സെയ്ഫിന്റെ തോളോട് ചേർന്ന് കരീന! വിവാഹ വാർഷികം ആഘോഷമാക്കി താരങ്ങൾ
ബോളിവുഡിലെ ക്യൂട്ട് താരദമ്പതിമാരാണ് സെയ്ഫ് അലിഖാനും കരീന കപൂറും. നീണ്ട കാലത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ഇപ്പോഴിത ഏഴാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് താര ദമ്പതികൾ. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു ആഘോഷം.ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മകൻ തൈമൂറിനോടൊപ്പമാണ് ഏഴാം വിവാഹ വാർഷികം ആഘോഷിച്ചത്. മകനോടൊപ്പം കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കരീനയുടെ പുതിയ മേക്കോവർ വൈറലായിട്ടുണ്ട്. മെലിഞ്ഞ് സീറോ സൈസായിട്ട് താരം പ്രത്യക്ഷപ്പെട്ടത്. നടിയുടെ ഗെറ്റപ്പ് ചർച്ചയായിട്ടുണ്ട്. കരീഷ്മ കപൂർ, മകളായ സമീറ കപൂർ, കരീനയുടെയും കരീഷ്മയുടെയും അമ്മ ബബിത, സെയ്ഫിന്റെ സഹോദരിയും അഭിനേത്രിയുമായ സോഹ അലിഖാൻ, ഭർത്താവ് കുനാൽ കേമു എന്നിവരും വിവാഹ വാർഷികം ആഘോഷിക്കാൻ താര വസതിയിൽ എത്തിയിരുന്നു.
2012 ലാണ് കരീനയും സെയ്ഫും വിവാഹിതരാകുന്നത്. ബോളിവുഡിൽ താരറാണിയായി തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു വിവാഹം. വിവാഹത്തിനു ശേഷം സിനിമയിൽ അത്രയധികം സജീവമായിരുന്നില്ല താരം. മകൻ തൈമൂറിന്റെ ജനത്തിനു ശേഷം വീണ്ടും വലിയൊരു ബ്രേക്കെടുക്കുകയായിരുന്നു . അഭിനയവും കുടുംബ ജീവിതവും ഒരുപോലെ കൊണ്ടു പോകുകയാണ് താരം.


Click it and Unblock the Notifications