർ അന്വേഷിക്കുന്നുണ്ട്. അച്ഛന്റെ പിറന്നാൾ വീഡിയോയിൽ കുഞ്ഞ് തൈമൂറിനെ കാണാൻ കഴിയുന്നില്ല. അച്ഛന് പിറന്നാൾ ആശംസയുമായി സാറയും എത്തിയിട്ടുണ്ട്. പിറന്നാൾ ആശംസകൾ അബ്ബാ.... എന്നാണ് സാറ കുറിച്ചിരിക്കുന്നത്. കൂടാതെ സെയ്ഫിനോടൊപ്പനുള്ള ചിത്രങ്ങളും സാറാ പങ്കുവെച്ചിട്ടുണ്ട്. കുട്ടിക്കാലത്തെ ചിത്രങ്ങളാണ് താരപുത്രി പങ്കുവച്ചത്. ദിവസങ്ങൾക്ക് മുൻപായിരുന്നു സാറയുടെ പിറന്നാൾ.


Click it and Unblock the Notifications