For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ടാമത്തെ മകന്റെ പേരിന് പിന്നിലെ സസ്പെൻസ് പരസ്യമാക്കി കരീന, 'ജെ' എന്നല്ല, പേര് വെളിപ്പെടുത്തി നടി

  |

  തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരങ്ങളാണ് നടി കരീന കപൂറും സെയ്ഫ് അലിഖാനും. ഏറെ നാളത്തെ പ്രണയത്തിന് ശേഷംമാണ് ഇരുവരും വിവാഹിതരാകുന്നത്. ബോളിവുഡ് കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായ വിവാഹമായിരുന്നു ഇവരുടേത്. നടൻ ഷാഹിദ് കപൂറുമായുളള ബ്രേക്കപ്പിന് ശേഷമാണ് കരീന സെയ്ഫുമായി അടുക്കുന്നത്. 2012 ൽ ആണ് ഇരുവരും വിവാഹിതരാകുന്നത്.

  കിടിലന്‍ ചിത്രങ്ങളുമായി നടി ഹിമ ശങ്കര്‍, ബിഗ് ബോസ് താരത്തിന്‌റെ വൈറല്‍ ഫോട്ടോഷൂട്ട്‌

  വീടിന്റെ പാലുകാച്ചൽ ചടങ്ങിനാണ് ശരണ്യയെ അവസാനമായി കണ്ടത്, അന്ന് എന്നോട് വലിയ ആഗ്രഹം പറഞ്ഞിരുന്നു

  സെയിഫുമായുളള വിവാഹത്തിന് ശേഷവും കരീന ബോളിവുഡിൽ സജീവമായിരുന്നു. കല്യാണ ശേഷം നടിമാർ അഭിനയം ഉപേക്ഷിക്കുന്ന കാലത്തായിരുന്നു കരീന സിനിമയിൽ തുടർന്നത്. നടിയുടെ ഈ ഗുണത്തെ അഭിനനന്ദിച്ച് അന്ന് ആരാധകർ രംഗത്ത് എത്തിയിരുന്നു. സിനിമയോട് വളരെ അധികം ആത്മബന്ധമായിരുന്നു നടിക്കുള്ളത്. അതേസമയം സഹോദരി കരീഷ്മ കപൂർ ബോളിവുഡിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു വിവാഹിതയാകുന്നത്. എന്നാൽ വിവാഹ ശേഷം അഭിനയം ഉപേക്ഷിക്കുകയായിരുന്നു. ഈ അടുത്ത കാലത്താണ് കരീഷ്മ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. വിവാഹമോചനത്തിന് ശേഷമായിരുന്നു നടിയുടെ മടങ്ങി വരവ്.

  ഏറ്റവും വലിയ ബലം സീമ ജി നായരുടെ കരുതൽ ആയിരുന്നു, ശരണ്യക്ക് ആരായിരുന്നു സീമ, കിഷോർ സത്യയുടെ വാക്കുകൾ

  സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും കരീന കപൂർ വലിയ ചർച്ചയാലാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം, തന്റെ സിനിമ വിശേഷങ്ങളും കുടംബ വിശഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം വൈറലാകാറുമുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് കരീനയുടെ ചെറിയ മകന്റെ പേരാണ്. കുഞ്ഞിന്റ യഥാർഥ പേര് പുറത്ത് വന്നിരിക്കുകയാണ്.

  ഗർഭകാലത്തെ തന്റെ അനുഭവം പങ്കുവെച്ച് കൊണ്ട് കരീന പുറത്ത് ഇറക്കിയ 'പ്രെഗ്​നൻസി ബൈബിൾ-ദി അൾട്ടിമേറ്റ്​ മാന്വൽ ഫൊർ മോംസ്​ ടു ബീ' എന്ന പുസ്തകത്തിലൂടെയാണ് മകന്റെ യഥാർഥ പേര് പുറത്ത് വിട്ടിരിക്കുന്നത്. 'ജെ' എന്നാണ് കരീനയും കുടുംബവും കുഞ്ഞിനെ പ്രേക്ഷകർക്ക് ഇടയിൽ ആദ്യം പരിചയപ്പെടുത്തിയത്. നടിയുടെ പിതാവ് രൺധീർ കപൂറായിരുന്നു കുഞ്ഞിന്റെ പേര് ആദ്യമായി വെളിപ്പെടുത്തിയത്. 'ജെ' എന്ന പേര് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ പേരിനെ കുറിച്ച് കരീനയ സെയ്ഫോ കൂടുതൽ പ്രതികരിച്ചിരുന്നില്ല.

  ഇപ്പോഴിതെ 'ജെ' യുടെ മുഴുവൻ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ജഹാംഗീർ എന്നാണ് കുഞ്ഞിന്റെ യഥാർഥ പേര്. മുഗൾ ചക്രവർത്തിയായിരുന്ന ജഹാംഗീറിന്‍റെ പേരാണ് കുട്ടിയ്ക്ക് നൽകിയിരിക്കുന്നത്. കരീന പുറത്തിറക്കിയ പുസ്തകത്തിലുടനീളം ജെ എന്നായിരുന്നു പരാമർശിച്ചിരുന്നത്. എന്നാൽ ഏറ്റവും ഒടുവിലാണ് പേര് ജഹാംഗീർ ആണെന്ന് നടി വെളിപ്പെടുത്തുന്നത്. ഇത് ആരാധകരുടെ ഇടയിൽവലിയ ചർച്ചയായിട്ടുണ്ട്. കുഞ്ഞിന്റ പേരുമായി ബന്ധപ്പെട്ട നെഗറ്റീവ് കമന്റുകളും ഉയരുന്നുണ്ട്. മൂത്ത മകൻ തൈമൂറിനെ പോലെ പ്രേക്ഷകരുടെ ഇടയിൽ 'ജെ' അധികം ചർച്ചയായിട്ടില്ല.

  തൈമൂറിന്റെ പേരും തുടക്കത്തിൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. മകന് ഏറ്റവും ക്രൂരനായ ഭരണാധികാരിയുടെ പേര് നൽകിയതിൽ നടിയേയും സെയ്ഫ് അലിഖാനേയും വിമർശിച്ച കൊണ്ട് ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു. കുറ്റപ്പെടുത്തലുക ശക്തമായപ്പോൾ കുഞ്ഞിന് തൈമൂർ എന്ന് പേര് നൽകിയതിന്റെ കാരണം വെളിപ്പെടുത്തി സെയ്ഫ് അലിഖാൻ രംഗത്ത് എത്തിയിരുന്നു. ഭരണാധികാരിയുടെ പേര് എന്ന നിലയിലല്ല തൈമൂർ എന്ന് പേര് ഇട്ടതെന്നും പേർഷ്യൻ ഭാഷയിൽ തൈമൂർ എന്നാൽ ഇരുമ്പ് എന്നാണർഥമെന്നും സെയ്ഫ് അന്ന് പറഞ്ഞിരുന്നു തുടർന്ന് വിവാദം അവസാനിക്കുകയായിരുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഈ കഴിഞ്ഞ ഫെബ്രുവരി 21 ആണ് കരീനയ്ക്കും നടൻ സെയ്ഫ് അലിഖാനും രണ്ടാമതും കുഞ്ഞ് പിറക്കുന്നത്. കുട്ടിയുടെ സ്വകാര്യതയെ പരിഗണിച്ച് അധികം ചിത്രങ്ങളോ വീഡിയോകളോ താരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ലോക്ക് ഡൗൺ സമയത്തായിരുന്നു കരീന അമ്മയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്ത് വന്നത്. ഗർഭാവസ്ഥയിലും നടി തന്റെ ജോലിയിൽ സജീവമായിരുന്നു.

  Read more about: kareena kapoor saif ali khan
  English summary
  Kareena Kapoor And Saif Facing Online Bullying After They Named Jehangir For Second Child
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X