India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനി ചുംബനരംഗത്തില്‍ അഭിനയിക്കുകയില്ലെന്ന് അന്ന് തീരുമാനിച്ചതാണ്; കരീനയും സെയിഫ് അലി ഖാനും പറയുന്നു

  |

  ബോളിവുഡിലെ ഏറ്റവും പെര്‍ഫെക്ട് ദമ്പതിമാരാണ് കരീന കപൂറും സെയിഫ് അലി ഖാനും. ഇരുവരും ഒരുമിച്ച് അഭിനയിച്ച് തുടങ്ങിയതോടെയാണ് പ്രണയത്തിലാവുന്നത്. പിന്നീട് വിവാഹം കഴിച്ച് ഇപ്പോള്‍ രണ്ട് മക്കളുടെ ജീവിക്കുകയാണ്. എന്നാല്‍ സിനിമയിൽ ചുംബന രംഗം വേണ്ടെന്ന് രണ്ടാളും ഒരിക്കൽ തീരുമാനിച്ചു. കോഫി വിത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ താരങ്ങള്‍ ആ കാരണം വെളിപ്പെടുത്തി. ഈ കാര്യങ്ങളാണ്
  ഇപ്പോൾ വീണ്ടും വൈറലായത്.

  സിനിമയില്‍ മറ്റ് താരങ്ങളുടെ കൂടെ പ്രണയരംഗം ചെയ്യുന്നത് കാണുമ്പോള്‍ നിങ്ങള്‍ക്ക് പരസ്പരം എന്ത് തോന്നുമെന്നായിരുന്നു അവതാരകന്‍ ഇരുവരോടും ചോദിച്ചത്. സഹതാരങ്ങളെ സെയിഫ് ചുംബിക്കുകയാണെങ്കില്‍ പോലും എനിക്കതില്‍ അസൂയ ഒന്നും തോന്നില്ലെന്ന് കരീനയും മറുപടിയായി പറഞ്ഞു. കരീനയുടെ സിനിമകളെ കുറിച്ച് തനിക്കും അങ്ങനൊന്നും തോന്നിയിട്ടില്ലെന്നാണ് സെഫിന്റെയും മറുപടി.

  kareena-saif

  എന്നാല്‍ 2010 ല്‍ കോഫി വിത് കരണില്‍ പങ്കെടുത്ത സെഫിന്റെ കുറച്ച് വീഡിയോസ് കരണ്‍ പുറത്ത് വിട്ടിരുന്നു. ഒരു വീഡിയോയില്‍ സെയിഫിനോട് ഒരിക്കല്‍ പുറത്ത് വരാമോ എന്ന് നടി പ്രീതി സിന്റ ചോദിക്കുന്നതാണ്. എന്നാല്‍ അതിന് ശേഷം അദ്ദേഹത്തില്‍ നിന്നും ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നാണ് പ്രീതി നല്‍കിയ മറുപടി. മറ്റൊരു വീഡിയോയില്‍ റാണി മുഖര്‍ജി, പ്രീതി സിന്റ ഇവരില്‍ ഒരാളെ തിരഞ്ഞെടുക്കാനാണ് പറഞ്ഞത്. എന്നാല്‍ അദ്ദേഹം കരീനയുടെ പേരാണ് എടുത്തത്.

  Also Read: ഗര്‍ഭിണിയായത് സാരമില്ല, ആലിയ രണ്‍ബീറിനെ ഡിവോഴ്‌സ് ചെയ്യണം; താരത്തിനെതിരെ വിമര്‍ശനവുമായി ആരാധകര്‍

  ഇതിനിടെ കിംഗ് ഖാന്‍മാരുടെ പട്ടികയില്‍ സെയിഫ് വളരെ താഴെയാണെന്നുള്ള കരീനയുടെ പരാമര്‍ശം സെയിഫിനെ ദേഷ്യം പിടിപ്പിച്ചിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യവും പരിപാടിയ്ക്കിടെ കരണ്‍ ജോഹര്‍ മുന്നോട്ട് വെച്ചിരുന്നു. 'ആ കാര്യം തനിക്ക് വളരെവിഷമമായി' എന്നാണ് നടന്‍ പറഞ്ഞത്. കരീന അരക്ഷിതത്വമുള്ള കാമുകിയാണോന്ന് ചോദിച്ചാല്‍ അല്ലെന്നാണ് നടിയുടെ മറുപടി. അതേ സമയം സെയിഫ് പൊസസീവ് ആണോ അതോ കെയറിങ് ആണോന്ന് ചോദിച്ചാല്‍ അവരുടെ ബന്ധത്തെ കുറിച്ചാണ് നടി പറഞ്ഞത്.

  kareena-saif

  Also Read: 'ഉമ്മ പുറത്ത് ഇറങ്ങാറില്ല, നീ ശരീരം വിറ്റ് അല്ലേ ജീവിക്കുന്നതെന്നാണ് ചോദിക്കുന്നത്'; ബ്ലെസ്ലിയുടെ സഹോദരി!

  'ഞങ്ങള്‍ തമ്മില്‍ വളരെ തുറന്നൊരു ബന്ധമാണുള്ളത്. ലവ് ആജ് കല്‍ എന്ന സിനിമയില്‍ ചുംബനരംഗം ചെയ്തപ്പോഴും കംഭക്ത് ഇഷ്‌ക് എന്ന സിനിമ ചെയ്തപ്പോഴും ഞങ്ങള്‍ സംസാരിച്ചിരുന്നു. ഈ ചിത്രത്തില്‍ ഇത്തരം സീനുകള്‍ ഉണ്ടെന്ന് പറഞ്ഞെങ്കിലും ഇത് രണ്ടാളുടെയും ജോലിയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞതായി നടി വ്യക്തമാക്കി'.

  Also Read: വിവാഹമോചനം കഴിഞ്ഞിട്ട് മാസങ്ങളായി; ധനുഷും മുന്‍ഭാര്യ ഐശ്വര്യയും രഹസ്യമായി കാണാനെത്തി! കാരണമിത്

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  പിന്നീട് ഞങ്ങള്‍ തമ്മില്‍ ഇതിനെ പറ്റി സംസാരിച്ചു. ശേഷം ഒരു തീരുമാനത്തിലെത്തി. ഇനി ചുംബന രംഗങ്ങള്‍ വേണ്ടെന്നാണ് തീരുമാനിച്ചത്. കാരണം രണ്ടാള്‍ക്കും അതൊരു ബുദ്ധിമുട്ടായി തുടങ്ങി. അങ്ങനെയാണ് ഇനിയുള്ള സിനിമകളില്‍ ചുംബന രംഗമൊന്നും വേണ്ടെന്ന നിലപാടിലേക്ക് എത്തിയതെന്നാണ് താരങ്ങള്‍ പറഞ്ഞത്.

  Read more about: kareena kapoor saif ali khan
  English summary
  Kareena Kapoor And Saif Ali Khan Opens Up About Why They Both Decided Not Have Any Kissing Scenes
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X