അവസാനം കരീനയും സെയ്ഫും ആ തീരുമാനം മാറ്റിയോ, 'ജെ'യുടെ ചിത്രം പുറത്ത്, കാരണം തേടി ആരാധകർ

സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും ഏറ്റവും കൂടുതൽ ചർച്ചയാവുന്ന താരകുടുംബമാണ് നടി കരീന കപൂറിന്റേത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരങ്ങൾ. ഇവരെ ചുറ്റിപ്പറ്റിയുള്ള ചെറിയ വിശേഷങ്ങൾ പോലും ആരാധകരുടെ ഇടയിൽ വലിയ വാർത്തയാവാറുണ്ട്. തങ്ങളുടെ വിശേഷങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ നടി പങ്കുവെയ്ക്കാറുണ്ട്. ഇത് ബോളിവുഡ് കോളങ്ങളിൽ വലിയ വാർത്തയാവാറുമുണ്ട്. ആരാധകരുമായി വളരെ അടുത്ത ബന്ധമാണ് കരീനയ്ക്കുള്ളത്.

ഇപ്പോൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് കരീനയുടെ കുടുംബ ചിത്രമാണ്. നടി തന്നെയാണ് ചിത്രം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. നടൻ സെയ്ഫ് അലിഖാന്റെ പിറന്നാൾ സ്പെൽഷ്യലായിട്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരകുടുംബം ഇപ്പോൾ മാലിദ്വീപിലാണുള്ളത്. സെയിഫിന്റെ 51ാം പിറന്നാൾ ആഘോഷിക്കാനാണ് താരങ്ങൾ മാലിയിൽ എത്തിയത്. എയർപോർട്ടിൽ നിന്നുള്ള കരീനയുടേയും കുടുംബത്തിന്റേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ജെ യുടെ ചിത്രം

കരീനയുടെ ചിത്രത്തിന്റെ ഹൈലൈറ്റ് ചെറിയ മകൻ 'ജെ' ആയിരുന്നു. കുഞ്ഞിന്‌റെ സ്വകാര്യതയെ കണക്കിലെടുത്ത് തുടക്തത്തിൽ ചിത്രങ്ങൾ പങ്കുവെച്ചിരുന്നില്ല. മാധ്യമങ്ങളോട് ചിത്രങ്ങൾ പങ്കുവെയ്ക്കരുതെന്നും താരങ്ങൾ അഭ്യർത്ഥിച്ചിരുന്നു. കരീന തന്നെയാണ് കുഞ്ഞിന്റ ചിത്രം ആദ്യമായി പങ്കുവെച്ചത്. ഇപ്പോഴിത വീണ്ടും 'ജെ'യുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ്. അച്ഛനും അമ്മയ്ക്കും ചേട്ടനുമൊപ്പം കളിക്കുന്ന കുഞ്ഞിന്റെ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കുഞ്ഞിന്റെ ചിത്രം പുറത്ത് വിടില്ല എന്നുള്ള താരങ്ങൾ തീരുമാനം മാറ്റിയതിനെ കുറിച്ചും ആരാധകർ ചോദിക്കുന്നുണ്ട്. എന്തായാലും കുഞ്ഞ് 'ജെ'യെ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ

സെയിഫിന്റെ പിറന്നാൾ

സെയിഫിന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടാണ് കരീന ചിത്രം പങ്കുവെച്ചിരിക്കുന്നത്. മക്കളോടൊപ്പമുള്ള ചിത്രം കൂടാതെ സെയ്ഫ് അലിഖാനോടൊപ്പം പൂളിൽ നിൽക്കുന്ന ചിത്രവും കരീന പങ്കുവെച്ചിരുന്നു. കഴിഞ്ഞ വർഷം സെയ്ഫിന്റെ പിറന്നാൾ ദിനത്തിലായിരുന്നു കരീന വീണ്ടും അമ്മയാകാൻ പോകുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്.കുടുംബത്തിനോടൊപ്പമായിരുന്നു കഴിഞ്ഞ വർഷം താരങ്ങൾ പിറന്നാൾ ആഘോഷം. ഈ വർഷം കരീനയ്ക്കും മക്കൾക്കുമൊപ്പമായിരുന്നു സെയ്ഫിന്റെ പിറന്നാൾ.

 രണ്ടാമത്തെ കുഞ്ഞ്

2021 ഫെബ്രുവരി 21 നാണ് കരീനയ്ക്കും സെയ്ഫിനും രണ്ടാമതും കുഞ്ഞ് ജനിക്കുന്നത്. ലോക്ക് ഡൗൺ കാലത്താണ് നടി അമ്മയാകാൻ പോകുന്ന വിവരം ആരാധകരെ അറിയിച്ചത്. മുംബൈയിലെ ബ്രിഡ്ജ് കാൻഡി ആശുപത്രിയിലായിരുന്നു 'ജെ'യുടെ ജനനം. ജഹാംഗീർ എന്നാണ് കുഞ്ഞിന്റെ മുഴുവൻ പേര്. കരീനയുടെ പ്രസാവാനുഭവം പങ്കുവെച്ച് കൊണ്ടുള്ള 'കരീന കപൂർ പ്രഗ്നൻസി ബൈബിൾ' എന്ന പുസ്തകത്തിലാണ് മകന്റെ പേര് വെളിപ്പെടുത്തിയിരിക്കുന്നത്. 'ജഹാംഗീർ ' എന്ന കുഞ്ഞിന്റെ പേര് ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. പേരിനെ ചുറ്റിപ്പറ്റി വലിയ വിമർശനങ്ങളും ഉയർന്നിരുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
സാറയുടെ ആശംസ

സെയ്ഫ് അലിഖാന് പിറന്നാൾ ആശംസയുമായി മൂത്ത മകൾ സാറ അലിഖാനും എത്തിയിരുന്നു. നടന്റെ ആദ്യ ഭാര്യയായ അമൃത സിംഗിലുള്ള മകളാണ് സാറ. അമൃതയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് സെയ്ഫ് കരീനയുമായി അടുപ്പത്തിലാവുന്നതും വിവാഹം കഴിക്കുന്നതും. സാറയെ കൂടാതെ ഇബ്രാഹീം എന്നൊരു മകൻ കൂടിയുണ്ട് സെയ്ഫിന്. പിതാവും കരീനയുമായി വളരെ അടുത്ത ബന്ധമാണ് ഇവർക്കുള്ളത്. സിനിമാ തിരക്കുകൾക്കിടയിലും അച്ഛനും കുടുംബംത്തിനോടൊപ്പം സമയം ചെലവഴിക്കാറുണ്ട്. സാറയും ഇബ്രാഹീമുമായും കരീനയ്ക്കും വളരെ അടുത്ത സൗഹൃദമാണുള്ളത്. ഇവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളൽ വൈറലാവാറുമുണ്ട്. പിതാവിനും കരീനയ്ക്കും ജെയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് സെയ്ഫ് അലിഖാന് സാറ പിറന്നാൾ ആശംസ നേർന്നത്.

More from Filmibeat

Read more about: kareena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X